Home Featured ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

സാവോപോളോ: ഫുട്ബോള്‍ രാജാവ്  പെലെ അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. 82 വയസായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍(1958, 1962, 1970) നിര്‍ണായക സംഭാവന നല്‍കി. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്.

പതിനഞ്ചാം വയസ്സിൽ സാന്റോസിലൂടെ ഫുട്ബോൾ ജീവിതത്തിന്റെ തുടക്കമിട്ട പെലെ 16 ആം വയസിൽ ബ്രസീൽ ദേശീയ ടീമിൽ എത്തി. മൂന്നു ലോകകപ്പുകൾ നേടിയ ഒരേയൊരു താരമായ പെലെക്ക് ഫിഫ നൂറ്റാണ്ടിൻറെ താരമെന്ന ബഹുമതി നൽകി ആദരിച്ചിരുന്നു. ഗോളുകളുടെ എണ്ണത്തിൽ ഗിന്നസ് റെക്കോർഡും പെലെയ്ക്ക് സ്വന്തമാണ്.

നേട്ടങ്ങൾ

ലോകകപ്പ് വിജയം: 1958, 1962, 1970 

കോപ അമേരിക്ക ടോപ് സ്കോറർ: 1959

ലോകകപ്പ് ആകെ മൽസരങ്ങൾ: 14 

ലോകകപ്പ് ഗോൾ: സ്വീഡൻ 1958 ല്‍  6, ചിലി 1962 ല്‍  1 , ഇംഗ്ലണ്ട് 1966 ല്‍  1 , മെക്സിക്കോ 1970 ല്‍ 4 , ആകെ  12 ഗോളുകള്‍

 ബഹുമതികൾ

ഫിഫാ പ്ലെയർ ഓഫ് ദ് സെഞ്ചുറി, ഫിഫാ ഓർഡർ ഓഫ് മെറിറ്റ്: 2004 

ഐഒസി അത്ലറ്റ് ഓഫ് ദി ഇയർ, സൗത്ത് അമേരിക്കൻ ഫുട്ബോളർ: 1973

ഫിഫാ ലോകകപ്പ് മികച്ച കളിക്കാരൻ: 1970 

ഫിഫാ ലോകകപ്പ് മികച്ച രണ്ടാമത്തെ കളിക്കാരൻ: 1958

You may also like

error: Content is protected !!
Join Our WhatsApp Group