പുതുവത്സരാഘോഷം മുന്നിൽ കണ്ടുള്ള കൂടുതൽ സുരക്ഷാ മാർഗനിർദേശം ഉടൻ പുറത്തിറക്കുമെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. കോവിഡ് പരിശോധനയും ചികിത്സാ സംവിധാനങ്ങളും കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ, റവന്യൂ മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും.
ജനം ഭയപ്പെടേണ്ടതില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാൽ മതിയെന്നുംഅദ്ദേഹം പറഞ്ഞു. കോവിഡ് മുൻനിർത്തി നിയമസഭാ തിരഞ്ഞെടുപ്പു നേരത്തേയാക്കിയേക്കുമെന്ന അഭ്യൂഹങ്ങളും അദ്ദേഹം തള്ളി.
മക്കളില്ലാത്ത മകളുടെ സ്വപ്നം സാക്ഷാത്കരിക്കണം ; യുവതിയെ കൊന്ന് 10 മാസം പ്രായമായ കുഞ്ഞിനെ മോഷ്ടിച്ചു; നാലംഗസംഘം പിടിയില്‍
ഗുവാഹട്ടി: അസമില്‍ യുവതിയെ കൊന്ന് കുഞ്ഞിനെ മോഷ്ടിച്ച സംഭവത്തില്‍ നാലംഗ സംഘം പിടിയിലായി. അപ്പര്‍ അസമിലെ ബൈലുങ് ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്.നിതുമോണി എന്ന യുവതിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് രാജാബരി ടീ എസ്റ്റേറ്റിലെ അഴുക്കുചാലില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് തെന്‍ഗാപുഖുരിയിലെ പ്രണാലി ഗൊഗോയി, ഭര്‍ത്താവ് ബസന്ത് ഗൊഗോയി, ഇവരുടെ മകനായ പ്രശാന്ത ഗൊഗോയി, നിതുമോണിയുടെ അമ്മ ബോബി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.പ്രണാലി-ബസന്ത് ദമ്ബതികളുടെ മകള്‍ക്ക് നല്‍കാനായി സംഘം, നിതുമോണിയുടെ പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ മോഷ്ടിക്കുകയായിരുന്നു.
കുഞ്ഞിനെ ലഭിക്കാനായ ഇവര്‍ നിതുമോണിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് കുഞ്ഞിനെയും കൊണ്ട് ഹിമാചല്‍ പ്രദേശിലെ മകളുടെ അടുത്തേക്ക് പോകുന്നതിനിടെയാണ് ദമ്ബതികളെ പോലീസ് അറസ്റ്റ് ചെയ്തത്.മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണ് നിതുമോണിയുടെതെന്നും അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും പോലീസ് വ്യക്തമാക്കി. കുട്ടികളില്ലാത്ത മകളുടെ കുഞ്ഞെന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് കൊലപാതകം നടത്തിയതെന്ന് ദമ്ബതിമാര്‍ പറഞ്ഞു.