കാസര്‍കോട്: ബിജെപി യുവമോര്‍ച നേതാവ് പ്രവീണ്‍ നെട്ടറുവിനെ കൊലപ്പെടുത്തിയ കേസില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ പ്രവര്‍ത്തകരായ നാല് പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 14 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (NIA) അറിയിച്ചു.
പ്രതികള്‍ കേരളത്തില്‍ ഒളിവിലാണെന്ന് സംശയിക്കുന്നതിനാല്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പാരിതോഷിക അറിയിപ്പ് പതിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ പ്രതികളെ കുറിച്ച് സൂചന ലഭിക്കാത്തതിനാലാണ് വീണ്ടും അറിയിപ്പുമായി എന്‍ഐഎ രംഗത്തുവന്നത്.
ദക്ഷിണ കന്നഡ ജില്ലയിലെ എസ് മുഹമ്മദ് മുസ്ത്വഫ എന്ന മുസ്ത്വഫ പൈച്ചാറിനെയും കൂര്‍ഗ് ജില്ലയിലെ എം എച് തൗഫലിനെയും കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡയിലെ എം ആര് ഉമര്‍ ഫാറൂഖ് എന്ന ഉമര്‍, സിദ്ദിഖ് എന്ന പെയിന്റര്‍ സിദ്ദീഖ് എന്ന ഗുജ്രി സിദ്ദീഖ് എന്നിവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും നല്‍കുമെന്നാണ് വാഗ്ദാനം.
2022 ജൂലൈ 26നാണ് പുത്തൂര്‍ നെട്ടറുവിലെ കോഴിക്കട അടച്ച് പോവാന്‍ നേരം ബൈകുകളില്‍ എത്തിയ സംഘം പ്രവീണിനെ കൊലപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ദക്ഷിണ കന്നഡ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേസ് എന്‍ഐഎയ്ക്ക് കൈമാറി. 14 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
ബംഗളുരു വിമാനത്താവള പാതയില്‍ വാഹനാപകടം ; ട്രക്ക് നിയന്ത്രണം വിട്ടു, വാഹനങ്ങള്‍ തമ്മില്‍ കൂട്ടയിടി, 9 വാഹനങ്ങള്‍ക്ക് തകരാര്‍
ബംഗളുരു: വിമാനത്താവള പാതയില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിച്ച് അപകടം. ലോഡുമായി അമിതവേഗതയില്‍ വന്ന ട്രക്ക്ന്റെ നിയന്ത്രണം വിടുകയായിരുന്നു .
നിയന്ത്രണം വിട്ട ട്രക്ക് മുന്നിലെ വാഹനത്തിലിടിക്കുകയായിരുന്നു. അതോടെയാണ് അപകടം തുടങ്ങിയത്.
പിന്നീട് വാഹാവങ്ങള് തമ്മില്‍ കൂട്ടയിടിയായിരുന്നു.. അപകടത്തില്‍ ഭാഗികമായി തകരാര്‍ സംഭവിച്ചത് 9 വാഹനങ്ങള്‍ക്കാണ്. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ് . പരിക്കേറ്റവരെയെല്ലാം അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.