Home Featured ബെംഗളൂരു: കർണാടക നിയമസഭാ നിയമനിർമാണ കൗൺസിൽ ശീതകാല സമ്മേളനം ഇന്ന് മുതൽ.

ബെംഗളൂരു: കർണാടക നിയമസഭാ നിയമനിർമാണ കൗൺസിൽ ശീതകാല സമ്മേളനം ഇന്ന് മുതൽ.

ബെംഗളൂരു: മഹാരാഷ്ട്രയുമായി അതിർത്തി തർക്കം രൂക്ഷമായ ബെളഗാവിയിലെ സുവർണ വിധാൻ സൗധയിൽ കർണാടക നിയമസഭാ നിയമനിർമാണ കൗൺസിൽ ശീതകാല സമ്മേളനം ഇന്ന് മുതൽ. ഏപ്രിൽ-മേയ് മാസങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഈ സംയുകത സമ്മേളനത്തിനു പുറമേ ഒരു ഇടക്കാല ബജറ്റ് സമ്മേളനം മാത്രമേ ഇനി നടക്കാനിടയുള്ളൂ.

അതിർത്തി തർക്ക ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ, ഇക്കുറി ശീതകാല സമ്മേളനം ചൂടേറിയ ചർച്ചകൾക്കും പ്രതിഷേധത്തിനും സാക്ഷ്യം വഹിക്കും.ബെളഗാവിയിലേത് ഉൾപ്പെടെ അതിർത്തി ജില്ലകളിലെ മറാഠ ഭൂരിപക്ഷമുളള 80 ഗ്രാമങ്ങൾ മഹാരാഷ്ട്രയ്ക്കൊപ്പം ചേർക്കണമെന്ന ആവശ്യത്തെ കർണാടക എതിർക്കുന്നുണ്ട്.

ശീതകാല സമ്മേളനത്തിനു സമാന്തരമായി ഇന്ന് മഹാരാഷ്ട്രയ്ക്ക് അനുകൂലമായി സമ്മേളനം നടത്താൻ മഹാരാഷ്ട്ര ഏകീകരൺ സമിതി (എംഇഎസ്) രംഗത്തുണ്ട്. ഇതിനെതിരെ കന്നഡ സൗഹൃദ സംഘടനകൾ രംഗത്തുവന്നാൽ ബെളഗാവിയിൽ വീണ്ടും ക്രമസമാധാന പ്രശ്നങ്ങളും ഉടലെടുക്കാനുള്ള സാധ്യതയുമേറെ. കനത്ത പൊലീസ് ജാഗ്രതയിലാണ് ബെളഗവി.

ലൈസൻസ് ഇല്ലാതെ കേക്ക് ഉണ്ടാക്കി വിറ്റാ പണി കിട്ടും; ഭക്ഷ്യ സുരക്ഷാ വകുപ്പ്

ക്രിസ്മസ് പ്രമാണിച്ച് ഹോംമെയ്ഡ് കേക്കും മറ്റ് പലഹാരങ്ങളും ഉണ്ടാക്കി വിൽക്കാനൊരുങ്ങുന്നവർക്കു നേരെ വടിയെടുത്ത് നിൽക്കുകയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം. സമൂഹ മാദ്ധ്യമങ്ങളിലൂടെ ഓർഡർ പിടിച്ച് കേക്കും മറ്റും വിൽക്കുന്നവർ ലൈസൻസ് എടുക്കണമെന്നാണ് മുന്നറിയിപ്പ്.ലോക്ക്ഡൗൺ കാലത്ത് യൂട്യൂബ് നോക്കി ഭക്ഷണ സാധനങ്ങൾ നിർമിച്ച് പഠിച്ചവർ പലരും ഇപ്പോൾ ഹോം മെയ്ഡ് ഭക്ഷണങ്ങളുടെ വിൽപ്പനക്കാരാണ്.

ക്രിസ്മസ് പ്രമാണിച്ച് പരിചയക്കാരിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ എല്ലാം ചെറിയ ഓർഡറെടുത്ത് കേക്ക് തയ്യാറാക്കി നൽകിയിരുന്നവരും നിരവധി. ഫേസ് ബുക്കും വാട്‌സാപ്പുമാണ് പ്രധാന വിപണന മാദ്ധ്യമം. എന്നാൽ ഇനി ഈ പതിവ് നടക്കില്ല. ഇതിനും ലൈസൻസും രജിസ്‌ട്രേഷനും നിർബന്ധമാണെന്ന ഓർമ്മപ്പെടുത്തലുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്.

ബേക്കറികൾ, ചായക്കടകൾ, ഹോട്ടലുകൾ, സ്‌റ്റേഷനറി സ്‌റ്റോറുകൾ, അങ്കണവാടികൾ, ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സ്‌ക്കൂളുകൾ, ഭക്ഷണം പാകം ചെയ്യുന്ന ആളുകൾ, പലഹാരങ്ങൾ കൊണ്ടുനടന്ന് വിൽപന നടത്തുന്നവർ, കാറ്ററിംഗ് സ്ഥാപനങ്ങൾ, കല്യാണ മണ്ഡപം നടത്തുന്നവർ, പഴം പച്ചക്കറി കച്ചവടക്കാർ, മത്സ്യ കച്ചവടക്കാർ, പെട്ടിക്കടക്കാർ എന്നിവർക്ക് പുറമെ ഹോം മെയ്ഡ് കേക്കുകൾ വിൽക്കുന്നവരും ലൈസൻസും രജിസ്‌ട്രേഷനും എടുക്കണമെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിർദേശം.

■ പിഴയും തടവും ശിക്ഷ*രജിസ്‌ട്രേഷൻ എടുക്കാത്തവർക്ക് 50,000 രൂപ വരെ പിഴയും മൂന്ന് മാസം വരെ തടവും ശിക്ഷ.

■ *രജിസ്‌ട്രേഷൻ*ഓൺലൈനിൽ എടുക്കാം. 100 രൂപ ഫീസ്, ഫോട്ടോയും ഐ.ഡി പ്രൂഫും നൽകണം.” ഏത് ഭക്ഷ്യ വസ്തുവിന്റെ വിൽപ്പനയും വിതരണവും ലൈസൻസ് മുഖേനയേ നടത്താനാവൂ. സാധനങ്ങളുടെ പേരും രജിസ്റ്റർ നമ്പറും വിലയും എക്‌സ്‌പെയറി ഡേറ്റുമടക്കമുള്ള വിവരങ്ങൾ കവറിൽ രേഖപ്പെടുത്തണം”

You may also like

error: Content is protected !!
Join Our WhatsApp Group