Home Featured ബെംഗളൂരു:റോഡിന് വീതി കൂട്ടാൻ ദർഗ പൊളിച്ച് നീക്കി;ഹുബ്ബള്ളിയിൽ സംഘർഷാവസ്ഥ

ബെംഗളൂരു:റോഡിന് വീതി കൂട്ടാൻ ദർഗ പൊളിച്ച് നീക്കി;ഹുബ്ബള്ളിയിൽ സംഘർഷാവസ്ഥ

ബെംഗളൂരു • കോൺഗ്രസിന്റെയും മുസ്ലിം നേതാക്കളുടെയും എതിർപ്പു വകവയ്ക്കാതെ ഹുബ്ബ്ള്ളിയിൽ ജില്ലാ അധികൃതർ ദർഗ പൊളിച്ചുനീക്കുന്നതിനെ തുടർന്നു പ്രദേശത്ത് സംഘർഷാവസ്ഥ.റോഡ് വീതികൂട്ടലിന്റെ ഭാഗമായി ബൈരിദേവരക്കൊപ്പം ഹസ്റത്ത് സയദ് മഹ്മൂദ് ഷാ ഖാദിരി ദർഗയാണ് ഇന്നലെ രാവിലെയോടെ അധികൃതർ പൊളിക്കാനാരംഭിച്ചത്.

അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.നേരത്തെ ഇതിനെ ചോദ്യം ചെയ്ത് ദർഗ ഭരണസമിതി ചെയ്ത് ദർഗ ഹൈക്കോടതിയെ സമീപിച്ചതി നെ തുടർന്ന് ഏർപ്പെടുത്തിയിരുന്നു.സ്റ്റേ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അധികൃതരുടെ നടപടി.

മതസൗഹാർദം തകർക്കാൻ ബിജെപി സർക്കാർ മനഃപൂർവമായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഹുബ്ബള്ളി-ധാർവാഡ് ഡിസിസി പ്രസിഡന്റ് അൽത്താഫ് ഹല്ലൂര ആരോപിച്ചു.

മകന്‍റെ ഓണ്‍ലൈന്‍ ചൂതാട്ടം; പിതാവിന് നഷ്‌ടമായത് 92 ലക്ഷത്തോളം രൂപ

തെലങ്കാന സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്‌ചര്‍ കോര്‍പ്പറേഷനായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ നഷ്‌ടപരിഹാരമായി ലഭിച്ച പണമാണ് യുവാവ് ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ നഷ്‌ടപ്പെടുത്തിയത്.ഹൈദരാബാദ്: മകന്‍റെ ഓണ്‍ലൈന്‍ ചൂതാട്ടം കാരണം കര്‍ഷകനായ പിതാവിന് നഷ്‌ടമായത് 92 ലക്ഷത്തോളം രൂപ. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ കര്‍ഷകനായ ശ്രീനിവാസ് റെഡ്ഡിയുടെ പണമാണ് ഇളയമകന്‍ ഹര്‍ഷവര്‍ദ്ധന്‍ റെഡ്ഡി (19) ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ നഷ്‌ടപ്പെടുത്തിയത്.

ചൂതാട്ടത്തിനായി ഗ്രാമത്തിലെ ചിലരില്‍ നിന്ന് വിദ്യാര്‍ഥി ഏഴ് ലക്ഷം രൂപ കടം വാങ്ങിയതായും പരാതിയുണ്ട്.ജില്ലയിലെ ഷഹബാദ് മണ്ഡലിലെ സീതാറാംപൂരിലെ ശ്രീനിവാസ് റെഡ്ഡിയുടെ 10 ഏക്കര്‍ ഭൂമി തെലങ്കാന സര്‍ക്കാര്‍ അടുത്തിടെ തെലങ്കാന സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്‌ചര്‍ കോര്‍പ്പറേഷനായി (ടിഎസ്‌ഐഐസി) ഏറ്റെടുത്തിരുന്നു. ഏക്കറിന് 10.5 ലക്ഷം രൂപ നിരക്കില്‍ 1.05 കോടി രൂപ നഷ്‌ടപരിഹാരമായി ലഭിക്കുകയും ചെയ്‌തു.

ഈ പണം ഉപയോഗിച്ച്‌ മല്ലപൂരില്‍ അര ഏക്കര്‍ സ്ഥലം വാങ്ങാനായിരുന്നു റെഡ്ഡിയുടെ തീരുമാനം.ഇതിനായി 70 ലക്ഷം രൂപയുടെ കരാര്‍ ഉണ്ടാക്കുകയും 20 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കുകയും ചെയ്‌തു. ബാക്കിയുള്ള 85 ലക്ഷം രൂപയില്‍ 42.5 ലക്ഷം രൂപ ശ്രീനിവാസ് റെഡ്ഡി തന്‍റെ ബാങ്ക് അക്കൗണ്ടിലും ബാക്കി തുക ഭാര്യ വിജയലക്ഷ്‌മിയുടെ അക്കൗണ്ടിലും നിക്ഷേപിച്ചു.ഉടമയ്‌ക്ക് നല്‍കാമെന്ന് പറഞ്ഞ് ഇയാളുടെ ഇളയമകനായ ഹര്‍ഷവര്‍ദ്ധന്‍ തന്‍റെ അക്കൗണ്ടിലേക്ക് പണത്തെ നിര്‍ബന്ധപൂര്‍വം മാറ്റിക്കുകയായിരുന്നു.

പിന്നാലെ ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ ഹര്‍ഷവര്‍ദ്ധന്‍ ഈ പണം ഉപയോഗിച്ച്‌ ചൂതാട്ടം നടത്തുകയായിരുന്നു. ഏതാനും ആഴ്‌ചകള്‍ കൊണ്ട് മുഴുവന്‍ തുകയും യുവാവ് ചൂതാട്ടത്തിലൂടെ നഷ്‌ടപ്പെടുത്തി. തുടര്‍ന്ന് പണം നഷ്‌ടപ്പെട്ട വിവരം അറിഞ്ഞ് കാര്യം തിരക്കിയപ്പോഴാണ് ചൂതാട്ടം നടത്തി മുഴുവന്‍ തുകയും നഷ്‌ടപ്പെടുത്തിയ കാര്യം ഹര്‍ഷവര്‍ദ്ധന്‍ മാതാപിതാക്കളെ അറിയിച്ചത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 7 ലക്ഷത്തോളം രൂപ പലരില്‍ നിന്നും ഇയാള്‍ കടം വാങ്ങിയതായും വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് പണം തിരിച്ചു ലഭിക്കുന്നതിനായി ശ്രീനിവാസ് റെഡ്ഡി സൈബരാബാദ് സൈബര്‍ ക്രൈം പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group