ബംഗളൂരു: മംഗളൂരുവിലെ അപ്പാര്‍ട്ട്മെന്‍റില്‍ വന്‍തീപിടിത്തം. ഉള്ളില്‍ കുടുങ്ങിയ 30 ഓളം പേരെ നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തി.മംഗളൂരു ബജ്‌പെയിലെ കണ്ടവര ഗ്രാമപഞ്ചായത്തിന് എതിര്‍വശത്തുള്ള അപ്പാര്‍ട്ട്‌മെന്‍റില്‍ ബുധനാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. കെട്ടിടത്തിന്‍റെ മുകളിലത്തെ നിലകളിലേക്ക് പുക ഉയര്‍ന്നപ്പോള്‍ മാത്രമാണ് താമസക്കാര്‍ തീപിടിത്തമുണ്ടായതായി അറിഞ്ഞത്.
സഹായത്തിനായി ഇവര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും താമസക്കാരെ പുറത്തുകൊണ്ടുവരാനായില്ല.ഉടന്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. ഫയര്‍ഫോഴ്സ് നാട്ടുകാരുടെ സഹായത്തോടെയാണ് താമസക്കാരായ 30 പേരെ രക്ഷപ്പെടുത്തിയത്. മീറ്റര്‍ ബോര്‍ഡ് കത്തിയതിനാല്‍ മൊബൈല്‍ വെളിച്ചം ഉപയോഗിച്ചാണ് ഫ്ലാറ്റുകളില്‍നിന്ന് ആളുകളെ പുറത്തെത്തിച്ചത്.
പൊലീസ് പരിശോധന നടത്തി. 10 വര്‍ഷം പഴക്കമുള്ള ഈ അപാര്‍ട്ട്മെന്‍റ് കെട്ടിടത്തില്‍ 21 ഫ്ലാറ്റുകളാണുള്ളത്. തീപിടിത്തം ഉണ്ടാകുമ്ബോള്‍ ആറു ഫ്ലാറ്റുകളിലാണ് താമസക്കാര്‍ ഉണ്ടായിരുന്നത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവം; 151 മത്സരങ്ങള്‍ പൂര്‍ത്തിയായി.. കണ്ണൂര്‍ മുന്നില്‍
അറുപത്തിയൊന്നാമത് സ്‌കൂള്‍ കലോത്സവത്തില്‍ 151 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കണ്ണൂര്‍ മുന്നില്‍. ആതിഥേയരായ കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. കണ്ണൂര്‍ 598, കോഴിക്കോട് 589, പാലക്കാട് 585, തൃശൂര്‍ 565, എറണാകുളം 554 എന്നിങ്ങനെയാണ് പോയിന്റ് നില.മത്സരയിനങ്ങൾ സമയ ബന്ധിതമായി ആരംഭിക്കുവാനും പൂര്‍ത്തിയാക്കുവാനും സാധിച്ചതായി മന്ത്രിമാരായ വി ശിവന്‍കുട്ടി, പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എല്ലാ വേദികളിലും ആവശ്യത്തിനുളള കുടിവെളളവും, വൈദ്യ സഹായവും, ഭക്ഷണ പന്തല്‍ ഉള്‍പ്പെടെയുളള വേദികളെ ബന്ധിപ്പിച്ചു കൊണ്ടുളള വാഹന സൗകര്യവും ലഭ്യമാക്കിയയാതായും അവര്‍ പറഞ്ഞു. കലോത്സവത്തില്‍ ഒന്നാം ദിനം 2309 കുട്ടികളാണ് പങ്കെടുത്ത്. രണ്ടാം ദിനം 2590 കുട്ടികളും പങ്കെടുത്തു. മൂന്നാം ദിനം 2849, നാലാം ദിനം 2161, അഞ്ചാം ദിനം 499 കുട്ടികളും പങ്കെടുക്കും.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അപ്പീലുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. ഇതുവരെ ലഭിച്ചത് 301 ലോവര്‍ അപ്പീലുകളാണ്.
ഡി.ഡി.ഇ 222, ഹൈക്കോടതി 7, ജില്ലാകോടതി 23, മുന്‍സിഫ് കോടതികള്‍ 48, ലോകായുക്ത 1 എന്നിങ്ങനെയാണ് അപ്പീലുകള്‍ ലഭിച്ചിട്ടുളളത്. ഹയര്‍ അപ്പീലില്‍ 93 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ 63 എണ്ണത്തിന്റെ ഹിയറിംഗ് കഴിഞ്ഞിട്ടുണ്ട്. വിഭവസമൃദ്ധമായ ഭക്ഷണമാണ് പഴയിടം നമ്പൂതിരിയുടെ നേതൃത്വത്തില്‍ നല്‍കി വരുന്നത്. മൂന്ന് നേരങ്ങളിലായി ആദ്യദിനം 30,000 ആളുകള്‍ക്കും രണ്ടാം ദിനം 40,000 ആളുകള്‍ക്കും മൂന്നാം ദിനമായ ഇന്ന് 30,000 ആളുകള്‍ക്കും ഭക്ഷണം നല്‍കിയതായും മന്ത്രിമാര്‍ പറഞ്ഞു.