Home Featured ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിലക്ക് : സൗദി ക്ലബ് അരങ്ങേറ്റം അവതാളത്തിൽ

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിലക്ക് : സൗദി ക്ലബ് അരങ്ങേറ്റം അവതാളത്തിൽ

റിയാദ്: ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിന് ശേഷം സൗദി ക്ലബ് അൽ നസ്‌റിന്‍റെ ആദ്യ മത്സരം ഇന്ന്. സൗദി പ്രോ ലീഗിൽ അൽ-തെയ് ആണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം. ഫുട്ബോൾ അസോസിയേഷൻ വിലക്കുള്ളതിനാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് കളിക്കില്ല. ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് അൽ നസ്ര്‍. എതിരാളികളായ അല്‍-തെയ് ഏഴാം സ്ഥാനത്തും.

ഇതിനിടെ ന്യൂകാസിൽ യുണൈറ്റഡ് യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രീമിയർ ലീഗിലേക്ക് മടങ്ങുമെന്ന വാർത്ത നിഷേധിച്ച് ക്ലബ് മാനേജർ എഡി ഹോ രംഗത്തെത്തി. സൗദി ക്ലബ് അൽ നസറുമായുള്ള കരാറിൽ ന്യൂ കാസിലിൽ ചേരാനുള്ള ഉപാധിയുണ്ടെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് എഡി ഹോയുടെ വിശദീകരണം. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ടിന്‍റെ ഉടമസ്ഥതയിലുള്ള പ്രീമിയർ ലീഗ് ടീമാണിപ്പോൾ ന്യൂകാസിൽ യുണൈറ്റഡ്.

ഈ ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയാൽ റൊണാൾഡോ ന്യൂകാസിലിലേക്ക് പോകുമെന്ന വാർത്ത പ്രചരിച്ചത്.കഴിഞ്ഞ സീസണ്‍ അവസാനം എവര്‍ട്ടണ് എതിരായ മത്സരത്തിനു ശേഷം ഒരു ആരാധകനോട് മോശമായി പെരുമാറിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് എതിരെ ഇംഗ്ലീഷ് എഫ് എയുടെ നടപടി എടുത്തിരുന്നു.

റൊണാള്‍ഡോ തെറ്റ് ചെയ്തതായി കണ്ടെത്തിയ എഫ് എ താരത്തെ രണ്ട് മത്സരത്തില്‍ നിന്ന് വിലക്കാനും 50,000 പൗണ്ട് പിഴ ഇടാനും കഴിഞ്ഞ മാസം ആണ് തീരുമാനിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടെങ്കിലും റൊണാള്‍ഡോ ഏത് ലീഗിലേക്ക് പോയാലും ആദ്യ രണ്ട് മത്സരങ്ങള്‍ കളിക്കാന്‍ ആകില്ല എന്ന് എഫ് എ അറിയിച്ചിരുന്നു.എവര്‍ട്ടണ് എതിരായ മത്സരത്തിനു ശേഷം ആരാധകന്റെ ഫോണ്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇടിച്ച്‌ താഴെ ഇടുന്ന വീഡിയോ അന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ക്രിസ്റ്റ്യാനോ പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു. എവര്‍ട്ടണ് എതിരായ പരാജയത്തിന്റെ നിരാശയോടെ റൊണാള്‍ഡോ ഡ്രസിങ് റൂമിലേക്ക് പോകവെ ആയിരുന്നു ഒരു പ്രകോപനവും ഇല്ലാതെ ഒരു യുവ ആരാധകന്റെ കയ്യിലെ ഫോണ്‍ ക്രിസ്റ്റ്യാനോ ഇടിച്ചു താഴെ ഇട്ടത്‌ഇന്നത്തെ മത്സരവും ഒപ്പം ജനുവരി 14ന് നടക്കുന്ന അല്‍ ശബാബിന് എതിരായ മത്സരവും റൊണാള്‍ഡോക്ക് വിലക്ക് കാരണം നഷ്ടമാകും. ജനുവരി 21ന് എത്തിഫാഖ് എഫ് സിക്ക് എതിരെ നടക്കുന്ന മത്സരം ആകും റൊണാള്‍ഡോയുടെ സൗദിയിലെ അരങ്ങേറ്റ മത്സരം.

You may also like

error: Content is protected !!
Join Our WhatsApp Group