തിരുവനന്തപുരം: സിനിമയില്‍ ‘നല്ലവനായ റൗഡി’ ഇമേജുള്ളയാളാണ് മോഹന്‍ലാലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.ഒരു റൗഡി എങ്ങനെയാണ് നല്ലവനാകുന്നത് എന്ന് തനിക്ക് മനസിലാകുന്നില്ല. അതുകൊണ്ടാണ് മോഹന്‍ലാലിനെ തന്റെ സിനിമകളില്‍ അഭിനയിപ്പിക്കാത്തതെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അതല്ലാത്ത വേഷങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ടാകാം. പക്ഷേ മോഹന്‍ലാലിനെക്കുറിച്ച് തന്റെ മനസില്‍ ഉറച്ചുപോയ ചിത്രം ‘നല്ലവനായ റൗഡി’ എന്നതാണെന്നും അടൂര്‍ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അടൂര്‍ പറഞ്ഞു. അങ്ങനെയൊന്നും അയാള്‍ ചെയ്യുമെന്ന് കരുതുന്നില്ല. ദിലീപിനെതിരായ ആരോപണങ്ങള്‍ക്കൊന്നും യാതൊരു തെളിവുമില്ല. കേസിന് പിന്നില്‍ അറിയാന്‍ വയ്യാത്ത നിരവധി കാര്യങ്ങളുണ്ട്. ദിലീപിനെതിരായ ആരോപണങ്ങള്‍ തെളിയിക്കാനാവില്ല. ദിലീപ് ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ലെന്നും അടൂര്‍ പറഞ്ഞു.സംഘപരിവാറിനെതിരെ നിരന്തരം രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്ന ആളല്ല താനെന്നും അടൂര്‍ വ്യക്തമാക്കി.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ആളെ ഡയറക്ടറാക്കിയതിനെതിരെയാണ് മുമ്ബ് താന്‍ പ്രതികരിച്ചത്. അന്ന് അവരിലെ ചില വിവരമില്ലാത്ത ആളുകളാണ് തനിക്കെതിരെ തിരിഞ്ഞത്. വിവരമുള്ളവര്‍ ഒന്നും പറഞ്ഞിട്ടില്ല. അന്ന് തന്നോട് ചന്ദ്രനില്‍ പോകാന്‍ പറഞ്ഞ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍ പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞെന്നും അടൂര്‍ പറഞ്ഞു.കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന ആരോപണവും അടൂര്‍ തള്ളി.
ജാതി ഉണ്ടാക്കാനോ ഇല്ലാതാക്കാനോ ഉള്ള സ്ഥാപനമല്ല അത്, ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഡയറക്ടര്‍ ശങ്കരമോഹന് കേരളത്തിലെ ജാതിയെക്കുറിച്ച് ഒന്നുമറിയില്ല. അദ്ദേഹം ഡല്‍ഹിയില്‍ വളര്‍ന്ന ആളാണ്. അവിടത്തെ ശുചീകരണ തൊഴിലാളികളെ അടക്കം രംഗത്തിറക്കി ചിലര്‍ മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കൂകയാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
നേപ്പാൾ വിമാന ദുരന്തം:**യാത്രക്കാരിൽ 5 ഇന്ത്യാക്കാരടക്കം 14 വിദേശികളും; 40 മൃതദേഹങ്ങൾ കണ്ടെത്തി
ദില്ലി:* നേപ്പാളിലുണ്ടായ വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവരിൽ 40 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ ഉള്ളത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. വിമാനത്തിൽ 5 ഇന്ത്യാക്കാരടക്കം 14 വിദേശികളുണ്ടായിരുന്നു. 53 നേപ്പാൾ സ്വദേശികളും നാല് റഷ്യൻ പൗരന്മാരും രണ്ട് കൊറിയക്കാരും അയർലണ്ട്, അർജന്റീന, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പേരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചെന്നാണ് വിവരം.
രണ്ട് കൈക്കുഞ്ഞുങ്ങളടക്കം മൂന്ന് കുട്ടികളും വിമാനത്തിൽ ഉണ്ടായിരുന്നു. കാഠ്‌മണ്ഡുവിൽ നിന്ന് പൊഖാറ ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോയ വിമാനം പൊഖാറയിലെ റൺവേക്ക് സമീപം തകർന്ന് വീണ് കത്തിനശിക്കുകയായിരുന്നു. രാവിലെ 10.33 ന് പറന്നുയർന്ന വിമാനം ലക്ഷ്യത്തിലെത്താൻ അഞ്ച് മിനിറ്റ് മാത്രം ബാക്കിനിൽക്കെയാണ് അപകടത്തിൽപെട്ടത്. റൺവേയിലെത്തുന്നതിന് മുൻപ് ഉഗ്ര ശബ്ദത്തോടെ വിമാനം നിലംപൊത്തിയെന്നും തീപിടിച്ചുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
വിമാനത്തിന് തീപിടിച്ചതിനാൽ തുടക്കത്തിൽ ആളുകൾക്ക് രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. നാല് ജീവനക്കാരടക്കം 72 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 15 ദിവസം മുൻപാണ് ഈ വിമാനത്താവളം പ്രവർത്തനം തുടങ്ങിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് നേപ്പാൾ സർക്കാർ അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ പേര് വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നേപ്പാൾ പ്രധാനമന്ത്രി അടിയന്തര മന്ത്രിസഭ യോഗം വിളിച്ചു.