Home Featured ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇലക്ട്രിക് വെബ്ടാക്സി സർവീസുമായി ഓല

ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇലക്ട്രിക് വെബ്ടാക്സി സർവീസുമായി ഓല

ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇലക്ട്രിക് വെബ്ടാക്സി സർവീസ് ആരംഭിക്കാൻ ഓല.10000 കാറുകളാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുകയെന്ന് ഓല സിഇഒ ഭാവിഷ് അഗർവാൾ പറഞ്ഞു.പരിസ്ഥിതി സൗഹാർദ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക് കാറുകൾ വ്യാപക മാക്കുന്നത്. ടാറ്റയുമായി സഹകരിച്ചാണ് ഇലക്രിക് കാറുകൾ പുറത്തിറക്കുന്നത്.

കാവി ബിക്കിനിക്ക് ‘കട്ടി’ല്ല; ‘പഠാന്’ സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി

മുംബൈ: ഷാറൂഖ് ഖാനും ദീപിക പദുക്കോണും മുഖ്യവേഷത്തില്‍ എത്തുന്ന ‘പഠാന്‍’ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കി.ഏറെ കോളിളക്കം സൃഷ്ടിച്ച കാവിവസ്ത്ര രംഗത്തില്‍ മാറ്റമില്ലാതെയാണ് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. അതേസമയം, മറ്റു ചില രംഗങ്ങളിലും വാചകങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഷാറൂഖ് ഖാന്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രം എന്ന നിലയ്ക്ക് ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ‘പഠാനു’ വേണ്ടി കാത്തിരിക്കുന്നത്.

എന്നാല്‍, ചിത്രത്തിലെ ‘ബേ ഷറം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതോടെയാണ് വിവാദങ്ങള്‍ക്കു തുടക്കം കുറിച്ചത്. ഗാനരംഗത്ത് ദീപിക ഉടുത്ത കാവി നിറത്തിലുള്ള ബിക്കിനി ചൂണ്ടിക്കാട്ടിയായിരുന്നു ഹിന്ദുത്വ സംഘങ്ങളുടെ പ്രതിഷേധം. ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നതാണ് രംഗമെന്നായിരുന്നു പരാതി.വിവാദങ്ങള്‍ക്കു പിന്നാലെ ഷാറൂഖ് ഖാനും ദീപികയ്ക്കും എതിരെ വലിയ തോതില്‍ സൈബര്‍ ആക്രമണം തുടരുകയാണ്.

ചിത്രം ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനവും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അഹ്മദാബാദില്‍ നടന്ന ‘പഠാന്‍’ പ്രമോഷന്‍ പരിപാടി ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ കൈയേറിയിരുന്നു. ഒരു മാളില്‍ നടന്ന പരിപാടിയിലേക്ക് പ്രകടനമായെത്തിയ സംഘം ചിത്രത്തിന്റെ പോസ്റ്ററുകള്‍ നശിപ്പിക്കുകയും പരസ്യബോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തു.ജനുവരി 25നാണ് ‘പഠാന്‍’ തിയേറ്ററുകളിലെത്തുന്നത്.

റിലീസിന് മുന്‍പേ ചിത്രം 100 കോടി ക്ലബില്‍ ഇടംപിടിച്ചെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഒ.ടി.ടി വിതരണാവകാശത്തിലൂടെയാണ് ഈ നേട്ടം. ആമസോണ്‍ പ്രൈമാണ് ‘പഠാന്റെ’ ഒ.ടി.ടി അവകാശം സ്വന്തമാക്കിയത്. 250 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. സിദ്ധാര്‍ത്ഥ് ആനന്ദാണ് സിനിമ സംവിധാനം ചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group