ആലപ്പുഴ: കാപ്പ ചുമത്തിയതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ മാരാരിക്കുളം പൊലീസ് പിടികൂടി. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ ലൂഥർ സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പുഞ്ചിരി അനൂപ് എന്ന അനൂപിനെ(26)യാണ് അന്വേഷണ സംഘം കർണാടകയിൽ നിന്ന് പിടികൂടിയത്.
നിരവധി കേസുകളിലെ പ്രതിയായ അനൂപ് കാപ്പ ചുമത്തിയതോടെ നാട് വിടുകയായിരുന്നു. ഏറെ കാലം ഒളിവിലായിരുന്ന ഇയാളെ കർണാടകയിലെ സൊള്ളിയാൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൊള്ളിയാലിലെ ഒരു കോഴി വളർത്തൽ കേന്ദ്രത്തിൽ ജോലി ചെയ്യുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. മാരാരിക്കുളം ഇൻസ്പെക്ടർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ മാരാരിക്കുളം പ്രിൻസിപ്പൽ എസ് ഐ പ്രദീപ് കുമാർ, സിപിഒ മാരായ ഉല്ലാസ്, സുജിത്ത്, ദീപു കുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അതേസമയം മലപ്പുറത്ത് മന്ത്രവാദത്തിന്‍റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. മലപ്പുറം മുന്നിയൂരിന് സമീപം പാറേക്കാവ് സ്വദേശി സുബ്രഹ്മണ്യനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാരമ്പര്യ ചികിത്സയും മന്ത്രവാദവും വശമുണ്ടെന്ന് അവകാശപ്പെട്ടാണ് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ചികിത്സയ്ക്കെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷം അതിക്രമം നടത്തുകയായിരുന്നു.
മൈസൂരു-ബെംഗളുരു 10 വരി അതിവേഗ ദേശീയപാത ഉദ്ഘാടനം ഫെബ്രുവരിയില്‍
ബെംഗളുരു| മൈസൂരു-ബെംഗളുരു 10 വരി അതിവേഗ പാത ഒരുങ്ങുന്നു. ഫെബ്രുവരി അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപാത ഉദ്ഘാടനം ചെയ്യും.
117 കിലോമീറ്റര്‍ ദൂരം വരുന്ന ദേശീയപാതയുടെ (എന്‍എച്ച് 275) നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബെംഗളുരുവില്‍ നിന്ന് മൈസൂരുവിലെത്താന്‍ ഒരു മണിക്കൂര്‍ 10 മിനിറ്റ് മതിയാകുമെന്ന് നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ബെംഗളുരുവില്‍ നിന്നും മൈസൂരുവിലെത്താന്‍ നിലവില്‍ 3 മുതല്‍ 4 മണിക്കൂര്‍ വേണ്ടി വരും. അതിവേഗ പാത തുറക്കുന്നതോടെ ഈ സമയദൈര്‍ഘ്യം കുറയുകയും യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ലഭിക്കുകയും ചെയ്യും. 8453 കോടിരൂപ ചെലവഴിച്ചാണ് റോഡ് നവീകരണം പൂര്‍ത്തിയാക്കുന്നത്. 6 വരി പ്രധാനപാതയും ഇരുവശങ്ങളിലുമായി 4 വരി സര്‍വീസ് റോഡുമാണ് നിര്‍മിച്ചിട്ടുള്ളത്. ദേശീയപാതയ്ക്ക് ഇരുവശവും പുതിയ സാറ്റലൈറ്റ് നഗരങ്ങള്‍ ഉയര്‍ന്നു വരുമെന്നും ഗഡ്കരി പറഞ്ഞു.
പാതയില്‍ ടോള്‍ പിരിവ് ഉടന്‍ തുടങ്ങും. രാമനഗരയിലെ ബിഡദിയിലും മാണ്ഡ്യയിലെ ശ്രീംഗപട്ടണയിലുമാണ് ടോള്‍ ബൂത്തുകള്‍. ടോള്‍ നിരക്ക് സംബന്ധിച്ച അന്തിമ തീരുമാനം ദേശീയപാത അതോറിറ്റി പുറത്തുവിട്ടിട്ടില്ല. 10 വരി പാത കേരളത്തിനും ഗുണകരമാകും.