ബെംഗളൂരുവിലെ ഗാന്ധി ബസാറിലെ കടയിൽ വൻ തീപിടിത്തം.രാത്രി 11.24 ഓടെ ഡിവിജി റോഡിലെ സതീഷ് സ്റ്റോഴ്‌സ് എന്ന കെട്ടിടത്തിൽ ജോലി ചെയ്തിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് തീപിടിത്തം ഉണ്ടായ വിവരം ഉടമയെ അറിയിച്ചത്.
കടയിൽ നിന്നും പുക ഉയരുന്നത് കണ്ട് രാത്രി 11.24 ഓടെ അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു.അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ്, പ്രദേശവാസികൾ കടയിലേക്ക് വെള്ളം ഒഴിച്ച് തീ അണക്കാനുള്ള വിഫലശ്രമം നടത്തി.
ഷോർട്ട് സർക്യൂട്ട് ആണെന്ന് സംശയിക്കുന്നു. ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമികാന്വേഷണം. ബസവനഗുഡി പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു
അപ്പാര്‍ട്ട്മെന്‍റില്‍ വന്‍ തീപിടിത്തം; 30 താമസക്കാരെ ഒഴിപ്പിച്ചു
ബംഗളൂരു: മംഗളൂരുവിലെ അപ്പാര്‍ട്ട്മെന്‍റില്‍ വന്‍തീപിടിത്തം. ഉള്ളില്‍ കുടുങ്ങിയ 30 ഓളം പേരെ നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തി.മംഗളൂരു ബജ്‌പെയിലെ കണ്ടവര ഗ്രാമപഞ്ചായത്തിന് എതിര്‍വശത്തുള്ള അപ്പാര്‍ട്ട്‌മെന്‍റില്‍ ബുധനാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് നിഗമനം.
കെട്ടിടത്തിന്‍റെ മുകളിലത്തെ നിലകളിലേക്ക് പുക ഉയര്‍ന്നപ്പോള്‍ മാത്രമാണ് താമസക്കാര്‍ തീപിടിത്തമുണ്ടായതായി അറിഞ്ഞത്. സഹായത്തിനായി ഇവര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും താമസക്കാരെ പുറത്തുകൊണ്ടുവരാനായില്ല.ഉടന്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. ഫയര്‍ഫോഴ്സ് നാട്ടുകാരുടെ സഹായത്തോടെയാണ് താമസക്കാരായ 30 പേരെ രക്ഷപ്പെടുത്തിയത്.
മീറ്റര്‍ ബോര്‍ഡ് കത്തിയതിനാല്‍ മൊബൈല്‍ വെളിച്ചം ഉപയോഗിച്ചാണ് ഫ്ലാറ്റുകളില്‍നിന്ന് ആളുകളെ പുറത്തെത്തിച്ചത്.പൊലീസ് പരിശോധന നടത്തി. 10 വര്‍ഷം പഴക്കമുള്ള ഈ അപാര്‍ട്ട്മെന്‍റ് കെട്ടിടത്തില്‍ 21 ഫ്ലാറ്റുകളാണുള്ളത്. തീപിടിത്തം ഉണ്ടാകുമ്ബോള്‍ ആറു ഫ്ലാറ്റുകളിലാണ് താമസക്കാര്‍ ഉണ്ടായിരുന്നത്