ബംഗളൂരു: ശിവമോഗ ഐഎസ് ഗൂഢാലോചനക്കേസില്‍ രണ്ടുപേര്‍കൂടി എന്‍ഐഎ സംഘത്തിന്റെ പിടിയിലായി. മംഗളൂരുവിലെ പെരുമണ്ണൂരില്‍ ഹിരാ കോളജില്‍നിന്നു മസിന് അബ്ദുള്‍ റഹ്മാന്, ദേവനാഗരി ജില്ലയിലെ ദേവനായകനഹള്ളിയില്നിന്ന് കെ.എ.നദീം അഹമ്മദ് എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.
മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ പ്രഷര്‍ കുക്കര്‍ ബോംബ് പൊട്ടിത്തെറിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് ഷരീഖുമായി ഇവര്‍ക്കു ബന്ധമുണ്ടായിരുന്നതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ മാസിന്, നദീം എന്നിവരെ സംഘടനയിലേക്കു റിക്രൂട്ട് ചെയ്തത് മാസ് മുനീറും സയ്യദ് യാസിനുമാണെന്നും എന്‍ഐഎ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
കര്‍ണാടകയില്‍ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍; സംഘത്തില്‍ മലയാളി ഡോക്ടര്‍മാരും
കഞ്ചാവ് വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്ത ഡോക്ടര്‍മാറും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും കര്‍ണാടകയില്‍ അറസ്റ്റില്‍. അറസ്റ്റിലായവര്‍ നഗരത്തിലെ നാല് മെഡിക്കല്‍, ഡെന്റല്‍ കോളേജുകളില്‍ നിന്നുള്ളവരാണെന്ന് മംഗളൂരു പോലീസ് കമ്മീഷണര്‍ എന്‍ ശശി കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായവരില്‍ മലയാളി ഡോക്ടറും ഉണ്ട്..
കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ ഓഫീസര്‍ ഡോ. സമീര്‍ (32), കേരളത്തില്‍ നിന്നുള്ള എംബിബിഎസ് ഇന്റേണീസ് ഡോ. നദിയ സിറാജ് (24), ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഡോ. വര്‍ഷിണി പ്രതി (26), തമിഴ്നാട്ടില്‍ നിന്നുള്ള മെഡിക്കല്‍ സര്ജന് ഡോ. മണിമാരന്‍ മുത്തു (28), ചണ്ഡീഗഡില്‍ നിന്നുള്ള മൂന്നാം വര്‍ഷ എം.ഡി. സൈക്യാട്രി വിദ്യാര്‍ത്ഥി ഡോ. ഭാനു ധാഹിയ (27),
നാലാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി ഡോ റിയ ഛദ്ദ, ഡല്‍ഹിയില്‍ നിന്നുള്ള മൂന്നാം വര്‍ഷ എംഎസ് ഓര്‍ത്തോ വിദ്യാര്‍ത്ഥി ഡോ ക്ഷിതിജ് ഗുപ്ത (25), പുനയില്‍ നിന്നുള്ളവര്‍ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി ഡോ ഇറ ബേസിന് (23), . ബണ്ട്വാളിലെ മാരിപള്ള സ്വദേശി മുഹമ്മദ് റൗഫ് എന്ന ഗൗസ് (34) എന്നിവരും ആണ് അറസ്റ്റിലായത്.
ജനുവരി 7 ന്, ബണ്ട്സ് ഹോസ്റ്റലിലെ ഒരു ഫ്ലാറ്റില്‍ കഞ്ചാവ് കൈവശം വച്ചതിന് ആണ് യുകെ പൗരത്വമുള്ള ഇന്ത്യന്‍ വിദേശ പൗരനായ നീല്‍ കിഷോരിലാല്‍ റാംജി ഷായെ (38) പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഇയാള്‍ നഗരത്തിലെ ഒരു ഡെന്റല്‍ കോളേജില്‍ നാലാം വര്‍ഷ കോഴ്സ് പൂര്‍ത്തിയാക്കാനാകാതെ വന്നതിനെ തുടര്‍ന്ന് 15 വര്‍ഷമായി മംഗളൂരുവില്‍ സ്ഥിരതാമസക്കാരനാണ്. ചോദ്യം ചെയ്യലില്‍, മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലെ മറ്റ് വിദ്യാര്‍ത്ഥികളെക്കുറിച്ചും കഞ്ചാവ് കച്ചവടത്തിലും ഉപഭോഗത്തിലുമുള്ള ഡോക്ടര്‍മാരെക്കുറിച്ചും ഇയാള്‍ വെളിപ്പെടുത്തി.
മയക്കുമരുന്നും കഞ്ചാവുമായി യുവാക്കള്‍ പിടിയിലാകുന്ന സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലാണ് കര്‍ണാടകയില്‍ കഞ്ചാവുമായി അറസ്റ്റിലായ സംഘത്തില്‍ മലയാളികളുമുണെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. അതേസമയം, ബൈക്കില്‍ കടത്തിയ നാല് കിലോ കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശിയെ കര്‍ണാടകയിലെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മഞ്ചേശ്വരം സുങ്കതക്കട്ടെയിലെ മുഹമ്മദ് റാസിക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റാസിക്കിനൊപ്പം ഉണ്ടായിരുന്ന അസ്ഹര്‍ എന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊജിതമാക്കിയിട്ടുണ്ട്.
മുഹമ്മദ് റാസിക്കും അസ്ഹറും കഞ്ചാവ് വില്പനക്കായി തലപ്പാടി തച്ചാനിയില് എത്തിയതായിരുന്നു.രഹസ്യ വലിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് റാസിക്ക് പിടിയിലായത്