ന്യൂഡൽഹി: ജനങ്ങൾക്ക് പുതുവത്സര ആഘാതമായി വാണിജ്യ പാചകവാതകത്തിന്റെ വില 25 രൂപ വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് വില വർധിപ്പിച്ചിട്ടില്ലെങ്കിലും വാണിജ്യ ഗ്യാസിന്റെ വില വർധനയോടെ ഹോട്ടൽ ഭക്ഷണ ചെലവ് ഇനിയും ഉയരും.19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില ഡൽഹിയിൽ ഇനി 1,769 രൂപയാകും.
2022 ജൂലൈയിലാണ് എണ്ണക്കമ്പനികൾ ഗാർഹിക സിലിണ്ടറിന്റെ വില അവസാനമായി വർധിപ്പിച്ചത്. നാലു തവണയാണ് ഇക്കഴിഞ്ഞ വർഷം വാണിജ്യ സിലിണ്ടർ വില വർധിപ്പിച്ചത്.അതേസമയം, വാണിജ്യ പാചക വാതകത്തിന്റെ വിലവർധനവിൽ കേന്ദ്രത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. ജനങ്ങൾക്കുള്ള പുതുവത്സര സമ്മാനമാണെന്നും ഇത് തുടക്കം മാത്രമാണെന്നും കോൺഗ്രസ് ട്വിറ്ററിലൂടെ പറഞ്ഞു.
ഭാര്യമാരുടെ കൂടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചു; ഒടുവില്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി
ലഖ്നൗ: പുതുവര്‍ഷാഘോഷത്തിനിടെ ഒരു സംഘം പുരുഷന്മാര് സ്ത്രീകളോടൊത്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.ഉത്തര്‍ പ്രദേശ് ഗ്രേയിറ്റര്‍ നോയിഡയില്‍ ഒരു ഹൗസിംഗ് സൊസൈറ്റിയില്‍ ഞായറാഴ്ച അര്‍ധരാത്രിയാണ് സംഭവം. സംഘര്‍ഷത്തിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
രണ്ട് സ്ത്രീകളുടെ കൂടെ ഒരു കൂട്ടം പുരുഷന്മാര് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതാണ് കയ്യേറ്റത്തിനിടയാക്കിയത്. ഇവരുടെ ഭര്ത്താക്കന്മാരും സെല്‍ഫി എടുക്കാന്‍ ശ്രമിച്ചവരും തമ്മിലാണ് തര്‍ക്കമുണ്ടായത്.തന്റെയും സുഹൃത്തിന്റെയും ഭാര്യയെ ഇവര്‍ നിര്‍ബന്ധപൂര്‍വ്വം സെല്‍ഫിക്ക് പ്രേരിപ്പിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് സ്ഥലത്തെ താമസക്കാരനായ അജിത് കുമാര്‍ വ്യക്തമാക്കി.