Home Featured ബെംഗളൂരു: അവയവ ധാനത്തിൽ റെക്കോർഡ് ദാതാക്കളുമായി കർണാടക

ബെംഗളൂരു: അവയവ ധാനത്തിൽ റെക്കോർഡ് ദാതാക്കളുമായി കർണാടക

ബെംഗളൂരു: അവയവ ധാനത്തിൽ റെക്കോർഡ് ദാതാക്കളുമായി കർണാടക. അവയവദാനത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തെലങ്കാനയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് കർണാടക. 2022ൽ (ഡിസംബർ 14 വരെയുള്ള കണക്കു പ്രകാരം 1143 അവയവദാനങ്ങളുടെ റെക്കോർഡ് എണ്ണത്തോടെ മുൻനിര സംസ്ഥാനങ്ങളിൽ കർണാടകയും ഉൾപ്പെടുന്നുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ സുധാകർ സ്ഥിരീകരിച്ചു. കർണാടകയിലുടനീളമുള്ള 397 പേർക്കാണ് അവയവങ്ങൾ ലഭിച്ചതോടെ പുതുജീവൻ ലഭിച്ചത്.

കഴിഞ്ഞ വർഷം 70 അവയവദാനങ്ങളാണ് കർണാടകയിൽ രേഖപ്പെടുത്തിയത്. വർദ്ധിച്ച അവബോധം വലിയ തോതിലുള്ള അവയവദാനത്തിലേക്ക് നയിച്ചതെന്ന് JSK-SOTTO (Jeevasarthakathe-State Organ and Tissue Transplant Organisation of Karnataka) മെമ്പർ സെക്രട്ടറി ഡോ.കിരൺ കുമാർ പറഞ്ഞു.ദക്ഷിണ കന്നഡയിൽ അവയവദാനത്തിന്റെ എണ്ണം 2021-ൽ നാലിൽ നിന്ന് 2022-ൽ 15 ആയി ഉയർന്നു.

അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ 72 പേരുടെ ജീവൻ രക്ഷിക്കാനായി. മസ്തിഷ്‌ക മരണം സംഭവിച്ച 95 ശതമാനം രോഗികളുടെയും കുടുംബാംഗങ്ങൾ അവയവദാനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ടെന്ന് മംഗളൂരു JSK-SOTTO വൃത്തങ്ങൾ പറഞ്ഞു .

സ്വീകർത്താക്കളുടെ പട്ടിക വളരുന്നുണ്ടെങ്കിലും, കഴിയുന്നത്ര ട്രാൻസ്പ്ലാൻറുകൾ സാധ്യമാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.അതിനാൽ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും അവയവം വീണ്ടെടുക്കലും മാറ്റിവയ്ക്കൽ സെല്ലും തുറക്കാൻ സർക്കാർ തീരുമാനിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രി അറിയിച്ചു.

കർണാടക : നഗരങ്ങളെ ബന്ധിപ്പിക്കാൻ ഇന്റർ സിറ്റി ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുന്നു

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഡിസംബർ അവസാനത്തോടെ ഇന്റർ സിറ്റി ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള ഇലക്ട്രിക് ബസ് നിർമ്മാതാക്കളായ ഒലെക്ട്ര ഗ്രീൻടെക് ലിമിറ്റഡ് അടുത്ത ആഴ്ച ആദ്യത്തോടെ ആദ്യ ബസ് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കേന്ദ്ര ഗവൺമെന്റിന്റെ ഫാസ്റ്റർ അഡോപ്ഷൻആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക്വെഹിക്കിൾസ് (ഫെയിം) പദ്ധതി പ്രകാരം കുറഞ്ഞത് ആറ് റൂട്ടുകളിലെങ്കിലും ബസുകൾ ഓടിക്കാൻ പദ്ധതിയിട്ടിരിക്കെ, ഈ മാസം അവസാനത്തോടെ ആദ്യ ബസ് ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽ ഓടിത്തുടങ്ങാനാണ് സാധ്യത.

അടുത്ത ആഴ്ചയോടെ ആദ്യത്തെ ഇ-ബസ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് പരീക്ഷിച്ച് 150 കിലോമീറ്റർ ബെംഗളുരു മൈസൂർ റൂട്ടിൽ ഇന്റർസിറ്റി ഓപ്പറേഷൻസ് ആരംഭിക്കാൻ ഒരുങ്ങുകയാണെന്നും ഒരു മുതിർന്ന കെഎസ്ആർടിസി ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.ട്രാൻസ്പോർട്ട് കോർപ്പറേഷൻ 50 ഇലക്ട്രിക് ബസുകൾക്കായി ഓർഡർ നൽകിയിട്ടുണ്ടെന്നും ഡിസംബർ അവസാനത്തോടെ അവ വിതരണം ചെയ്യാനാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഓരോ ഇ-ബസ്സിനും ഏകദേശം 1.8 കോടി രൂപ വിലവരും, അതിൽ 43 പുഷ് ബാക്ക് സീറ്റുകളും വ്യക്തിഗത ചാർജിംഗ് പോയിന്റുകളും വോൾവോ ബസുകൾക്ക് സമാനമായ എസി വെന്റുകളുമുണ്ടാകും. ഗ്രോസ് കോസ്റ്റ് കോൺട്രാക്ട് (ജിസിസി) പ്രകാരം സ്വകാര്യ ഓപ്പറേറ്ററായ ഒലെക്ട്രയാണ് ബസുകൾ പ്രവർത്തിപ്പിക്കുന്നത്, കെഎസ്ആർടിസി കിലോമീറ്ററിന് 55 രൂപയാണ് പ്രവർത്തനച്ചെലവായി നൽകേണ്ടത്.

പ്രാരംഭ ഘട്ടത്തിൽ 250 കിലോമീറ്റർ കടന്നുപോകാത്ത റൂട്ടുകളിലാണ് ബസുകൾ ഓടിക്കുക. ഒറ്റ ചാർജിൽ 250 കിലോമീറ്റർ ഓടാൻ ശേഷിയുള്ളതാണ് ഇലക്ട്രിക് ബസുകൾ. ബംഗളൂരുവിൽ നിന്ന് മൈസൂരു, തുംകുരു, ഹാസൻ, ചിത്രദുർഗ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസുകൾ സർവീസ് നടത്തും. ദൈർഘ്യമേറിയ റൂട്ടുകളിൽ ചാർജിംഗ് സ്റ്റേഷനുകൾ പോലുള്ള ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർപറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group