Home Featured ഓണ്‍ലൈന്‍ ക്ലാസ് ഇഷ്‍ടപ്പെട്ടില്ല; റീഫണ്ട് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്ന് പരാതി; ഉപഭോക്താവിന് 44,500 രൂപ നല്‍കാന്‍ ബൈജൂസിനോട് കോടതി

ഓണ്‍ലൈന്‍ ക്ലാസ് ഇഷ്‍ടപ്പെട്ടില്ല; റീഫണ്ട് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്ന് പരാതി; ഉപഭോക്താവിന് 44,500 രൂപ നല്‍കാന്‍ ബൈജൂസിനോട് കോടതി

പഞ്ചാബിലെ ലുധിയാന സ്വദേശിയുടെ പരാതിയില്‍ ഓണ്‍ലൈന്‍ ക്ലാസിനായി അടച്ച 44,500 രൂപ തിരികെ നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍, എഡ്ടെക് കമ്ബനിയായ ബൈജൂസിനോട് ഉത്തരവിട്ടു.നഷ്ടപരിഹാരവും കോടതി ചിലവ് ഇനത്തിലുമായി 7,000 രൂപ നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.2019 നവംബര്‍ മുതല്‍ പേയ്‌മെന്റ് തീയതി വരെ ബൈജൂസ്‌ നഷ്ടപരിഹാരവും കോടതി ചിലവുകളും പ്രതിവര്‍ഷം എട്ട് ശതമാനം പലിശ സഹിതം നല്‍കണമെന്ന് വിധിയില്‍ പറയുന്നു.

റിതു ഗോയല്‍ എന്ന യുവതിയാണ് കോടതിയെ സമീപിച്ചത്.44,500 രൂപ റീഫണ്ടും പലിശയും നഷ്ടപരിഹാരവുമായി 50,000 രൂപയും കോടതി ചിലവുകള്‍ക്കായി 15,000 രൂപയും ആവശ്യപ്പെട്ടാണ് അവര്‍ പരാതി നല്‍കിയത്. 2019 ഒക്ടോബര്‍ ആറിന് ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ തന്റെ മകള്‍ അനന്യക്ക് വേണ്ടി ബൈജൂസിന്റെ ഓണ്‍ലൈന്‍ ലേണിംഗ് പ്രോഗ്രാമില്‍ ചേര്‍ന്നതായി അവര്‍ പറഞ്ഞു.തൃപ്തിയില്ലെങ്കില്‍ 15 ദിവസത്തിനുള്ളില്‍ പ്രോഗ്രാം തിരികെ നല്‍കാമെന്ന് ബൈജൂസ്‌ പ്രതിനിധികള്‍ അറിയിച്ചിരുന്നതായും തന്റെ മകള്‍ക്ക് ആപ്പില്‍ നിന്ന് ആനുകൂല്യം ലഭിച്ചില്ലെന്നും 13-ാം ദിവസം റീഫണ്ട് ആവശ്യപ്പെട്ട് മെയില്‍ അയച്ചതായും റിതു പരാതിയില്‍ പറയുന്നു.

കമ്ബനി ഇക്കാര്യം വേഗത്തില്‍ പരിഗണിച്ചില്ലെന്നും ഒടുവില്‍ പണം തിരികെ നല്‍കാന്‍ വിസമ്മതിച്ചുവെന്നും അവര്‍ ആരോപിച്ചു.കമ്ബനിയുടെ അന്യായമായ വ്യാപാര സമ്ബ്രദായം മാനസിക വേദനയ്ക്കും പീഡനത്തിനും കാരണമായെന്നും ഗോയല്‍ പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് വാദം കേട്ട ശേഷമാണ് യുവതിക്ക് അനുകൂലമായ വിധിയുണ്ടായത്.

പുതുവര്‍ഷത്തിലേക്ക് വളയം പിടിക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി; നിരത്തിലിറങ്ങുന്നത് 1783 പുതിയ ബസുകള്‍

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ രണ്ടായിരത്തോളം പുതിയ ബസുകള്‍ നിരത്തിലിറക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി. 614 ഇലക്‌ട്രിക് ബസുള്‍പ്പെടെ കിഫ്ബി ഫണ്ടിലൂടെ 1783 ബസുകള്‍ 2023ല്‍ വാങ്ങാനാണ് മാനേജ്മെന്‍റ് തീരുമാനം. സ്‌മാര്‍ട്ട് സിറ്റി പദ്ധതി വഴി 120 ഇലക്‌ട്രിക് ബസുകള്‍ തിരുവനന്തപുരം നഗരത്തിലെ സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി അടുത്ത നാല് മാസം കൊണ്ടെത്തിക്കും.

ബസുകള്‍ വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഈ വര്‍ഷം തിരുവനന്തപുരം നഗരത്തില്‍ പുതുതായി ആരംഭിച്ച സിറ്റി സര്‍ക്കുലര്‍ ഇലക്‌ട്രിക് ബസ് സര്‍വീസ് വന്‍ വിജയകരമായിരുന്നു. സുഗമമായ യാത്രയും മിതമായ ടിക്കറ്റ് നിരക്കും തന്നെയാണ് സിറ്റി സര്‍ക്കുലര്‍ സര്‍വീസിനെ വിജയത്തിലാക്കിയത്.ഇതിന്‍റെ ചുവടുപിടിച്ച്‌ ഭാവിയില്‍ കെഎസ്‌ആര്‍ടിസിയുടെ എല്ലാ ബസുകളും ഇലക്‌ട്രിലേക്ക് മാറ്റുന്ന കാര്യവും മാനേജ്മെന്‍റ് ആലോചിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group