Home Featured മംഗളുരൂ:നാലരലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ടുപേര്‍ അറസ്റ്റിൽ

മംഗളുരൂ:നാലരലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ടുപേര്‍ അറസ്റ്റിൽ

മംഗളുരു: നാലര ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി രണ്ടു പേരെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ മംഗളൂരു ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.മംഗളൂരു നഗരത്തിലെ നന്തൂരിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് ഇരുചക്ര വാഹനത്തില്‍ കടത്തുകയായിരുന്ന അഞ്ഞൂറ് രൂപയുടെ കള്ളനോട്ട് പിടികൂടിയത്.പൊലീസിനെ കണ്ട് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടി. പരിശോധനയിലാണ് അഞ്ഞൂറ് രൂപയുടെ കള്ളനോട്ട് കണ്ടെത്തിയത്.

ബൈക്കില്‍ ഉണ്ടായിരുന്ന ബിസി റോഡ് സ്വദേശി നിസാമുദ്ദീന്‍, ജെപ്പു സ്വദേശി റജീം എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.അറസ്റ്റിലായവരില്‍ നിസാമുദ്ദീന്‍ കൊലപാതകം, മോഷണം, കൊലപാതകശ്രമം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. റജീമിനെതിരെയും കേസുകള്‍ നിലവിലുണ്ട്. പ്രതികള്‍ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനം മോഷ്ടിച്ചതാണെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

കള്ളനോട്ട് എത്തിച്ച്‌ നല്‍കിയത് ബാംഗ്ലൂര്‍ സ്വദേശി ഡാനിയല്‍ ആണെന്ന് പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡാനിയല്‍ ഉള്‍പ്പടെയുള്ള നാലുപേരെ ബംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

ഐടി ഉദ്യോഗസ്ഥയില്‍ നിന്ന് ആറ് മണിക്കൂര്‍ കൊണ്ട് 18 ലക്ഷം തട്ടിയെടുത്ത് സൈബര്‍ കുറ്റവാളികള്‍

ഹൈദരാബാദ്: കസ്‌റ്റംസ്, സിബിഐ ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ യുവതിയില്‍ നിന്ന് 18 ലക്ഷം തട്ടിയെടുത്ത് സൈബര്‍ കുറ്റവാളികള്‍.ഹൈദരാബാദിലെ എല്‍ബി നഗറിലെ ഒരു ഐടി ഉദ്യോഗസ്ഥയാണ് വഞ്ചിക്കപ്പെട്ടത്. യുവതിയുടെ പേരില്‍ വന്ന പാര്‍സലില്‍ ലഹരിവസ്‌തുക്കള്‍ ഉണ്ടെന്ന് പറഞ്ഞ്, കസ്‌റ്റംസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി ഒരാള്‍ വിളിക്കുന്നതോടുകൂടിയാണ് തട്ടിപ്പിന്‍റെ തുടക്കം.എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും ഇയാള്‍ അറിയിക്കുന്നു.

കുറച്ച്‌ സമയത്തിന് ശേഷം വീണ്ടും ഇയാള്‍ വിളിക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കണമെങ്കില്‍ സിബിഐ ഉദ്യോഗസ്ഥരുമായി രഹസ്യ ധാരണയുണ്ടാക്കണമെന്ന് ഇയാള്‍ യുവതിയോട് ആവശ്യപ്പെടുന്നു. കുറച്ചുസമയങ്ങള്‍ക്ക് ശേഷം മറ്റൊരാള്‍ സിബിഐ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് യുവതിയെ വിളിക്കുന്നു.കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാനുള്ള കരാറില്‍ എത്തണമെങ്കില്‍ പണം നല്‍കണമെന്ന് ഇയാള്‍ യുവതിയോട് പറയുന്നു.

തുടര്‍ന്ന് സിബിഐ ഉദ്യോഗസ്ഥനാണെന്ന് കാണിക്കുന്ന വ്യാജ ഐഡി കാര്‍ഡും, കരാറിന്‍റെ കോപ്പിയും യുവതിക്ക് വാട്‌സ്‌ആപ്പ് വഴി അയക്കുന്നു. ഭയചികിതയായ യുവതി ഉടനെ തന്നെ രണ്ട് തവണയായി അഞ്ച് ലക്ഷം രൂപ ഇവര്‍ക്ക് അയച്ച്‌ കൊടുക്കുന്നു.തുടര്‍ന്ന് ഈ ട്രാന്‍സാക്ഷനുകളില്‍ സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥര്‍ യുവതിയുടെ ബാങ്ക് അക്കൗണ്ട് താത്‌കാലികമായി ബ്ലോക്ക് ചെയ്‌തു.

എന്നാല്‍ ബ്ലോക്ക് ചെയ്‌ത അക്കൗണ്ട് ഈ സൈബര്‍ കുറ്റവാളികള്‍ അണ്‍ബ്ലോക്ക് ചെയ്യുകയും യുവതി 13 ലക്ഷം കൂടി ഇവര്‍ക്ക് അയച്ച്‌ കൊടുക്കുകയും ചെയ്യുന്നു. ആറ് മണിക്കൂര്‍ കൊണ്ടാണ് 18 ലക്ഷം രൂപ യുവതി ഈ സൈബര്‍ തട്ടിപ്പുകാര്‍ക്ക് അയച്ചുകൊടുക്കുന്നത്.വീണ്ടും ഇവര്‍ പണം ആവശ്യപ്പെട്ടതോടുകൂടിയാണ് യുവതി രാചകൊണ്ട സൈബര്‍ പൊലീസില്‍ പരാതി കൊടുക്കുന്നത്. പ്രതികളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group