ബംഗളൂരു: ട്വിറ്റര്‍ ഉപയോഗിക്കുന്നതിന്റെ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് കന്നട നടന് ജി. കിഷോര്‍കുമാറിന്റെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു.സാമൂഹിക വിഷയങ്ങളില്‍ നിലപാടുകള്‍ വെട്ടിത്തുറന്നെഴുതി സമൂഹമാധ്യമങ്ങളില്‍ സജീവമായി നില്‍ക്കുന്നയാളാണ് കിഷോര്‍കുമാര്‍.ഇന്‍സ്റ്റഗ്രാമില്‍ 43,000 പേരും ഫേസ്ബുക്കില്‍ 66,000 പേരും അദ്ദേഹത്തെ പിന്തുടരുന്നുണ്ട്. എന്‍.ഡി.ടി.വി.യുടെ നിയന്ത്രണം അദാനിഗ്രൂപ് ഏറ്റെടുത്ത ഡിസംബര്‍ 30 സ്വതന്ത്രമാധ്യമപ്രവര്ത്തനത്തിന്റെയും ജനാധിപത്യത്തിന്റെയും കറുത്തദിവസമാണെന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഒട്ടേറെ പ്രതികരണങ്ങളുണ്ടാക്കി.
കശ്മീരിപണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേരുപറഞ്ഞ് നടത്തുന്ന ആള്‍കൂട്ടക്കൊലയും തമ്മില്‍ വ്യത്യാസമില്ലെന്ന് പറഞ്ഞ് വിവാദത്തിലായ നടി സായ് പല്ലവിക്ക് അനുകൂലമായി അദ്ദേഹം രംഗത്തെത്തിയിരുന്നു.അടുത്തിടെയിറങ്ങിയ ‘കാന്താര’ സിനിമയിലെ വനം ഓഫിസറുടെ വേഷത്തില്‍ കിഷോര്‍കുമാര്‍ തിളങ്ങിയിരുന്നു. തമിഴ്, മലയാളം, തെലുങ്ക് സിനിമകളിലും ശ്രദ്ധേയനാണ്. അതേസമയം, താരത്തിന്റെ ഏത് ട്വീറ്റാണ് നിയമലംഘനമായി ട്വിറ്റര്‍ കണക്കാക്കിയതെന്ന് വ്യക്തമല്ല.
പൈതൽ മലയടിവാരത്ത് കനകക്കുന്നിൽ പുലിയിറങ്ങി
ഒരു മാസത്തോളമായി അജ്ഞാത ജീവി ഭീതി പരത്തുന്ന പൈതൽ മലയടിവാരത്ത് കനകക്കുന്ന് മേഖലയിൽ ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും ബുധനാഴ്ച സന്ദർശിച്ചു. കനകക്കുന്നിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ട ജീവി പുലിയാണെന്ന നിഗമനത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.കൂട്ടിൽ വളർത്തിയിരുന്ന താറാവിനെ ജീവി കടിച്ചു കൊണ്ടു പോകുന്നത് സി.സി.ടി.വി ദൃശ്യത്തിൽ തെളിഞ്ഞത് പരിശോധിച്ചു.
മണ്ഡപത്തിൽ പീറ്ററിന്റെ വീട്ടിലെ ക്യാമറയിലാണ് ജീവി താറാവിനെ കടിച്ചു പിടിച്ചു കൊണ്ടുപോകുന്നത് തെളിഞ്ഞ് കണ്ടത്. ജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധി ച്ച് ഉദ്യോഗസ്ഥർ നിർദേശങ്ങൾ നൽകി.നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളിൽ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി രതീശൻ, പഞ്ചായത്ത് ജനപ്രതിനിധികളായ വൈസ് പ്രസിഡന്റ് സി.എച്ച് സീനത്ത്, സാജു ജോസഫ്, സെബാസ്റ്റ്യൻ വിലങ്ങോലി, രേഖ രഞ്ചിത്ത്, ഷീബ ജയരാജൻ എന്നിവരും കർഷക പ്രതിനിധികളും പുലിഭീഷണിയുള്ള സ്ഥലങ്ങൾ സന്ദർശിച്ചു.
പൈതൽ മലയടിവാരത്ത് കനകക്കുന്നിൽ പുലിയിറങ്ങിയതായി സംശയിക്കപ്പെടുന്ന ഭാഗത്ത് പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളിൽ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി രതീശൻ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു.