Home Featured ബിരിയാണിയില്‍ കോഴിമുട്ടയും പപ്പടവും ഇല്ല, ഹോട്ടല്‍ ഉടമകളായ ദമ്പതികളെ അടിച്ചുവീഴ്ത്തി യുവാവ്

ബിരിയാണിയില്‍ കോഴിമുട്ടയും പപ്പടവും ഇല്ല, ഹോട്ടല്‍ ഉടമകളായ ദമ്പതികളെ അടിച്ചുവീഴ്ത്തി യുവാവ്

by കൊസ്‌തേപ്പ്

തൃശൂർ: കുന്നംകുളത്ത് ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ലെന്നും കൈകഴുകുന്ന സ്ഥലത്ത് വൃത്തിയില്ലെന്നും ആരോപിച്ച് ഹോട്ടൽ ഉടമകളായ ദമ്പതികളെ ക്രൂരമായി മർദ്ദിച്ചു. ചൂണ്ടലിൽ കറി ആൻഡ് കോ ഹോട്ടൽ നടത്തുന്ന തിരുവനന്തപുരം സ്വദേശി സുധി, ഭാര്യ ദിവ്യ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കേറ്റ അടിയിൽ ഗുരുതരമായി പരിക്കേറ്റ സുധിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുധിയുടെ തലയിൽ ആഴത്തിൽ പരിക്കേറ്റതിനെത്തുടർന്ന് എട്ടോളം തുന്നലുകളുണ്ട്. ഇന്നലെ വൈകിട്ട് 3. മണിയോടെയായിരുന്നു സംഭവം.

പുതുശ്ശേരി സ്വദേശിയായ യുവാവ് ദമ്പതികളുടെ ഹോട്ടലിലെത്തി ബിരിയാണി ആവശ്യപ്പെട്ടിരുന്നു. ബിരിയാണിക്ക് കോഴിമുട്ടയും പപ്പടവും വേണമെന്നാവശ്യപ്പെട്ടതോടെ ദിവ്യ ഇത് നൽകി. പിന്നീട് കൈ കഴുകുന്ന സ്ഥലം വൃത്തിയില്ലെന്ന് ആരോപിച്ചുകൊണ്ട് യുവതിയുമായി കയർക്കുകയും പിന്നീട് മുഖത്തടിക്കുകയും ചെയ്തതായാണ് പരാതി. സംഭവം സുധി ചോദ്യം ചെയ്തതോടെ ആക്രമി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പുറകെ ഓടിയ സുധിയെ അടിച്ചു വീഴ്ത്തി. സമീപത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് നിന്നും ഇരുമ്പ് പൈപ്പ് എടുത്ത് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും കുന്നംകുളം പൊലീസിൽ പരാതി നൽകി. മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

ഹജ്ജ് നിര്‍വഹിക്കാന്‍ കാല്‍നടയായി പാകിസ്താന്‍ കടക്കാന്‍ അനുവദിക്കണം; ശിഹാബ് ചോറ്റൂരിനായി പാക് പൗരന്‍ സുപ്രീംകോടതിയില്‍

ലാഹോര്‍: മലപ്പുറത്ത് നിന്ന് കാല്‍നടയായി മക്കയിലേക്ക് പുറപ്പെട്ട ആതവനാട് സ്വദേശി ശിഹാബ് ചോറ്റൂരിന് പാകിസ്താന്‍ ട്രാന്‍സിറ്റ് വിസ നല്‍കണമെന്ന് ആവശ്യപ്പെട്ട് പാക് പൗരന്‍ സുപ്രീംകോടതിയില്‍. നിലവില്‍ പാകിസ്താന്‍ അതിര്‍ത്തിയില്‍ കുടുങ്ങിയിരിക്കുകയാണ് ശിഹാബ്.

പാകിസ്താനിലൂടെ നടന്ന് പോയി ഹജ്ജ് നിര്‍വഹിക്കാനായി വിസ നല്‍കണമെന്ന ആവശ്യം ലാഹോര്‍ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് ലാഹോര്‍ സ്വദേശി സര്‍വാര്‍ താജ് എന്ന പാക് പൗരന്‍ പാക് സുപ്രീംകോടതിയെ സമീപിച്ചത്.

ഗുരുനാനാക്കിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് സിക്കുകാര്‍ക്കും വിവിധ ആഘോഷാവസരങ്ങളില്‍ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ ഹിന്ദുക്കള്‍ക്കും വിസ അനുവദിക്കാറുണ്ട്. ഇതുപോലെ ഇസ്ലാം മതവിശ്വാസിയായ ശിഹാബിന് ഹജ്ജ് ചെയ്യാനും വിസ നല്‍കണമെന്നാണ് ഹര്‍ജിക്കാരന്റെ വാിക്കുന്നത്.മലപ്പുറത്ത് നിന്നാണ് കഴിഞ്ഞ ജൂണില്‍ 8640 കിലോമീറ്ററുള്ള കാല്‍നടയാത്രക്ക് ശിഹാബ് തുടക്കമിട്ടത്. പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈറ്റ് വഴി മക്കയിലെത്താനാണ് ശിഹാബ് ലക്ഷ്യമിട്ടത്.

പക്ഷെ കഴിഞ്ഞ ഒക്ടോബറില്‍ വാഗ അതിര്‍ത്തിയില്‍ പാകിസ്താന്‍ തടഞ്ഞതോടെ പഞ്ചാബിലാണ് നിലവില്‍ ശിഹാബുള്ളത്. ട്രാന്‍സിറ്റ് വിസ വേണമെന്നാണ് ശിഹാബിന്റെ ആവശ്യം. കഴിഞ്ഞ മാസമാണ് ലാഹോര്‍ കോടതി സര്‍വാര്‍ താജിന്റെ ഹര്‍ജി തള്ളിയത്.

You may also like

error: Content is protected !!
Join Our WhatsApp Group