Home Featured ജിമെയിലില്‍ വന്‍ പരിഷ്കാരം കൊണ്ടുവരാന്‍ ഗൂഗിള്‍

ജിമെയിലില്‍ വന്‍ പരിഷ്കാരം കൊണ്ടുവരാന്‍ ഗൂഗിള്‍

by കൊസ്‌തേപ്പ്

സന്‍ഫ്രാന്‍സിസ്കോ: വെബ് ബ്രൗസറിലെ ജിമെയിലിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തി ഗൂഗിള്‍. ഫീച്ചർ നിലവിൽ ബീറ്റയിലാണെന്നും ഉപയോക്താക്കൾക്ക് അവരുടെ ഡൊമെയ്‌നിനകത്തും പുറത്തും എൻക്രിപ്റ്റ് ചെയ്‌ത ഇമെയിലുകൾ അയയ്‌ക്കാനും സ്വീകരിക്കാനും അനുവദിക്കുന്നുവെന്നും ഗൂഗിള്‍ ഒരു ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു.

ക്ലയന്റ് സൈഡ് എൻക്രിപ്ഷൻ എന്ന് ഗൂഗിൾ വിശേഷിപ്പിക്കുന്ന പുതിയ ഫീച്ചർ. ഇമെയിൽ ബോഡിയിലെ സെൻസിറ്റീവ് ഡാറ്റയും മറ്റും ഗൂഗിൾ സെർവറുകൾക്ക് വ്യക്തമല്ലാത്ത രീതിയിലുള്ള അറ്റാച്ച്‌മെന്റുകളാക്കി മാറ്റുമെന്ന് ഗൂഗിള്‍ പറയുന്നു. എൻക്രിപ്ഷൻ കീകളിൽ നിയന്ത്രണം നിലനിർത്താനും ആ കീകൾ ആക്സസ് ചെയ്യുന്നതിനുള്ള ഐഡന്റിറ്റി സേവനത്തിനും ഇത് ഉപഭോക്താക്കളെ അനുവദിക്കും.

ക്ലയന്റ് സൈഡ് എൻക്രിപ്ഷൻ നിങ്ങളുടെ ഡാറ്റയുടെ രഹസ്യസ്വഭാവം സൂക്ഷിക്കാന്‍ സഹായിക്കുന്നു. അതേസമയം ഡാറ്റ പരമാധികാരവും ഉപയോക്താവിന് പൂര്‍ണ്ണമായും നല്‍കാന്‍ ഇത് സഹായിക്കുന്നു, ഗൂഗിള്‍ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഡോക്‌സ്, ഷീറ്റുകൾ, സ്ലൈഡുകൾ, ഗൂഗിൾ മീറ്റ്, ഗൂഗിൾ കലണ്ടർ (ബീറ്റ) എന്നിവയ്‌ക്കായി ഇതിനകം തന്നെ ക്ലയന്റ് സൈഡ് എൻക്രിപ്ഷൻ ഗൂഗിള്‍ ലഭ്യമാക്കുന്നുണ്ട്. ഗൂഗിൾ വർക്ക്‌സ്‌പേസ് എന്റർപ്രൈസ് പ്ലസ്, എഡ്യൂക്കേഷൻ പ്ലസ് അല്ലെങ്കിൽ എഡ്യൂക്കേഷൻ സ്റ്റാൻഡേർഡ് ലൈസൻസ് ഉള്ളവർക്ക് ഈ പുതിയ ഫീച്ചർ ലഭ്യമാണ്. 

ബീറ്റാ പ്രോഗ്രാമിനായുള്ള അപേക്ഷാ പ്രക്രിയ 2023 ജനുവരി വരെ ഒപ്പണായിരിക്കും എന്ന് ഗൂഗിൾ പറഞ്ഞു.
എന്നിരുന്നാലും, സ്വകാര്യ ഗൂഗിൾ അക്കൗണ്ടുകളോ, ഗൂഗിള്‍ വര്‍ക്ക് പ്ലേയ്സ് എസന്‍ഷ്യല്‍ തുടങ്ങിയവയുള്ള ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഇതുവരെ ലഭ്യമായിട്ടില്ല. പുതിയ ഫീച്ചറിന്റെ പൊതു റിലീസ് അടുത്ത വർഷത്തിന് ശേഷം പ്രതീക്ഷിക്കുന്നുണ്ട്.

