ബെംഗളൂരു: രാജ്യത്തെ 75-ാമത് കരസേനാ ദിന പരേഡ് 15ന് ബെംഗളൂരുവിൽ നടക്കും. ഡൽഹിക്കു പുറത്ത് ആദ്യമായി നടക്കുന്ന ചടങ്ങിനു കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ നേതൃത്വം നൽകും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയായിരിക്കും. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കരസേനാ മേധാവി ഫീൽഡ് മാർഷൽ കെ. എം.കരിയപ്പയുടെ സ്വദേശം കർണാടകയായതിനാലാണ്, ഇവിടെ അവസരം ഒരുക്കിയതെന്നു പരേഡ് കമാൻഡർ മേജർ ജനറൽ രവി മുരുകൻ പറഞ്ഞു.
മദ്രാസ് സാപ്പേഴ്സ് യുദ്ധ സ്മാരകത്തിൽ ജനറൽ മനോജ് പാണ്ഡെ റീത്ത് സമർപ്പിക്കുന്നതോടെ പരിപാടിക്കു തുടക്കമാകും. കരസേനാ ഹെലിക്കോപ്റ്ററുകളായ ധ്രുവും രുദ്രയും പരേഡിന് ആകാശത്ത് അകമ്പടിയേകും. കരസേനയുടെ ആയുധ പ്രദർശനവും ഇതിന്റെ ഭാഗമാണ്. വിദ്യാർഥികൾ, എൻ സിസി കെഡറ്റുകൾ തുടങ്ങി എണ്ണായിരത്തിലധികം പേർ ചടങ്ങിനു സാക്ഷ്യം വഹിക്കും.
ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ട 18കാരിയെ തേടിവന്ന കൊല്ലം സ്വദേശിയെ പൊലീസില്‍ ഏല്‍പ്പിച്ചു
വളാഞ്ചേരി: സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ കാണാനെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ട 18കാരിയെ തേടിയാണ് കൊല്ലം നെടുമ്ബന സ്വദേശിയായ 27കാരന് വളാഞ്ചേരിയില്‍ എത്തിയത്.കഴിഞ്ഞ ദിവസം രാത്രി 10.30ഓടെ കുളമംഗലം ഉള്‍പ്രദേശത്തുള്ള വീടിന്റെ പരിസരത്ത് മതിലിന് സമീപം പരുങ്ങി നില്ക്കുന്ന അപരിചിതനെ കണ്ട വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.
ഗള്‍ഫില്‍ പരിചയപ്പെട്ട സുഹൃത്തിനെ തേടിയാണ് വന്നതെന്നും വഴി തെറ്റിയാണ് പ്രദേശത്ത് എത്തിയതെന്നുമാണ് യുവാവ് നാട്ടുകാരോട് പറഞ്ഞത്. വിശക്കുന്നുവെന്ന് അറിയിച്ചപ്പോള്‍ വീട്ടുകാര്‍ യുവാവിന് ഭക്ഷണം കൊടുത്തു. നാട്ടുകാര്‍ ബാഗും ഫോണും പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.
യുവാവില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുമ്ബന ഗ്രാമപഞ്ചായത്ത് അംഗവുമായും യുവാവിന്റെ വീട്ടുകാരുമായും ബന്ധപ്പെട്ടു.യുവാവിന്റെ സംസാരത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ വളാഞ്ചേരി പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് എസ്.എച്ച്.ഒ സുജിത്തിന്റെ നേതൃത്വത്തില്‍ യുവാവിനെ സ്റ്റേഷനിലേക്ക് മാറ്റി.
ചോദ്യം ചെയ്യലില്‍ ആണ് ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ട യുവതി വിളിച്ചിട്ടാണ് താന്‍ വന്നതെന്നും വളാഞ്ചേരിയില്‍ എത്തിയപ്പോള്‍ യുവതി ഫോണ്‍ സ്വിച്ച് ഓഫാക്കിയതിനെ തുടര്‍ന്ന് വഴിതെറ്റിയാണ് പ്രദേശത്ത് എത്തിയതെന്നും യുവാവ് പൊലീസിനോടു പറഞ്ഞു. ആര്‍ക്കും പരാതിയില്ലാതിരുന്നതിനാല്‍ കൊല്ലത്ത് നിന്നു വന്ന ബന്ധുക്കളോടൊപ്പം യുവാവിനെ പൊലീസ് വിട്ടയച്ചു.