Home Featured ഓണ്‍ലൈന്‍ തട്ടിപ്പ്: എന്‍ജിനീയറിങ് ബിരുദധാരി ബംഗളൂരുവില്‍ അറസ്റ്റില്‍

ഓണ്‍ലൈന്‍ തട്ടിപ്പ്: എന്‍ജിനീയറിങ് ബിരുദധാരി ബംഗളൂരുവില്‍ അറസ്റ്റില്‍

കൊട്ടാരക്കര: ഡേറ്റാ എന്‍ട്രി ജോലിക്ക് പ്രതിഫലം വാഗ്ദാനം ചെയ്ത് കൊട്ടാരക്കര ചെങ്ങമനാട് സ്വദേശിയില്‍നിന്ന് പണം തട്ടിയ കേസില്‍ പ്രതിയെ ബംഗളൂരുവില്‍നിന്ന് കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.ബംഗളൂരു അഡുഗോഡി സ്വദേശി ബാലസുബ്രഹ്മണ്യന്‍ (47) ആണ് അഡുഗോഡി നഞ്ചപ്പ ലേഔട്ടില്‍നിന്ന് അറസ്റ്റിലായത്.യു.ആര്‍.എല്‍ (ലിങ്ക്), ഇമെയില്‍, മെസഞ്ചര്‍ എന്നിവ വഴി ഡേറ്റാ മാനേജ്മെന്‍റ് കമ്ബനിയില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

ആദ്യം ഫോണിലൂടെയും പിന്നീട് മെസഞ്ചറിലൂടെയും ബന്ധപ്പെട്ട് ശമ്ബളം അയക്കാനുള്ള യു.പി.ഐ ഐ.ഡി ആവശ്യപ്പെട്ടു.ഒപ്പം ഫോട്ടോ, ഒപ്പ് എന്നിവ വ്യാജ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യിച്ചു. കരാര്‍ തയാറാക്കി അയച്ചു കൊടുത്ത് വിശ്വാസ്യത നേടി എടുത്തതിനുശേഷമാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.ശമ്ബളം ലഭിക്കണമെങ്കില്‍ സോഫ്റ്റുവെയര്‍ മാറ്റം, െക്രഡിറ്റ് സ്കോര്‍ ഉയര്‍ത്തല്‍, ലീഗല്‍ ചാര്‍ജ് എന്നീ ഇനങ്ങളില്‍ പണം അയക്കണമെന്ന് ആവശ്യപ്പെട്ടതോടെ ചെങ്ങമനാട് സ്വദേശി അരലക്ഷത്തോളം രൂപ പ്രതിയുടെ യു.പി.ഐ ഐ.ഡിയിലേക്ക് അയച്ചു.

പിന്നീട് തട്ടിപ്പാണെന്ന് വ്യക്തമായതോടെ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.പൊലീസ് ഇടപെടലില്‍ തട്ടിപ്പുകാരന്‍റെ അക്കൗണ്ട് മരവിപ്പിച്ചു. ഇതോടെ പൊലീസ് അന്വേഷിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ പ്രതി വീട്ടില്‍നിന്ന് മാറി താമസിച്ചു. ഡി.സി.ആര്‍.ബി, ഡിവൈ.എസ്.പി പി. റെജി എബ്രഹാമിന്‍റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചത്. പ്രതി ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലകേ്ട്രോണിക്സ് എന്‍ജിനീയറിങ് ബിരുദധാരിയും മുന്‍ പ്രവാസിയുമാണ്.

ഇത്തരത്തില്‍ 30 ലധികംപേര്‍ ഇയാള്‍ക്ക് പണം അയച്ചു നല്‍കിയതായി സംശയിക്കുന്നു.റൂറല്‍ ജില്ല പൊലീസ് മേധാവി എം.എല്‍. സുനിലിന്‍റെ നിര്‍ദേശ പ്രകാരം റൂറല്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഏലിയാസ് പി. ജോര്‍ജ്, എസ്.ഐ സി.എസ്. ബിനു, സി.പി.ഒ രജിത് ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് അഡുഗോഡി പൊലീസിന്‍റെ സഹകരണത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്.

ബംഗളൂരു സിറ്റി അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ട്രാന്‍സിറ്റ് റിമാന്‍ഡ് വാങ്ങി.കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്ബാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തും. സബ് ഇന്‍സ്പെക്ടര്‍മാരായ എ.എസ്. സരിന്‍, പ്രസന്നകുമാര്‍, എ.എസ്.ഐ തനൂജ, എസ്.സി.പി.ഒ സൈറസ് ജോബ്, സി.പി.ഒ ജി.കെ. സജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group