Home Featured മൈസൂരു-ബെംഗളുരു 10 വരി അതിവേഗ ദേശീയപാത ഉദ്ഘാടനം ഫെബ്രുവരിയില്‍

മൈസൂരു-ബെംഗളുരു 10 വരി അതിവേഗ ദേശീയപാത ഉദ്ഘാടനം ഫെബ്രുവരിയില്‍

ബെംഗളുരു| മൈസൂരു-ബെംഗളുരു 10 വരി അതിവേഗ പാത ഒരുങ്ങുന്നു. ഫെബ്രുവരി അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപാത ഉദ്ഘാടനം ചെയ്യും.

117 കിലോമീറ്റര്‍ ദൂരം വരുന്ന ദേശീയപാതയുടെ (എന്‍എച്ച്‌ 275) നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബെംഗളുരുവില്‍ നിന്ന് മൈസൂരുവിലെത്താന്‍ ഒരു മണിക്കൂര്‍ 10 മിനിറ്റ് മതിയാകുമെന്ന് നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ബെംഗളുരുവില്‍ നിന്നും മൈസൂരുവിലെത്താന്‍ നിലവില്‍ 3 മുതല്‍ 4 മണിക്കൂര്‍ വേണ്ടി വരും. അതിവേഗ പാത തുറക്കുന്നതോടെ ഈ സമയദൈര്‍ഘ്യം കുറയുകയും യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ലഭിക്കുകയും ചെയ്യും. 8453 കോടിരൂപ ചെലവഴിച്ചാണ് റോഡ് നവീകരണം പൂര്‍ത്തിയാക്കുന്നത്. 6 വരി പ്രധാനപാതയും ഇരുവശങ്ങളിലുമായി 4 വരി സര്‍വീസ് റോഡുമാണ് നിര്‍മിച്ചിട്ടുള്ളത്. ദേശീയപാതയ്ക്ക് ഇരുവശവും പുതിയ സാറ്റലൈറ്റ് നഗരങ്ങള്‍ ഉയര്‍ന്നു വരുമെന്നും ഗഡ്കരി പറഞ്ഞു.

പാതയില്‍ ടോള്‍ പിരിവ് ഉടന്‍ തുടങ്ങും. രാമനഗരയിലെ ബിഡദിയിലും മാണ്ഡ്യയിലെ ശ്രീംഗപട്ടണയിലുമാണ് ടോള്‍ ബൂത്തുകള്‍. ടോള്‍ നിരക്ക് സംബന്ധിച്ച അന്തിമ തീരുമാനം ദേശീയപാത അതോറിറ്റി പുറത്തുവിട്ടിട്ടില്ല. 10 വരി പാത കേരളത്തിനും ഗുണകരമാകും.

മുഖ്യമന്ത്രിയെ നായ്ക്കുട്ടിയെന്ന് വിളിച്ചിട്ടില്ല, അതുപോലെ പെരുമാറരുതെന്നാണ് പറഞ്ഞത്; സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ നായ്ക്കുട്ടിയെന്ന് വിശേഷിപ്പിച്ചതില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ.

ദേശീയ നേതാക്കളോട് സംസാരിക്കാന്‍ നേതാക്കള്‍ ധൈര്യം കാണിക്കണമെന്നും നായ്ക്കുട്ടിയെപ്പോലെ പെരുമാറരുതെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

”ഞാന്‍ അദ്ദേഹത്തെ നായ്ക്കുട്ടിയെന്ന് വിളിച്ചിട്ടില്ല. ദേശീയ നേതാക്കളുടെ മുന്നില്‍ സംസാരിക്കാന്‍ അവര്‍ ധൈര്യം കാണിക്കണമെന്ന് ഞാന്‍ പറഞ്ഞു. സംസ്ഥാനത്തിന്‍റെ പുരോഗതിക്കായി അവര്‍ യൂണിയന്‍ നേതാക്കളോട് ധൈര്യത്തോടെ സംസാരിക്കണം.അവര്‍ ധൈര്യമുള്ളവരായിരിക്കണം, ഒരു നായ്ക്കുട്ടിയെപ്പോലെ പെരുമാറരുത്” സിദ്ധരാമയ്യ വ്യാഴാഴ്ച പറഞ്ഞു. ബൊമ്മൈയും മറ്റു നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നില്‍ നായ്ക്കുട്ടിയെപ്പോലെയാണെന്നായിരുന്നു സിദ്ധരാമ്മയ്യ നേരത്തെ പറഞ്ഞത്. മോദിക്കു മുന്നില്‍ അവര്‍ക്ക് വിറയലുണ്ടാകുമെന്നും പതിനഞ്ചാം ശമ്ബള കമ്മീഷനില്‍, കര്‍ണാടകയ്ക്ക് പ്രത്യേക അലവന്‍സായി 5,495 കോടി രൂപ നല്‍കണമെന്നായിരുന്നു ശിപാര്‍ശ എന്നാല്‍ അത് നല്‍കിയില്ലെ’ന്നുമായിരുന്നു സിദ്ധരാമയ്യയുടെ ആരോപണം.

സംഭവം വിവാദമായപ്പോള്‍ തന്‍റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് വിശദീകരണവുമായി സിദ്ധരാമയ്യ രംഗത്തെത്തുകയായിരുന്നു. “കര്‍ണാടകയുടെ ഞങ്ങള്‍ക്ക് കൂടുതല്‍ പ്രധാനം. നിര്‍മല സീതാരാമന്‍ നിരസിച്ച 5,495 കോടി രൂപയുടെ പ്രത്യേക ഗ്രാന്‍റപകള്‍ ലഭിക്കാന്‍ ബൊമ്മൈ മോദിയോട് സംസാരിക്കട്ടെ. വിളനഷ്ട നഷ്ടപരിഹാരം, ജിഎസ്ടി നഷ്ടപരിഹാരം, ഇനിയും അനുവദിക്കാനുള്ള മറ്റ് ഫണ്ടുകള്‍ എന്നിവയെക്കുറിച്ചും അദ്ദേഹം ചോദിക്കണം.” സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു. ” ഹൈക്കമാന്‍ഡിന് മുന്നില്‍ സംസാരിക്കാന്‍ കഴിയാത്ത ഒരു ഭീരു ആണെന്ന് സൂചിപ്പിക്കാന്‍ ഞാന്‍ ബൊമ്മൈയെ നായ്ക്കുട്ടി എന്ന് സംഭാഷണത്തില്‍ സംബോധന ചെയ്തിരുന്നു. അദ്ദേഹത്തെ വ്യക്തിപരമായി ടാര്‍ഗറ്റു ചെയ്യാന്‍ ഞാന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല.” സിദ്ധരാമ്മയ്യ ട്വീറ്റ് ചെയ്തു.

നായ വിശ്വസ്തതയുള്ള മൃഗമാണെന്നും അത് അതിന്റെ ജോലി വിശ്വസ്തതയോടെ ചെയ്യുന്നുവെന്നായിരുന്നു ബസവരാജ് ബൊമ്മൈയുടെ പ്രതികരണം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസ് നേതാവിന് തക്ക മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group