Home Featured ബെംഗളൂരു: മദ്യപിച്ച് വാഹനമോടിക്കുന്ന വരെ കണ്ടെത്താൻ പരിശോധന കർശനമാക്കി ട്രാഫിക് പൊലീസ്.

ബെംഗളൂരു: മദ്യപിച്ച് വാഹനമോടിക്കുന്ന വരെ കണ്ടെത്താൻ പരിശോധന കർശനമാക്കി ട്രാഫിക് പൊലീസ്.

ബെംഗളൂരു: ക്രിസ്മസ്, പുതുവത്സര ആഘോഷം കണക്കിലെടുത്ത് മദ്യപിച്ച് വാഹനമോടിക്കുന്ന വരെ കണ്ടെത്താൻ പരിശോധന കർശനമാക്കി ട്രാഫിക് പൊലീസ്.നഗര വ്യാപകമായി കഴിഞ്ഞ ദി വസം നടത്തിയ പരിശോധനയിൽ 146 നിയമ ലംഘകരെ കണ്ടെത്തി. വാഹനങ്ങൾ പിടിച്ചെടുത്തു. 31 വരെ കർശന പരിശോധന തുടരുമെന്ന് ട്രാഫിക് പൊലീസ് കമ്മിഷണർ എം.എ.സലിം പറഞ്ഞു.

മഥുര പള്ളി: സംഘ്പരിവാര്‍ അവകാശവാദമുന്നയിച്ച മൂന്നാം പള്ളി

ന്യൂഡല്‍ഹി: ഫൈസാബാദില്‍ രാമജന്മഭൂമിയാണെന്ന് അവകാശപ്പെട്ട് ബാബരി മസ്ജിദ് തകര്‍ത്ത തീവ്ര ഹിന്ദുത്വവാദികള്‍ അതിനു പിന്നാലെ അവകാശവാദം ഉന്നയിച്ചവയാണ് മഥുരയിലെയും കാശിയിലെയും പള്ളികള്‍.1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയും പള്ളി തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളെയും കീഴ്കോടതികള്‍ വെറുതെ വിടുകയും ചെയ്തിരുന്നു.

ബാബരി പള്ളി തകര്‍ത്ത ഭൂമിയില്‍ രാമക്ഷേത്രനിര്‍മാണത്തിനുള്ള അഞ്ചംഗ ബെഞ്ചിന്റെ വിധിപ്രസ്താവന എഴുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് അതിനു ശേഷമിപ്പോള്‍ ജലധാര ശിവലിംഗം ആണെന്ന ഹിന്ദുത്വ അവകാശവാദം മുഖവിലക്കെടുത്ത് വാരാണസി പള്ളിയിലെ വുദുഖാന അടച്ചിട്ട് സേനയുടെ സംരക്ഷണത്തിലാക്കിയത്.

വാരാണസിയില്‍ വുദുഖാനക്കു പുറമെ പള്ളി മുഴുവനായും ആരാധനക്ക് ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന സംഘ്പരിവാര്‍ അപേക്ഷയും കോടതിയുടെ പരിഗണനയിലാണ്.

You may also like

error: Content is protected !!
Join Our WhatsApp Group