Home Featured ബംഗളൂരു: സിക വൈറസ്; മാര്‍ഗനിര്‍ദേശവുമായി ആരോഗ്യവകുപ്പ്

ബംഗളൂരു: സിക വൈറസ്; മാര്‍ഗനിര്‍ദേശവുമായി ആരോഗ്യവകുപ്പ്

ബംഗളൂരു: സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊതുകുനശീകരണത്തിന് മാര്‍ഗ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്.വീട്ടിലും പരിസരപ്രദേശങ്ങളിലും കൊതുക് വളരാനുള്ള സാധ്യതകള്‍ ഇല്ലാതാക്കണം.

ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടാല്‍ ചികിത്സ തേടണം.ഉറങ്ങുമ്ബോള്‍ കൊതുകുവലകള്‍ ഉപയോഗിക്കുക, വീട്ടിനുള്ളില്‍ കൊതുകുകള്‍ കയറാതിരിക്കാന്‍ വാതിലിലും ജനലിലും വലകള്‍ സ്ഥാപിക്കുക, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ അണുനാശിനികള്‍ തളിക്കുക തുടങ്ങിയവയാണ് മറ്റു പ്രധാന നിര്‍ദേശങ്ങള്‍.

സിക വൈറസ് പ്രതിരോധത്തിനൊപ്പം ഡെങ്കിപ്പനി പ്രതിരോധവും ഇതിലൂടെ ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നു.സിക വൈറസ് ബാധിത പ്രദേശത്തേക്കുള്ള യാത്ര മാറ്റിവെക്കണം. ഡിസംബര്‍ മൂന്നിനാണ് റായ്ച്ചൂര്‍ സ്വദേശിനിയായ അഞ്ചുവയസ്സുകാരിക്ക് സിക വൈറസ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് പ്രദേശത്ത് ശക്തമായ നിരീക്ഷണവും പരിശോധനയും ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയിരുന്നു.പ്രത്യേക ക്യാമ്ബുകള്‍ സജ്ജീകരിച്ചാണ് പരിശോധനകള്‍ നടത്തിയത്.

പെണ്‍കുട്ടിയുടെ താമസസ്ഥലത്തിന്‍റെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ഗര്‍ഭിണികളുടെ സാമ്ബിളുകള്‍ ശേഖരിച്ച്‌ ലാബില്‍ പരിശോധനക്ക് അയച്ചിരുന്നു. അതേസമയം, സിക വൈറസ് വ്യാപിക്കുന്നതായി കണ്ടെത്താത്തതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നവർക്ക് പിടിവീഴും;പരാതിപ്പെടാൻ പുതിയ ആപ്പുമായി കർണാടക

ബെംഗളൂരു : പൊതുസ്ഥലങ്ങളി പുകവലിക്കുന്നവർക്കെ തിരേ പരാതിപെടുന്നതിനായി സംസ്ഥാന പുകയില നിയന്ത്രണ സെല്ലിന്റെ സ്റ്റോപ്പ് ടുബാക്കോ എന്ന ആപ്പ് വരുന്നു. സ്റ്റോപ്പ് ടുബാക്കോ എന്ന ഈ ആപ്പ് രണ്ടുമാസത്തിനുള്ളിൽ എല്ലാവർക്കും ലഭ്യമാകുമെന്നും സംസ്ഥാന പുകയില നിയന്ത്രണ സെല്ല് അറിയിച്ചു.നിയമലംഘനങ്ങൾ സ്ഥിരമായി നടക്കുന്ന പ്രദേശങ്ങളോ സ്ഥാപനങ്ങളോ ഉണ്ടെങ്കിൽ അതിന്റെ ചിത്രങ്ങൾ ആപ്പിലൂടെ പങ്കുവെക്കുക മാത്രമാണ് ചെയ്യേണ്ടത്.

ഇതോടെ സെല്ലിന്റെ കീഴിലുള്ള പ്രത്യേക സ്ക്വാഡ് സ്ഥലത്തെത്തി നടപടി സ്വീകരിക്കും.സ്റ്റോപ്പ് ടുബാക്കോ ആപ്പിലൂടെ സ്ഥലത്തിന്റെ വിലാസവും പരാതിക്കാരന്റെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും നൽകാം.

പുകയില നിയന്ത്രണ സെല്ലിന്റെ കേന്ദ്രീകൃത കംപ്യൂട്ടർ സംവിധാനത്തിലേക്ക് ഈ വിവരങ്ങൾ എത്തുകയും പരാതി അതത് ജില്ലകളിലേക്കും താലൂക്ക് തലത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക സ്ക്വാഡിനും കൈമാറപ്പെടുകയും ചെയ്യും തുടർന്ന് പരാതി ലഭിച്ച് നിശ്ചിത സമയത്തിനുള്ളിൽ സ്ക്വാഡ് സ്ഥലത്തെത്തി നടപടി സ്വീകരിക്കും.

ഇതിനായി താലൂക്ക് തലത്തിൽ പരാതികൾ പരിഹരിക്കാനും പരിശോധന നടത്താനും വേണ്ട സ്ക്വാഡുകൾ രൂപവത്കരിച്ചുവരികയാണെന്ന് പുകയില നിയന്ത്രണ സെൽ അറിയിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group