ബെംഗളൂരു: വിഷു, ഈസ്റ്റർ യാത്രയ്ക്കായി നാട്ടിലേക്കുള്ള ട്രെയിൻ ബുക്കിങ് ആരംഭിച്ചു. കൂടുതൽ പേർ നാട്ടിലേക്കു മടങ്ങുന്ന ഏപ്രിൽ 6,7,13,14 തീയതികളിലേത് ഉൾപ്പെടെയുള്ള ബുക്കിങ്ങാണ് തുടങ്ങിയത്.ബുക്കിങ് ആരംഭിച്ച് ഏതാനും സമയത്തിനുള്ളിൽ തിരുവനന്ത പുരത്തേക്കുള്ള കന്യാകുമാരി എക്സ്പ്രസിൽ (16526) 6,7,13 തീയതികളിലെ സ്ലീപ്പർ ടിക്കറ്റുകൾ തീർന്നു വെയ്റ്റിങ് ലിസ്റ്റിലെത്തി.
14നു നൂറോളം സ്ലീപ്പർ ടിക്കറ്റുകളാണ് അവശേഷിക്കുന്നത്. മറ്റു ട്രെയിനുകളിലെല്ലാം ടിക്കറ്റുകൾ ബാക്കിയുണ്ട്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ ഇവ തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ നാട്ടിലേക്കുള്ള സുഗമമായ യാത്ര ഉറപ്പാക്കാൻ ടിക്കറ്റ് വേഗം സ്വന്തമാക്കുന്നതാണ് ഉചിതം.
മാസ്ക് നിര്‍ബന്ധം, ആഘോഷങ്ങള്‍ പുലര്‍ച്ചെ ഒന്നുവരെ, കുട്ടികളും മുതിര്‍ന്നവരും ആള്‍ക്കൂട്ടത്തില്‍ പോകരുത്, പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണവുമായി കര്‍ണാടക
ബംഗളൂരു: വിദേശരാജ്യങ്ങളില്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.അടഞ്ഞു കിടക്കുന്ന സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമായി ധരിക്കണം. റെസ്റ്റോറന്റുകള്‍, പബുകള്‍, തിയേറ്ററുകള്‍, സ്കൂളുകള്‍, കോളേജുകള്‍ തുടങ്ങിയയിടങ്ങളില്‍ മാസ്ക് നിര്‍ബന്ധമായി ധരിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
.നിലവില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നും മുന്‍കരുതലിന്റെ ഭാഗമായാണ് നിയന്ത്രണമെന്നും കര്‍ണാടക ആരോഗ്യമന്ത്രി കെ. സുധാകര്‍ അറിയിച്ചു. പുതുവത്സരാഘോഷത്തില്‍ ആളുകള്‍ തടിച്ചുകൂടുന്നത് മുന്‍കൂട്ടിക്കണ്ടാണ് നടപടി.ന്യൂ ഇയര്‍ ആഘോഷത്തിന് സമയപരിധി ഏര്‍പ്പെടുത്തി. ആഘോഷങ്ങള്‍ രാത്രി ഒരുമണിവരെ മാത്രമേ പാടുള്ളൂ. ഗര്‍ഭിണികള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍, ആരോഗ്യപ്രശ്നം ഉള്ളവര്‍ എന്നിവര്‍ ആള്‍ക്കൂട്ടത്തില്‍ പോകരുത്.
അടഞ്ഞുകിടക്കുന്ന മുറികളില്‍ നടത്തുന്ന പരിപാടികളില്‍ സീറ്റിംഗ് കപ്പാസിറ്റിയെക്കാള്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കരുത്.മാസ്ക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുക, തുടങ്ങിയ കൊവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിക്കണമെന്നും സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.