ബെംഗളൂരു: ബെംഗളൂരുവിലെ യശ്വന്ത്പുര്‍ റെയില്‍വേ സ്റ്റേഷനിലില്‍ പ്ലാറ്റ്ഫോം നമ്ബര്‍ ഒന്നില്‍ സ്ഥാപിച്ചിട്ടുള്ള വീപ്പയില്‍ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.മൃതദേഹം വീപ്പയിലാക്കിയ ശേഷം വസ്ത്രങ്ങള്‍ മുകളില്‍ കുത്തിനിറച്ചിരുന്നു. അതിന് മുകളിലാണ് വീപ്പയുടെ അടപ്പ് വെച്ചിരുന്നത്.
ശുചീകരണ തൊഴിലാളികള്‍ റെയില്‍വേ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ദ്ധരെത്തി പരിശോധന നടത്തി.മരിച്ച സ്ത്രീക്ക് 20 വയസ്സിന് മുകളില്‍ പ്രായമുള്ളതായി അധികൃതര്‍ പറഞ്ഞു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് ദക്ഷിണ റെയില്‍വേ ബെംഗളൂരു ഡിവിഷന്‍ അഡീഷണല്‍ മാനേജര്‍ കുസുമ ഹരിപ്രസാദ് പറഞ്ഞു
അസ്ഥിക്ക് പിടിച്ച പ്രണയം: 70 വയസ്സുള്ള തന്റെ കാമുകിയെ സ്വന്തമാക്കി 37 കാരന്‍, സന്തോഷ ജീവിതമെന്ന് ദമ്ബതികള്‍
പ്രണയത്തിന് എന്ത് പ്രായം, ജാതി, മതം? ഇതൊന്നും പ്രണയത്തിന് ഒരു തടസ്സമേയല്ലെന്ന് തെളിയിച്ച് ജീവിക്കുന്ന ഒരുപാട് പേരുണ്ട്.അവരുടെ കൂട്ടത്തിലെ ഒരു ദമ്ബതികള്‍ കൂടി. എഴുത്തുകാരിയായ കിഷോര്‍ ബീവിയും ഇഫ്തിക്കറും പ്രായത്തെ തോല്‍പ്പിച്ച് ഒന്നായവരാണ്. ഇവര്‍ തമ്മില്‍ 33 വയസ് വ്യത്യാസമുണ്ട്. എഴുത്തുകാരിയായ കിഷോര്‍ ബീവിക്ക് 70 വയസ്സുണ്ട്. ഇഫ്തിക്കറിന് 37 ഉം. പ്രായത്തെ തോല്‍പ്പിച്ച് ഇരുവരും പ്രണയം സാക്ഷാത്കരിച്ച കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
പാകിസ്ഥാനിലാണ് സംഭവം.ഇവര്‍ വിവാഹിതരായതിന്‍്റെ ചിത്രങ്ങളും വൈറലായി മാറികഴിഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ അന്ന് വീട്ടുകാരായിരുന്നു ഇതിന് എതിര്‍പ്പ് കാണിച്ചത്. വീട്ടുകാരുടെ നിര്‍ബന്ധം മൂലം യുവാവിന് മറ്റൊരു വിവാഹം കഴിക്കേണ്ടതായിവന്നു. എന്നാല്‍ ബീവി വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. അവര്‍ തന്റെ കാമുകനായി കാത്തിരുന്നു. ഒടുവില്‍ ആ പ്രണയം സഫലമായി. യഥാര്‍ത്ഥ പ്രണയം ഒരിക്കല്‍ സാക്ഷാത്കരിക്കപ്പെടും എന്നതിന് ജീവിച്ചിരിക്കുന്നതിന്‍്റെ ഉദാഹരണമാണ് ഇവര്‍.
വിവാഹത്തിന് ശേഷം സന്തോഷകരമായ ദാമ്ബത്യമാണ് ഇരുവരും നയിക്കുന്നത്.70 വയസ്സുവരെ അവര്‍ മറ്റൊരു പുരുഷനെ സ്വീകരിക്കാന്‍ പോലും തയ്യാറായില്ല എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം അത് പ്രണയം മാത്രമായിരുന്നില്ല. അവരുടെ ജീവിതം കൂടിയായിരുന്നു ആ പ്രണയം. പ്രായം ഒരു നമ്ബര്‍ മാത്രമാണ് എന്ന് നിങ്ങള്‍ തെളിയിച്ചുവെന്നും, അവര്‍ക്ക് നന്നായി ജീവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും ചിലര്‍ പറയുന്നു.