കാലിഫോര്‍ണിയ: അതിവേഗ ഡെലിവറിയ്ക്കായി പുതിയ സംവിധാനവുമായി ആമസോണ്‍. ഓര്‍ഡറുകള്‍ വേഗത്തില്‍ ഉപയോക്താക്കളില്‍ എത്തിക്കാനായാണ് ആമസോണ്‍ ഡ്രോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.യുഎസ് സംസ്ഥാനങ്ങളായ കാലിഫോര്‍ണിയയിലും ടെക്‌സാസിലുമാണ് ആമസോണ്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഓര്‍ഡറുകള്‍ വിതരണം ചെയ്യുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഉപയോക്താക്കളുടെ വീടുകളിലേക്ക് പാക്കേജുകള്‍ എത്തിച്ചു കൊടുക്കുകയാണ് ആമസോണിന്റെ ലക്ഷ്യം. ഇതിനായി കമ്ബനി ആരംഭിച്ച ഡ്രോണ്‍ ഡെലിവറിയ്ക്ക് നിലവില്‍ മികച്ച റിവ്യൂവാണ് ലഭിക്കുന്നത്.
‘ആമസോണ്‍ പ്രൈം എയര്‍’ ഡ്രോണ്‍ എന്നാണ് ഈ സംവിധാനം അറിയപ്പെടുന്നത്.അടുത്ത സമയത്ത് കാലിഫോര്‍ണിയയിലെ ലോക്ക്ഫോര്‍ഡിലെയും ടെക്സസിലെ കോളജ് സ്റ്റേഷനിലെയും ഉപയോക്താക്കള്‍ക്ക് ഓര്‍ഡറുകള്‍ ലഭിച്ചത് ഈ സംവിധാനം മുഖേനയാണ്. ചെറിയ പാഴ്സലുകളാക്കിയാണ് ഓര്‍ഡറുകള്‍ എത്തിച്ചു കൊടുക്കുന്നത്. ആമസോണിന്റെ ഡ്രോണ്‍ ഡെലിവറിയുടെ തുടക്കമായാണ് യുഎസിലെ രണ്ട് പ്രധാന സ്റ്റേറ്റുകളിലായി ഈ സംവിധാനം കൊണ്ടുവന്നത്.
വൈകാതെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനായി കൂടുതല് സ്ഥലങ്ങളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ആമസോണ്‍ എയര്‍ വക്താവ് നതാലി ബാങ്കെ അറിയിച്ചു. അടുത്തിടെ ഇത് സംബന്ധിച്ച് പുതിയ പ്രസ്താവന പുറത്തിറക്കിയിരുന്നു. അതിലാണ് ഇതിനെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.നിലവില്‍ ലോക്ക്ഫോര്‍ഡിലും കോളേജ് സ്റ്റേഷനിലും താമസിക്കുന്ന ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ എയര്‍ സേവനത്തില്‍ സൈന്‍ അപ്പ് ചെയ്യാനാകും.
കൂടാതെ ഇഷ്ടമുള്ള ഓര്‍ഡറുകള്‍ നല്‍കാനും കഴിയും. മറ്റ് സ്ഥലങ്ങളില്‍ ഡ്രോണ്‍ ഡെലിവറി ലഭ്യമായി തുടങ്ങിയിട്ടില്ല. അത്തരം പ്രദേശങ്ങളില്‍ ലഭ്യമാകുമ്ബോള്‍ ആമസോണ്‍ തന്നെ അവിടെ താമസിക്കുന്ന ഉപഭോക്താക്കളെ അറിയിക്കും.2020-ലാണ്, ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ (എഫ്‌എഎ) ഡ്രോണ്‍ വഴി പാക്കേജുകള്‍ അയയ്ക്കാനുള്ള (പാര്‍ട്ട് 135) അനുമതി ആമസോണിന് നല്‍കിയത്.
ജനുവരി മുതല്‍ ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ജനുവരി ഒന്നു മുതല്‍ ആറ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന യാത്രികര്‍ക്ക് കോവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍.ചൈന, ഹോങ്കോങ്, ജപ്പാന്‍, സൗത്ത് കൊറിയ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിൽ എത്തുന്നവര്‍ക്കാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.
ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് സര്‍ക്കാരിന്റെ എയര്‍ സുവിധ പോര്‍ട്ടലില്‍ അവരുടെ ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ചൈനയിലും കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.