Home Featured ബെംഗളൂരു: നമ്പർ പ്ലേറ്റുകളിലെ തിരിമറി കണ്ടെത്താൻ പരിശോധന ശക്തമാക്കി ട്രാഫിക് പൊലീസ്.

ബെംഗളൂരു: നമ്പർ പ്ലേറ്റുകളിലെ തിരിമറി കണ്ടെത്താൻ പരിശോധന ശക്തമാക്കി ട്രാഫിക് പൊലീസ്.

ബെംഗളൂരു: നമ്പർ പ്ലേറ്റുകളിലെ തിരിമറി കണ്ടെത്താൻ പരിശോധന ശക്തമാക്കി ട്രാഫിക് പൊലീസ്.അവ്യക്തമായതും രൂപമാറ്റം വരു ത്തിയതുമായ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചത് വ്യാപകമായ സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ഒരു മാസത്തിനിടെ 135 കേസുകളാണ് നഗരപരിധിയിൽ മാത്രം റജിസ്റ്റർ ചെയ്തത്.

മോട്ടർ വാഹന ചട്ട പ്രകാരമുള്ള വലുപ്പത്തിൽ മാത്രമേ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കാൻ അനുമതിയുള്ളു.ഫാൻസി ലെറ്ററിന് പുറമേ സികറുകൾ, ചിത്രങ്ങൾ എന്നിവ പതിപ്പിച്ച നമ്പർ പ്ലേറ്റുകൾക്കെതിരെയും നടപടി എടുക്കുമെന്ന് ട്രാ ഫിക് ഡപ്യൂട്ടി കമ്മിഷണർ കുൽ ദീപ് കുമാർ ജെയിൻ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്ബുള്ള ശത്രുത; പൂര്‍വ്വവിദ്യാര്‍ഥി സംഗമത്തിനിടെ സ്‌കൂളില്‍ വടിവാള്‍വീശി യുവാക്കള്‍

തൃശൂര്‍: വരവൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിനിടയില്‍ പുറത്തു നിന്നെത്തിയവര്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.ബൈക്കിലെത്തിയ വരവൂര്‍ വളവ് സ്വദേശി മുണ്ടനാട്ട് പ്രമിത്ത് (27) പുളിഞ്ചോട് അഭിലാഷ് (28) എന്നിവരാണ് അക്രമം നടത്തിയത്.2003 ബാച്ചിന്റെ സംഗമമായിരുന്നു സ്‌കൂളില്‍ നടന്നിരുന്നത്. സംഗമത്തില്‍ പങ്കെടുത്ത തളി കുണ്ടുപറമ്ബില്‍ ഹഖീമിനെ ലക്ഷ്യമിട്ടാണ് രണ്ടംഗ സംഘമെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്നെ നടന്ന ഫുട്ബോള്‍ മത്സരമാണ് ഇവര്‍ തമ്മിലുള്ള ശത്രുതക്ക് കാരണമെന്നു പറയുന്നു.

ഹഖീമിന്റെ സുഹൃത്തുക്കളെത്തി ആദ്യം ഇവരെ തിരിച്ചയച്ചെങ്കിലും സംഗമം കഴിഞ്ഞു സ്വന്തം വാഹനത്തില്‍ മടങ്ങിയിരുന്ന ഹഖീമിന്റെ വാഹനത്തിനു നേരെ ഇവര്‍ വീണ്ടും ആക്രമണം നടത്തി. ഹക്കീമിന്റെ വാഹനവും ആക്രമികളുടെ വാഹനവും നിയന്ത്രണം വിട്ട് പിലക്കാട് ഭാഗത്ത് അപകടത്തില്‍പ്പെട്ടു. പരുക്കേറ്റ മൂവരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി പോലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group