Home Featured ബെംഗളൂരു: മഹാലക്ഷ്മി ലേഔട്ടിൽ കാറിൽ നൈട്രജൻ നിറച്ച് ഐടി ജീവനക്കാരൻ ജീവനൊടുക്കി

ബെംഗളൂരു: മഹാലക്ഷ്മി ലേഔട്ടിൽ കാറിൽ നൈട്രജൻ നിറച്ച് ഐടി ജീവനക്കാരൻ ജീവനൊടുക്കി

ബെംഗളൂരു: ഹൃദ്രോഗ ബാധിതനായതിന്റെ മാനസിക സമ്മർദം സഹിക്കാതെ കാറിൽ നൈട്രജൻ നിറച്ച് ഐടി ജീവനക്കാരൻ ജീവനൊടുക്കി.മഹാലക്ഷ്മി ലേഔട്ട് സ്വദേശിയായ വിജയകുമാർ(51) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഓഫിസ് വിട്ടിറങ്ങിയ വിജയകുമാർ മഹാലക്ഷ്മി ലേഔട്ട് പാർക്കിനു സമീപം കാർ നിർത്തിയിട്ടു.തുടർന്നു നാട്ടുകാരുടെ സഹായത്തോടെ കാറിനു കവറിട്ടു.

ശേഷം പിൻസീറ്റിൽ കയറി ഡോർ അടച്ച ശേഷം നൈട്രജൻ സിലിണ്ടർ തുറന്നു വിടുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ പൊലിസ് വിജയകുമാറിനെ ഉടൻ ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദ്രോഗ ബാധിത സ്ഥിരീകരിച്ചതോടെ വിജയകുമാർ കടുത്ത ദുഃഖത്തിലായിരുന്നെന്ന് കുടുംബം അറിയിച്ചു.

ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ യുവതിയുടെ മൃതദേഹം കബോര്‍ഡിനുള്ളില്‍

അഹമ്മദാബാദ്: ആശുപത്രിയില്‍ ചികിത്സക്ക് വന്ന അമ്മയും മകളും കൊല്ലപ്പെട്ട നിലയില്‍. അഹമ്മദാബാദ് ഭുലഭായ് പാര്‍ക്കിനു സമീപമുള്ള ആശുപത്രിയിലാണ് അമ്മയുടെയും മകളുടെയും മൃതദേഹം കണ്ടെത്തിയത്.മകളുടെ മൃതദേഹം ഓപറേഷന്‍ തിയേറ്ററിന്റെ കബോര്‍ഡിലും അമ്മയുടെ മൃതദേഹം കട്ടിലിനടിയിലുമാണ് കണ്ടെത്തിയതെന്ന് എ.സി.പി മിലാപ് പട്ടേല്‍ പറഞ്ഞു.കൊലപാതകവുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരനായ മാന്‍സുക് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദുര്‍ഗന്ധം കബോര്‍ഡില്‍ നിന്നാണെന്ന് കണ്ടെത്തി ആശുപത്രി ജീവനക്കാര്‍ കബോര്‍ഡ് തുറന്നപ്പോഴാണ് 30 വയസു തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് കട്ടിലിനടിയില്‍ നിന്ന് അമ്മയുടെ മൃതദേഹവും ലഭിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group