Home Featured തുനിവ് സിനിമയുടെ ആഘോഷത്തിനിടെ അജിത്ത് ആരാധകന് ദാരുണാന്ത്യം

തുനിവ് സിനിമയുടെ ആഘോഷത്തിനിടെ അജിത്ത് ആരാധകന് ദാരുണാന്ത്യം

ചെന്നൈ: അജിത് നായകനായ’തുനിവ്’സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടന്ന ആഘോഷത്തിനിടെ അജിത് ആരാധകന്‍ മരിച്ചു. ചെന്നൈയിലെ രോഹിണി തിയേറ്ററിന് സമീപത്താണ് സംഭവം. നൃത്തം ചെയ്യുന്നതിനിടെ ലോറിയില്‍ നിന്ന് വീണ് മരിക്കുകയായിരുന്നു.രാവിലെ നടന്ന ഷോയ്ക്ക് ശേഷം ചെന്നൈയിലെ രോഹിണി തിയേറ്ററിന് മുന്നില്‍ വലിയ ആഘോഷത്തിലായിരുന്ന അജിത്ത് ആരാധകര്‍.

അതേ സമയം തീയറ്ററിന് മുന്നിലെ പൂനമല്ലി ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ലോറിയിലേക്ക് അജിത്ത് ആരാധകര്‍ ചാടി കയറി നൃത്തം തുടങ്ങി. ഈ സമയം നിയന്ത്രണം വിട്ട് നിലത്തേക്ക് വീണാണ് ഭരത് കുമാറിന് അത്യാഹിതം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ അജിത്ത് ആരാധകരും വിജയ് ആരാധകരും രോഹിണി തിയേറ്ററിന് സമീപം ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ജനുവരി 11ന് ക്ലാഷ് റിലീസ് ആയാണ് അജിത്ത് ചിത്രം തുനിവും വിജയ് ചിത്രം വാരിസും റിലീസ് ചെയ്തത്.

പരാജയഭീതി ; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍നിന്ന്‌ പിന്മാറി കോണ്‍ഗ്രസ്‌ എംപിമാര്‍

തിരുവനന്തപുരംലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ കേരളത്തിലെ മത്സരരംഗത്തുനിന്ന് പിന്മാറി കൂടുതല്‍ കോണ്‍ഗ്രസ് എംപിമാര്‍.ഒടുവില്‍, ടി എന്‍ പ്രതാപനാണ് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് സജീവമാകാനാണ് താല്‍പ്പര്യമെന്നും തൃശൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ പകരം ആളെ കണ്ടെത്തിയിട്ടുണ്ടെന്നും ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശും മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷും സംസ്ഥാന രാഷ്ട്രീയത്തില്‍ തിരിച്ചുവരാന്‍ നേരത്തേ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

രാജ്മോഹന്‍ ഉണ്ണിത്താനും ആന്റോ ആന്റണിയും ഇതേ നിലപാടിലാണ്. മിക്കവരും നേതൃത്വത്തെ കാര്യം അറിയിച്ചു.പരാജയഭീതിയും എഐസിസി നേതാക്കളിലുള്ള വിശ്വാസക്കുറവും പിന്മാറ്റത്തിന് കാരണമായിട്ടുണ്ട്. എഐസിസി തീരുമാനം കെ സി വേണുഗോപാലിന്റെ കൈയിലാണെന്നതും അത് വിനയാകുമെന്നും ഒരു വിഭാഗം എംപിമാര്‍ കണക്കൂകൂട്ടുന്നു. എന്നാല്‍, മത്സരിക്കേണ്ടത് ആരൊക്കെയെന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡ് ആണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും പറയുന്നത്.

പാര്‍ടി അനുവദിച്ചാല്‍ മത്സരിക്കുമെന്ന നിലപാടിലാണ് മുരളീധരനും എം കെ രാഘവനും.സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ച ശശി തരൂര്‍ തിരുവനന്തപുരത്ത് വീണ്ടും മത്സരിക്കുന്നത് സംബന്ധിച്ച്‌ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ പലതും ചെയ്യാനാകുമെന്ന് ആവര്‍ത്തിക്കുന്ന തരൂര്‍ വിവിധ സമുദായ നേതാക്കളെ കണ്ട് പിന്തുണ അഭ്യര്‍ഥിക്കുന്നത് തുടരുകയാണ്.

കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷനെ കണ്ടശേഷം ലക്ഷ്യം വിവരിച്ചിരുന്നു. കേരളത്തില്‍ സജീവമാകാനുള്ള ജനങ്ങളുടെ ആവശ്യം തനിക്ക് എങ്ങനെ തള്ളിക്കളയാനാകുമെന്നാണ് തരൂര്‍ ചോദിച്ചത്. ഇതിന് മറുപടിയായാണ് വി ഡി സതീശന്‍ പ്രതികരിച്ചതും.വീണ്ടും മത്സരിക്കാന്‍ താല്‍പ്പര്യമെന്ന് കെ മുരളീധരന്‍ലോക്സഭയിലേക്ക് വീണ്ടും മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് കെ മുരളീധരന്‍ എംപി.

ഇക്കാര്യം പാര്‍ടി നേതൃത്വത്തെ അറിയിച്ചതായും വടകര മണ്ഡലംതന്നെയാണ് താല്‍പ്പര്യമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എവിടെ മത്സരിക്കണമെന്നത് സ്വയം തീരുമാനിക്കേണ്ടതല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണത്തിന് പിന്നാലെയാണിത്. നിയമസഭയിലേക്കാണ് മത്സരിക്കുകയെന്ന ടി എന്‍ പ്രതാപന്‍ എംപിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്, ആര് മത്സരിക്കണം മത്സരിക്കേണ്ട എന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group