മംഗ്ളുറു: ഉഡുപി പെര്‍ഡൂര്‍ അലങ്കാര്‍ ഗ്രാമത്തില്‍ ഗവ. എല്‍പി സ്കൂള്‍ അധ്യാപകന്‍ കൃഷ്ണമൂര്‍ത്തിയെ ജില്ലാ പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു.നടപടി ഉടന്‍ പ്രാബല്യത്തില്‍ വരുത്താന്‍ ഡിഡിപിഐ കെ ഗണപതി ബ്രഹ്മാവര്‍ ബ്ലോക് വിദ്യാഭ്യാസ ഓഫീസര്‍ക്ക് വ്യാഴാഴ്ച കൈമാറിയ ഉത്തരവില്‍ പറഞ്ഞു.പ്രവൃത്തി സമയം മദ്യപിച്ച് വിദ്യാലയ വരാന്തയില്‍ ഉറങ്ങി എന്നതാണ് നടപടിക്കാധാരം.
ഈ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നടപടി ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത് ഭരണസമിതി ബി ഇ ഒക്ക് ബുധനാഴ്ച കത്ത് നല്‍കിയിരുന്നു.നടപടി ഉടന്‍ പ്രാബല്യത്തില്‍ വരുത്താന്‍ ഡിഡിപിഐ കെ ഗണപതി ബ്രഹ്മാവര്‍ ബ്ലോക് വിദ്യാഭ്യാസ ഓഫീസര്‍ക്ക് വ്യാഴാഴ്ച കൈമാറിയ ഉത്തരവില്‍ പറഞ്ഞു.
പ്രവൃത്തി സമയം മദ്യപിച്ച് വിദ്യാലയ വരാന്തയില്‍ ഉറങ്ങി എന്നതാണ് നടപടിക്കാധാരം. ഈ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നടപടി ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത് ഭരണസമിതി ബി ഇ ഒക്ക് ബുധനാഴ്ച കത്ത് നല്‍കിയിരുന്നു.
മകന്‍ പൈലറ്റായ വിമാനത്തില്‍ മക്കയിലേക്ക് പറന്ന് അമ്മ; പൈലറ്റ് റാഷീദിന് അഭിമാന നിമിഷം
മകന്‍ ഉയരങ്ങളിലെത്തണം എന്ന് ആഗ്രഹിച്ച ഒരു അമ്മയുടെയും, തന്റെ മാതാവിനെ പൊന്നുപോലെ നോക്കണമെന്നുറച്ച മകന്റെയും കഥയാണിത്.മകന്‍ പറത്തുന്ന വിമാനത്തില്‍ മക്കയില്‍ എത്തണമെന്ന അമ്മയുടെ ആഗ്രഹമാണ് അമീര്‍ റാഷീദ് വാണി എന്ന പൈലറ്റ് നിറവേറ്റിയത്.സ്കൂളില്‍ പഠിക്കുന്ന സമയത്ത് അമ്മ അയച്ച പോസ്റ്റ് കാര്‍ഡും റാഷീദ് പങ്കുവെച്ചു. ‘നീ പൈലറ്റാകുമ്ബോള്‍ എന്നെ നിന്റെ വിമാനത്തില്‍ മക്കയിലേക്ക് കൊണ്ടുപോകൂ’ എന്നായിരുന്നു മകന്റെ ചിത്രത്തോടൊപ്പമുള്ള അമ്മയുടെ കുറിപ്പ്.
വിശുദ്ധ കഅബയിലേക്ക് അമ്മ യാത്ര ചെയ്യുന്ന വിമാനത്തിന്റെ പൈലറ്റാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെ റാഷീദ് പങ്കുവെച്ച ചിത്രങ്ങള്‍ക്ക് നിരവധി ആളുകളാണ് അഭിനന്ദനമറിയിച്ചിരിക്കുന്നത്.