Home Featured ബംഗളൂരു:സിക: 21 ഗര്‍ഭിണികളുടെ ഫലം നെഗറ്റിവ്

ബംഗളൂരു:സിക: 21 ഗര്‍ഭിണികളുടെ ഫലം നെഗറ്റിവ്

ബംഗളൂരു: സംസ്ഥാനത്തിന് ആശ്വാസമായി 21 ഗര്‍ഭിണികളുടെ സിക വൈറസ് പരിശോധനഫലം നെഗറ്റിവ്. 30 പേരുടെ പരിശോധനഫലം വരുംദിവസങ്ങളില്‍ വരുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.ഇവരുടെ സാമ്ബിളുകള്‍ പുണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചുകൊടുത്തിരുന്നു.റായ്ചൂര്‍ ജില്ലയില്‍ കഴിഞ്ഞയാഴ്ച അഞ്ചു വയസ്സുകാരിക്ക് സിക വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രതയിലായിരുന്നു.

ഗര്‍ഭിണികള്‍ സിക രോഗം സംബന്ധിച്ച്‌ ഏറെ ജാഗ്രത പുലര്‍ത്തണമെന്ന് ഫോര്‍ടിസ് ഹോസ്പിറ്റലിലെ ഇന്‍റേണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. ആദിത്യ എസ്. ചൗതി പറഞ്ഞു.രോഗം ബാധിച്ചാല്‍ ഗര്‍ഭം അലസാനോ കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായ വൈകല്യം ഉണ്ടാകാനോ സാധ്യത കൂടുതലാണ്.

കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊതുകുകളുടെ ഉറവിടങ്ങള്‍ നശിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കൊതുകുകളില്‍നിന്നാണ് സിക വൈറസ് പകരുന്നത്.

കോവിഡ് ബാധിക്കുമെന്ന ഭീതിയില്‍ അമ്മയും മകളും വീടിനുള്ളില്‍ കഴിഞ്ഞത് രണ്ടു വര്‍ഷം; ഒടുവില്‍ ആശുപത്രിയില്‍

അമരാവതി: കോവിഡ് ബാധിക്കുമെന്ന ഭീതിയില്‍ അമ്മയും മകളും വീടിനു പുറത്തിറങ്ങാതെ ജീവിച്ചത് രണ്ടു വര്‍ഷത്തോളം.ആന്ധ്രപ്രദേശിലെ കുയ്യേരു എന്ന പ്രദേശത്താണ് സംഭവം. 2020 മുതല്‍ വീടിന് പുറത്തിറങ്ങാതെയാണ് ഇരുവരും ജീവിച്ചത്. മണി, മകള്‍ ദുര്‍ഗ ഭവാനി എന്നിവരാണ് രണ്ടു വര്‍ഷത്തോളം കോവിഡ് ഭീതിയില്‍ വീടിനുള്ളില്‍ തന്നെ കഴിഞ്ഞുകൂടിയത്.ഇരുവരുടെയും ആരോഗ്യനില വഷളായതോടെയാണ് ഗൃഹനാഥന്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചത്.

തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ ഇരുവരും മുറിക്കുള്ളില്‍ കയറ്റാന്‍ വിസമ്മതിച്ചിരുന്നു. പിന്നീട് ബലം പ്രയോഗിച്ചാണ് ആശുപത്രിയിലെത്തിച്ചത്.2020 ല്‍ കോവിഡ് വ്യാപനം തുടങ്ങിയ കാലം മുതല്‍ അമ്മയും മകളും പുറത്തിറങ്ങാതെ വീടിനുള്ളില്‍ തന്നെ കഴിഞ്ഞുകൂടുകയായിരുന്നു.

മണിയുടെ ഭര്‍ത്താവാണ് ഇരുവര്‍ക്കുമുള്ള ഭക്ഷണം നല്‍കിവന്നിരുന്നത്. എന്നാല്‍ കഴിഞ്ഞയാഴ്ച്ച ഭര്‍ത്താവിനെയും മുറിക്കുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നതോടെയാണ് വിവരം അധികൃതരെ അറിയിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group