Home Featured കര്‍ണാടക:കണ്ണില്‍ നിന്ന് ‘കല്‍ക്കഷ്‌ണങ്ങള്‍’ വീഴുന്നു ; ചികിത്സ തേടി യുവതി

കര്‍ണാടക:കണ്ണില്‍ നിന്ന് ‘കല്‍ക്കഷ്‌ണങ്ങള്‍’ വീഴുന്നു ; ചികിത്സ തേടി യുവതി

മൈസൂര്‍(കര്‍ണാടക) : കണ്ണില്‍ നിന്ന് ചെറിയ കല്‍ക്കഷ്‌ണങ്ങള്‍ പുറത്ത് വരുന്നതില്‍ ചികിത്സ തേടി കര്‍ണാടക – മൈസൂര്‍ ജില്ലയിലെ ഹുന്‍സൂര്‍ താലൂക്കില്‍ നിന്നുള്ള വിജയ എന്ന 35 വയസ്സുകാരി. കുറച്ച്‌ ദിവസം മുമ്ബ് തലവേദന അനുഭവപ്പെട്ടെന്നും ആ സമയം മുതലാണ് കണ്ണില്‍ നിന്ന് കണ്ണുനീരിനോടൊപ്പം കല്‍ക്കഷ്‌ണങ്ങള്‍ പുറത്തേക്ക് വരുന്നതെന്നും യുവതി പറയുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയപ്പോള്‍ കണ്ണിന് തകരാറുണ്ടെന്ന് കണ്ടെത്തി.

വിജയയോട് നേത്രരോഗ വിദഗ്‌ധന്‍റെ അടുത്ത് ചികിത്സ തേടാന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടര്‍ നിര്‍ദേശിക്കുകയായിരുന്നു. മൈസൂരിലെ കെ ആര്‍ ആശുപത്രിയിലെ നേത്ര രോഗ വിദഗ്‌ധന്‍റെ അടുത്ത് വിജയ ചികിത്സ തേടി. എന്നാല്‍ പരിശോധന റിപ്പോര്‍ട്ട് വന്നുകഴിഞ്ഞാലേ ഇതിന്‍റെ കാരണം എന്താണെന്ന് പറയാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഡോക്‌ടര്‍ പറയുന്നത്.

വലിയ വേദന അനുഭവപ്പെടുന്നുവെന്നും തലയില്‍ നിന്ന് എന്തോ ഉരുണ്ടുവീഴുന്നത് പോലെ തോന്നുകയും മുഖം മുഴുവന്‍ കുത്തി തുളയ്‌ക്കുന്ന അവസ്ഥയുമാണുള്ളതെന്നും വിജയ ഇടിവി ഭാരതിനോട് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്‌ചയാണ് കല്‍ക്കഷ്‌ണങ്ങള്‍ കണ്ണില്‍ നിന്ന് വീഴുന്നത് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്.200ലധികം കല്‍ക്കഷ്‌ണങ്ങള്‍ ഇതുവരെ കണ്ണില്‍ നിന്ന് വീണിട്ടുണ്ട്. മറ്റുള്ളവരോട് സംഭവം പറഞ്ഞപ്പോള്‍ താന്‍ കള്ളം പറയുകയാണെന്നാണ് അവര്‍ ആദ്യം ധരിച്ചത്. കാഴ്‌ച ശക്തി ശരിയാണെന്നും എന്നാല്‍ വേദനയുണ്ടെന്നും വിജയ പറഞ്ഞു.

ഉന്തിയ പല്ല് വിനയായി; യുവാവിന് സര്‍ക്കാര്‍ ജോലിക്ക് അയോഗ്യത

പാലക്കാ‌ട്: ഉന്തിയ പല്ല് കാരണം ഗോത്രവര്‍ഗ യുവാവിനു സര്‍ക്കാര്‍ ജോലി നഷ്ടമായി. പുതൂര്‍ പഞ്ചായത്തിലെ ആനവായ് ഊരിലെ വെള്ളിയുടെ മകന്‍ മുത്തുവിനാണ് പല്ല് ഉന്തിയതാണ് എന്ന കാരണത്താല്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജോലി നഷ്ടമായത്.എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും പാസായിട്ടും ശാരീരിക ക്ഷമത പരിശോധനയില്‍ ഉന്തിയ പല്ല് രേഖപ്പെടുത്തിയതാണ് മുത്തുവിന് വിനയായത്.

ബീറ്റ് ഫോറസ്റ്റ് ഓഫിസറെ നിയമിക്കാനുള്ള പിഎസ്‌സിയുടെ സ്പെഷല്‍ റിക്രൂട്മെന്റില്‍ എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും മറികടന്നാണു മുത്തു അഭിമുഖത്തിന് പോയത്. ഇതിനു മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. ചെറുപ്രായത്തിലുണ്ടായ വീഴ്ചയിലാണു മുത്തുവിന്റെ പല്ലിനു തകരാറുണ്ടായത്. 18,000 രൂപ ചെലവു വരുന്ന ശസ്ത്രക്രിയയിലൂടെ തകരാര്‍ പരിഹരിക്കാമെന്നാണു വിദഗ്ധാഭിപ്രായം.

മുക്കാലിയില്‍ നിന്നു 15 കിലോമീറ്റര്‍ ദൂരെ ഉള്‍വനത്തിലാണു മുത്തു താമസിക്കുന്ന ആനവായ് ഊര്. പൂര്‍ണമായും വനാശ്രിത സമൂഹമാണ് ഊരിലെ കുറുമ്ബര്‍ വിഭാഗം. ഊരിലെ അസൗകര്യങ്ങളും ദാരിദ്ര്യവും മൂലമാണു പല്ല് ചികിത്സിച്ച്‌ നേരെയാക്കാന്‍ കഴിയാതിരുന്നതെന്നു മുത്തുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു.അതേസമയം, ചില പ്രത്യേക തസ്തികകളിലേക്കുള്ള യോഗ്യതകളും അയോഗ്യതകളും സ്പെഷല്‍ റൂളില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ടെന്നു പിഎസ്‌സി അറിയിച്ചു.

ഇതു കണ്ടെത്തിയാല്‍ ഉദ്യോഗാര്‍ഥിയെ അയോഗ്യനാക്കും. ഉന്തിയ പല്ല്, കോമ്ബല്ല് (മുന്‍പല്ല്) ഉള്‍പ്പെടെയുള്ളവ അയോഗ്യതയ്ക്കുള്ള ഘടകങ്ങളാണെന്നും പിഎസ്‌സി അധികൃതര്‍ വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group