ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മാര്‍ച്ച് അവസാനത്തോടെ ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ നമ്ബറുകള്‍ പ്രവര്‍ത്തന ഹതിരം ആവുമെന്ന് അറിയിപ്പ് നല്‍കി ആദായനികുതി വകുപ്പ്. 2023 മാര്‍ച്ച് 31ന് മുന്‍പ് പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ആദായനികുതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
പാന്‍ പ്രവര്‍ത്തന രഹിതമായാല്‍, ആദായനികുതി നിയമത്തിന് കീഴില്‍ വരുന്ന നിയമനടപടി നേരിടേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് . പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായനികുതി അടയ്ക്കാന്‍ സാധിക്കില്ല. പാന്‍ നമ്ബര്‍ ഒരു പ്രധാന കെവൈസി സംവിധാനം ആയതിനാല്‍ ബാങ്ക് ഇടപാടുകളും നടക്കില്ല.
പാന്‍ കാര്‍ഡ് വിവരങ്ങള്‍ പൂരിപ്പിക്കുമ്ബോള്‍ നേരിയ അക്ഷരത്തെറ്റ് വന്നാല്‍ പിഴ ചുമത്തും. ഒരാള്‍ക്ക് രണ്ടു പാന്‍ കാര്‍ഡ് ഉണ്ടായാലും പിഴ ഒടുക്കേണ്ടതായി വരും. പത്തക്ക നമ്ബര്‍ പൂരിപ്പിക്കുമ്ബോള്‍ തന്റെ കൈയില്‍ ഒരു പാന്‍ കാര്‍ഡ് മാത്രമേ ഉള്ളൂവെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം പിഴ ഒടുക്കേണ്ടതായി വരും.
ആദായനികുതി വകുപ്പ് അത്തരത്തിലുള്ള പാന്‍ കാര്‍ഡുകള്‍ റദ്ദാക്കുകയും പിഴ ചുമത്തുകയുമാണ് പതിവ്. വീഴ്ച സംഭവിക്കുന്നവരുടെ ബാങ്ക് അക്കൗണ്ട് വരെ മരവിപ്പിക്കുന്നതിലേക്ക് നടപടി എത്തിയെന്നും വരാവുന്നതാണ്. അതിനാല്‍ രണ്ടാമതൊരു പാന്‍ കാര്‍ഡ് ഉള്ളവര്‍ ഉടന്‍ തന്നെ അത് ആദായനികുതി വകുപ്പില്‍ സറണ്ടര്‍ ചെയ്യേണ്ടതാണ്.
പാന്‍ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം
1] ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ല്‍ ലോഗിന്‍ ചെയ്യുക;
2] ക്വിക്ക് ലിങ്ക്സ് വിഭാഗത്തിന് താഴെയുള്ള ‘ലിങ്ക് ആധാര്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
3] നിങ്ങളുടെ പാന്‍ നമ്ബര്‍ വിശദാംശങ്ങള്‍, ആധാര്‍ കാര്‍ഡ് വിവരങ്ങള്‍, പേര്, മൊബൈല്‍ നമ്ബര്‍ എന്നിവ നല്‍കുക;
4] ‘ഞാന്‍ എന്റെ ആധാര്‍ വിശദാംശങ്ങള്‍ സാധൂകരിക്കുന്നു’ എന്ന ഓപ്‌ഷന്‍ തിരഞ്ഞെടുത്ത് ‘തുടരുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
5] നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍, നിങ്ങള്‍ക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക.
എന്‍ഡിടിവി ഇനി അദാനിയുടെ കൈകളില്‍!!!എന്‍ഡിടിവിയുടെ 64.71% ഓഹരിയും അദാനി സ്വന്തമാക്കി
ദില്ലി : പ്രമുഖ മാധ്യമ സ്ഥാപനമായ എന്‍ഡിടിവിയുടെ ഭരണ ചക്രം ഇനി അദാനി തിരിക്കും. എന്‍ഡിടിവി സ്ഥാപകരായ പ്രണോയ് റോയിയും രാധിക റോയിയും തങ്ങളുടെ 27.26% ഓഹരി കൂടി അദാനിക്ക് വില്‍ക്കുമെന്നു പ്രഖ്യാപിച്ചതോടെ എന്‍ഡിടിവിയില്‍ അദാനിയുടെ ഓഹരി 64.71 ശതമാനമായി ഉയരും.
നിലവില്‍ 37.5 ശതമാനവുമായി അദാനി ഗ്രൂപ്പ് എന്‍ഡിടിവിയിലെ ഏറ്റവും വലിയ ഓഹരിയുടമയാണ്. 27.26% ഓഹരി കൂടി ലഭിക്കുന്നതോടെ ഓഹരി വിഹിതം 51% കടക്കുന്നതിനാല്‍ കമ്ബനി അദാനിക്ക് സ്വന്തമാകും. അദാനിയുടെ മാധ്യമ ഉപകമ്ബനിയായ എഎംജി മീഡിയ നെറ്റ്‍വര്‍ക്കിനായിരിക്കും ഇനി എന്‍ഡിടിവിയെ നിയന്ത്രിക്കുക. 29.18% ഓഹരി നേരത്തെ തന്നെ സ്വന്തമാക്കിയ അദാനി ഡിസംബര്‍ ആദ്യ ആഴ്ച നടന്ന ഓപ്പണ്‍ ഓഫര്‍ വഴി തന്റെ വിഹിതം 37.5 ശതമാനമായി ഉയര്‍ത്തുകയായിരുന്നു.
എന്‍ഡിടിവിയില്‍ 32.26% ഓഹരിയാണ് പ്രണോയ് റോയിക്കും രാധിക റോയിക്കും ബാക്കിയുണ്ടായിരുന്നത്. 27.26% അദാനിക്ക് വില്‍ക്കുന്നതോടെ ഇരുവര്‍ക്കും ഇനി 5% ഓഹരി മാത്രമേ ഉണ്ടാവുകയുള്ളൂ. വിശ്വാസ്യത, ആധികാരികത തുടങ്ങിയവയുടെ പര്യായമായ എന്‍ഡിടിവിയിലാണ് ഗൗതം അദാനി നിക്ഷേപിച്ചിരിക്കുന്നതെന്നും, ഈ മൂല്യങ്ങള്‍ അദ്ദേഹം കാത്തുസൂക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രണോയ് റോയിയും രാധിക റോയിയും പ്രതികരിച്ചു. ഓപ്പണ്‍ ഓഫര്‍ സമയം മുതല്‍ അദാനിയുമായി നടത്തിയ ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നുവെന്നും തങ്ങള്‍ മുന്നോട്ടുവച്ച എല്ലാ നിര്‍ദേശങ്ങളും തുറന്ന മനസ്സോടെ അദ്ദേഹം അംഗീകരിച്ചെന്നും അവര്‍ വ്യക്തമാക്കി.