ഗോൾഡൻ ഗ്ലൗ പുരസ്‌കാരം വച്ച് അശ്ലീല ആംഗ്യം; അര്‍ജന്റീനന്‍ സൂപ്പര്‍ ഗോളി വിവാദത്തില്‍.!

ദോഹ: ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്‌കാരം സ്വീകരിച്ചതിന് പിന്നാലെ അര്‍ജന്റീന ഗോള്‍ കീപ്പര്‍ മാർട്ടിനെസ് അശ്ലീല അംഗ്യം കാണിച്ചതായി വിവാദം. പുരസ്‌കാരം സ്വീകരിച്ച ശേഷം തന്റെ ടീമിന്‍റെ അടുത്തേക്ക് നീങ്ങുമ്പോഴാണ് ലഭിച്ച പുരസ്കാരം വച്ച് മാർട്ടിനെസ് അശ്ലീല അംഗ്യം കാണിച്ചത്. ഖത്തര്‍ ഭരണാധികാരികളും, ഫിഫ തലവനെയും സാക്ഷിയാക്കിയാണ് അര്‍ജന്റീനയുടെ വിജയത്തിലെ മുഖ്യശില്‍പ്പിയായ  മാർട്ടിനെസിന്‍റെ അതിരുകടന്ന പ്രകടനം. 

ഇതിന്‍റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പാശ്ചത്യ മാധ്യമങ്ങളും മറ്റും ഇത് വലിയതോതിലുള്ള തലക്കെട്ട് ആക്കുന്നുണ്ട്. ഇതില്‍ ഫിഫ നടപടി ഉണ്ടായേക്കാം എന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഒരറ്റത്ത് എമി മാര്‍ട്ടിനസ് ഉണ്ടെങ്കില്‍ ഏത് ലക്ഷ്യവും നേടാമെന്ന അര്‍ജന്റീനയുടെ പ്രതീക്ഷ കാക്കുന്ന രീതിയിലാണ് ഫൈനലില്‍ എമി മാര്‍ട്ടിനസ് കഴിഞ്ഞ ദിവസം കളിച്ചത്. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോള്‍ അര്‍ജന്റീന ആരാധകര്‍ എമി മാര്‍ട്ടിനസില്‍ വീണ്ടും രക്ഷകനെ കണ്ടു. കോപ്പ അമേരിക്കയിലും ലോകകപ്പിന്റെ ക്വാര്‍ട്ടറിലും ഷൂട്ടൗട്ടില്‍ എതിരാളികള്‍ക്ക് മുന്നില്‍ വന്‍മതിലായി നിന്ന പോരാട്ടവീര്യം.

ഫ്രഞ്ച് പടയും അടിതെറ്റിയത് എമി മാര്‍ട്ടിനസിന്റെ മനക്കരുത്തിന് മുന്നില്‍. കിലിയന്‍ എംബപ്പെയുടെ വെടിയുണ്ട  കണക്കെ വന്ന കിക്കുകളില്‍ പോലും എമിയുടെ കൃത്യത കാണാമായിരുന്നു. മെസിക്കായി മരിക്കാനും തയ്യാറാണെന്ന എമിയുടെ വാക്ക് വെറുംവാക്കല്ലെന്ന് പലതവണ കാണിച്ചുതന്നു. ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം ഇരട്ടിമധുരം. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിനെതിരായ എംബപ്പെയുടെ മുന്‍പരാമര്‍ശത്തിന് മറുപടി കൂടി നല്‍കിയാണ് എമി മടങ്ങുന്നത്.

അധിക സമയത്തിന്റെ ഇഞ്ചുറി സമയത്തുമുണ്ടായിരുന്നു അര്‍ജന്റീനയെ വിശ്വവിജയികളാക്കിയ സേവ്. എമി മാത്രം മുന്നില്‍ നില്‍ക്കെ ഫ്രഞ്ച് താരം കോളോ മുവാനിയുടെ നിലംപറ്റെയുള്ള ഷോട്ട് ഒരു മുഴുനീളെ സ്‌ട്രെച്ചിലൂടെ മാര്‍ട്ടിനെസ് രക്ഷപ്പെടുത്തി. മത്സരം മത്സരം 3-3ല്‍ നില്‍ക്കുന്നതിനിടെ അധിക സമയത്തന്റെ ഇഞ്ചുറി ടൈമില്‍. നൂറ്റാണ്ടിന്റെ സേവെന്നാണ് ആരാധകര്‍ വിളിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group