Home Featured സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ച സംഭവം: പ്രതി ശങ്കര്‍ മിശ്ര ബെംഗളുരുവില്‍ അറസ്റ്റില്‍

സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ച സംഭവം: പ്രതി ശങ്കര്‍ മിശ്ര ബെംഗളുരുവില്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക്-ദില്ലി എയര്‍ ഇന്ത്യ ഫ്ലൈറ്റില്‍ സഹയാത്രക്കാരിയായ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍.

ശങ്കര്‍ മിശ്ര(34) ആണ് അറസ്റ്റിലായത്. ബെംഗളുരുവില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഒളിവിലായ ശങ്കര്‍ മിശ്രക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ സഹോദരിയുടെ വീട് ബെംഗളുരുവിലാണ്. നേരത്തെ ഇയാളുടെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച പൊലീസിന് ഇയാള്‍ ബെംഗളൂരുവിലുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. ശങ്കര്‍ മിശ്ര എവിടെയാണെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ദില്ലി പൊലീസ് ബെംഗളൂരുവില്‍ ഒരു സംഘത്തെ നിയോഗിച്ചിരുന്നു. ശങ്കര്‍ മിശ്ര ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തെങ്കിലും സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താന്‍ അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നു. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതും ഇയാളെ പിടികൂടാന്‍ പൊലീസിന് സഹായകരമായി.

മുംബൈ സ്വദേശിയായ ശങ്കര്‍ മിശ്രയെ വെല്‍സ് ഫാര്‍ഗോ കമ്ബനി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനമായ വെല്‍സ് ഫാര്‍ഗോയുടെ ഇന്ത്യന്‍ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കര്‍ മിശ്ര.

ഹിന്ദു പെണ്‍കുട്ടിക്കൊപ്പം നടന്ന മുസ്‌ലിം യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു; കൂടാതെ പീഡന പരാതിയും

ബംഗളൂരു: കര്‍ണാടകയില്‍ ഹിന്ദു പെണ്‍കുട്ടിക്കൊപ്പം നടന്ന മുസ്‌ലിം യുവാവിനെ മര്‍ദിച്ചതായി പരാതി. സുള്ള്യയ്ക്ക് സമീപം കല്ലുഗുണ്ടി സ്വദേശിയായ അഫീദ് (20) എന്ന യുവാവാണ് മര്‍ദ്ദനത്തിനിരയായത്.വ്യാഴാഴ്ച മംഗളൂരുവില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കുക്കെ സുബ്രഹ്മണ്യയിലാണ് സംഭവം നടന്നത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയോടൊപ്പം നടന്നുപോയ അഫീദിനെ അജ്ഞാതരായ ഒരു സംഘം ആളുകള്‍ മര്‍ദിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെത്തിയ യുവാവിനെ ഒരു സംഘം ആളുകള്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇരുവരും വ്യത്യസ്ത മതസ്ഥരാണെന്ന് തിരിച്ചറിഞ്ഞ സംഘം യുവാവിനെ മര്‍ദിക്കുകയും അടിവസ്ത്രത്തില്‍ മുറിവുകളോടെ നിലത്ത് കിടക്കുന്ന അഫീദിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

പരിക്കേറ്റ അഫീദ് സുള്ള്യയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അജ്ഞാതരായ 12 പേര്‍ക്കെതിരെ സുബ്രഹ്മണ്യ പോലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം, പെണ്‍കുട്ടിയുടെ പിതാവ് അഫീദിനെതിരെ പീഡനപരാതി നല്‍കിയിരിക്കുകയാണിപ്പോള്‍. 17കാരിയായ തന്‍റെ മകളെ അഫീദ് പിന്തുടരുകയും മൊബൈല്‍ നമ്ബര്‍ ആവശ്യപ്പെടുകയും ചെയ്തതായി പിതാവ് ആരോപിച്ചു. പെണ്‍കുട്ടി നമ്ബര്‍ നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ യുവാവ് മകളെ കുമാരധാര നദിക്കരയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.അഫീദിനെതിരെ ഭീഷണിപ്പെടുത്തല്‍, ലൈംഗിക അതിക്രമം, പോക്സോ എന്നിവ പ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group