ഡല്‍ഹി: ബഫര്‍സോണായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കേണ്ടി വരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.
വാണിജ്യ ഖനനം, ക്വാറി, ക്രഷര്‍ യൂണിറ്റുകള്‍ എന്നിവയ്ക്ക് മാത്രമാകും നിരോധനം. കെ മുരളീധരന് എംപിയുടെ സബ്മിഷന് കേന്ദ്ര സഹമന്ത്രി അശ്വനി കുമാര്‍ ചൗബെ നല്കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ബഫര്‍ സോണുമായി ബന്ധപ്പെട്ട് വലിയ ആശങ്കകള്‍ നിലനില്‍ക്കുന്ന ഘട്ടത്തിലാണ് കേന്ദ്രത്തിന്റെ മറുപടി. ബഫര്‍ സോണ്‍ തൊഴിലിനെ ഒരുതരത്തിലും ബാധിക്കില്ല എന്ന് കേന്ദ്ര പരിസ്ഥിതി സഹമന്ത്രി അശ്വനി കുമാര്‍ ചൗബെ. കൃഷി, കന്നുകാലി വളര്‍ത്തല്‍, മത്സ്യ കൃഷി എന്നിവയ്ക്ക് തടസമില്ല.വാണിജ്യ ഖനനം, ക്വാറി, ക്രഷര്‍ യൂണിറ്റുകള്‍ എന്നിവയ്ക്ക് മാത്രമാകും നിരോധനം. അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് ചില നിയന്ത്രണങ്ങളുണ്ടാകും.
ബെംഗളൂരു- ഹുബ്ബള്ളി പാതയിൽ വന്ദേഭാരത് എക്സ്പ്രസ് സർവീസുമായി ദക്ഷിണ പശ്ചിമ റെയിൽവേ
ഉപഗ്രഹ സര്‍വ്വേയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ സംസ്ഥാനത്തോട് നിര്‍ദേശിച്ചിട്ടുണ്ട് എന്നും പരിസ്ഥിതി സഹ മന്ത്രി അറിയിച്ചു. ഡിസംബര്‍ 22 നാണ് ചട്ടം 377 പ്രകാരം സബ്മിഷനായി കെ മുരളീധരന് എംപി ബഫര്‍ സോണ്‍ ലോക്സഭയില്‍ ഉന്നയിച്ചത്.കഴിഞ്ഞ ദിവസം വിഷയം പരിഗണിച്ച സുപ്രീം കോടതി വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും നിബന്ധനകളില്‍ ഇളവ് അനുവദിക്കുന്നത് പരിഗണിക്കാമെന്ന് വാക്കാല്‍ സൂചിപ്പിച്ചു