മംഗ്‌ളുറു: സ്‌കൂള്‍ ബസും ഗുഡ്സ് ഓടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച രാവിലെ ബെല്‍തങ്ങാടി കൊയുരു ഗ്രാമത്തിലെ മാലെബെട്ടുവിനു സമീപമാണ് അപകടം നടന്നത്.
ഗുഡ്‌സ് റിക്ഷയിലുണ്ടായിരുന്ന കൂവെട്ട് പിലിച്ചാമുണ്ടിക്കല്ല് സ്വദേശി റസാഖ് (50) ആണ് മരിച്ചത്. റിക്ഷാ ഡ്രൈവര്‍ പിലിച്ചാമുണ്ടിക്കല്ല് കൂവെട്ടിലെ ഹനീഫ് (48), പനകജെയിലെ കെ മുഹമ്മദ് (57) എന്നിവരെ ഗുരുതര പരുക്കുകളോടെ മംഗ്‌ളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാര്‍ഥികളെയും കൊണ്ട് കൊയ്യൂരില്‍ നിന്ന് ഉജിരെയിലേക്ക് പോകുകയായിരുന്ന സ്‌കൂള്‍ ബസും ബെല്‍തങ്ങാടിയില്‍ നിന്ന് കൊയ്യൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് റിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഗുഡ്സ് വാഹനം പൂര്‍ണമായും തകര്‍ന്നു.
നിരവധി വസ്ത്രങ്ങള്‍ കത്തി നശിച്ച നിലയില്‍: നടി കനകയുടെ വീട്ടില്‍ തീപിടുത്തം
മലയാളത്തില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ നടിയാണ് കനക. താരത്തിന്റെ ചെന്നൈയിലെ വീട്ടില്‍ തീപിടുത്തം.
വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട അയല്‍വാസികള്‍ പൊലീസിനും ഫയര്‍ ഫോഴ്സിനെയും വിവരം അറിയിച്ചു.
തുടര്‍ന്ന് സംഭവ സ്ഥലത്ത് എത്തിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ വെള്ളം ഉപയോഗിച്ച് തീ അണച്ചു. നിരവധി വസ്ത്രങ്ങള്‍ കത്തി നശിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. പൂജാമുറിയില്‍ വിളക്ക് കൊളുത്തുന്നതിനിടെ തീപ്പൊരി ആളിക്കത്തുകയും വീടിനുള്ളില്‍ തീ പടരുകയുമായിരുന്നുവെന്നാണ് വീട്ടിലുള്ളവര്‍ പറഞ്ഞിരിക്കുന്നത്.