ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ജെ ഡി(എസ്) അധികാരത്തിലെത്തുമെന്ന അവകാശവാദവുമായി മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി.
നിയമസഭ തിരഞ്ഞെടുപ്പില്‍ ജെ ഡി എസിന് മികച്ച പ്രതീക്ഷയാണ് ഉള്ളത്. അധികാരത്തിലെത്തിയാല്‍ കര്‍ഷകരെ സഹായിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ട്ടി നടത്തുന്ന പഞ്ചരത്ന യാത്ര കലബുറഗി ജില്ലയിലെ അലന്ദയില്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചരത്ന യാത്രയുടെ ഭാഗമായി കല്യാണ കര്‍ണാടക (ഹൈദരാബാദ് കര്‍ണാടക) ജില്ലകളിലൂടെയാണ് കുമാരസ്വാമി ഇപ്പോള്‍ യാത്ര തുടരുന്നത്. ബിദര്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് തിങ്കളാഴ്ച കലബുറഗി ജില്ലയിലെ പര്യടനം ആരംഭിച്ചത്. യാത്രയിലുടനീളം കോണ്‍ഗ്രസിനും ബി ജെ പിക്കുമെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. കലബുറഗിയില്‍ നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഒന്നും എടുത്ത് ചാടി ചെയ്യരുതെന്നും അബദ്ധങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് ഞാന്‍ അവരോട് അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരും. നിങ്ങളെ സഹായിക്കാന്‍ ഞാന്‍ ഇവിടെയുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.
ജെ ഡി എസ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതോടെ കര്‍ഷകര്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. കര്‍ഷകരുടെ 25,000 കോടി വായ്പ എഴുതിത്തള്ളാന്‍ ഞാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് വന്ന ബി ജെ പി സര്‍ക്കാര്‍ 7,000 കോടി രൂപ വകമാറ്റി ചെലവഴിച്ചതിനാല്‍ ആയിരക്കണക്കിന് കര്‍ഷകരുടെ വായ്പ എഴുതിത്തള്ളല്‍ ഇപ്പോഴും മുടങ്ങിക്കിടക്കുകയാണ്. ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഞങ്ങള്‍ അത് പൂര്‍ത്തിയാക്കുമെന്നും ജെ ഡി എസ് നേതാവ് പറഞ്ഞു.
കോണ്‍ഗ്രസിനുള്ളില്‍ ആശയക്കുഴപ്പവും ബി ജെ പിക്കെതിരെ വിവിധ ആരോപണങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, സാഹചര്യം മുതലെടുത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വര്‍ധിപ്പിക്കാനാണ് ജെ ഡി(എസ്) ശ്രമിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിയ വ്യത്യാസത്തില്‍ പരാജയപ്പെട്ട ഇടങ്ങളില്‍ അടിത്തറ ശക്തിപ്പെടുത്താനുള്ള ശ്രമവും പാര്‍ട്ടി ആരംഭിച്ചിട്ടുണ്ട്. തൂക്ക് സഭയാണ് വരുന്നതെങ്കില്‍ ഒരിക്കല്‍ കൂടി ആരുടെയെങ്കിലും പിന്തുണയില്‍ അധികാരത്തിലെത്താന്‍ സാധിക്കുമെന്നും പാര്‍ട്ടി നേതൃത്വം സ്വപ്നം കാണുന്നു.
വടക്കന്‍ കര്‍ണാടകയില്‍ പാര്‍ട്ടി വളരെ ചെറിയ വ്യത്യാസത്തില്‍ പരാജയപ്പെട്ട നിരവധി മണ്ഡലങ്ങളുണ്ട്. എച്ച്ഡി കുമാരസ്വാമിയുടെ സന്ദര്‍ശനവും ഈ മേഖലയിലെ ജനങ്ങളുമായുള്ള ആശയവിനിമയവും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടുന്നതിനും തീര്‍ച്ചയായും സഹായിക്കുമെന്നാണ് ജെ ഡി (എസ്) വക്താവ് എം ബി സദാശിവ് അവകാശപ്പെടുന്നത്.
വനിതകള്‍ക്കു തൊഴില്‍ സാധ്യത ; മുന്നില്‍ തമിഴ്നാട്ടിലെ നഗരങ്ങള്‍
വനിതകളുടെ തൊഴില്‍ സാധ്യതാപട്ടികയില്‍ തമിഴ്നാട്ടിലെ എട്ട് നഗരങ്ങള്‍ മുന്നിലെന്ന് പഠന റിപ്പോര്‍ട്ട്. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവയാണ് സ്ത്രീ സൗഹൃദ നഗരങ്ങളുടെ പട്ടികയില്‍ മുന്നിലുള്ളത്.
സിറ്റി ഇന്‍ക്ലൂഷന്‍ സ്കോറിന്റെ സംസ്ഥാന തല ശരാശരിയില്‍ കേരളം ഒന്നാമതെത്തി.
ഇന്ത്യയിലെ മികച്ച സ്ത്രീ സൗഹൃദ നഗരങ്ങള്‍ സംബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനിന്ന ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടു പുറത്തിറക്കിയത്.