Home Featured ഖത്തർ ലോകകപ്പിൽ ഇന്ന് കിരീടപ്പോരാട്ടം,അർജന്‍റീനയുംഫ്രാൻസും നേർക്കുനേർ…

ഖത്തർ ലോകകപ്പിൽ ഇന്ന് കിരീടപ്പോരാട്ടം,അർജന്‍റീനയുംഫ്രാൻസും നേർക്കുനേർ…

by കൊസ്‌തേപ്പ്

ദോഹ: ലോകമാകെ ആവേശം പരത്തിയ ഖത്തര്‍ ലോകകപ്പിലെ ചാമ്പ്യന്മാരെ ഇന്നറിയാം. കലാശപ്പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ ഫ്രാന്‍സും മുന്‍ ചാംമ്പ്യന്മാരായ അര്‍ജന്‍റീനയും ഏറ്റുമുട്ടും. രാത്രി എട്ടരയ്ക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. ലോക വേദിയിലെ മൂന്നാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ലോകം ഒരു കാൽപന്തിന് പിന്നാലെ പാഞ്ഞ ഒരുമാസക്കാലത്തിന് കൂടിയാണ് ഇന്ന് അവസാനമാകുന്നത്.

ഇതിഹാസ പൂര്‍ണതയ്ക്ക് ലോകകപ്പിന്‍റെ മേമ്പൊടി കൂടി വേണമെന്ന് വാശി പിടിക്കുന്നവര്‍ക്ക് മറുപടി നൽകി ലിയോണല്‍ മെസിക്ക് കിരീടമുയര്‍ത്താനാവുമോ എന്നാണ് ലോകമാകെ ഉറ്റുനോക്കുന്നത്. ഒപ്പം തുടര്‍ച്ചയായി രണ്ട് വട്ടം ലോക കിരീടത്തില്‍ മുത്തമിടുക എന്ന് അതുല്യ നേട്ടമാണ് ഫ്രാന്‍സിനെ കാത്തിരിക്കുന്നത്. പരസ്പരമുള്ള വാക്പോരുകള്‍ മത്സരത്തിന് മുമ്പേ ശ്രദ്ധനേടി കഴിഞ്ഞു.

ലോകകപ്പ് ഫൈനല്‍ എന്നാല്‍ അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി മാത്രം മത്സരിക്കുന്ന പോരാട്ടമല്ലെന്ന് ഫ്രാന്‍സ് ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ഹ്യഗോ ലോറിസ് തുറന്നു പറഞ്ഞു. ലോകകപ്പ് ഫൈനലിനെ മെസിയിലേക്ക് മാത്രമായി ചുരുക്കരുതെന്നും മത്സരത്തലേന്നുള്ള വാര്‍ത്താസമ്മേളനത്തില്‍ ലോറിസ് പറഞ്ഞു. ലോകകപ്പ് ഫൈനല്‍ എന്നത് ഫുട്ബോളില്‍ മഹത്തായ പാരമ്പര്യമുള്ള രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണ്. അത് മെസിയിലേക്ക് മാത്രമായി ചുരുക്കരുത്. മെസിയെപ്പോലൊരു കളിക്കാരന്‍ ഫൈനല്‍ കളിക്കുമ്പോള്‍ സ്വാഭാവികമായും ശ്രദ്ധ മുഴുവന്‍ അദ്ദേഹത്തെ പോലൊരു കളിക്കാരനിലാവും.

പക്ഷെ മെസി മാത്രമല്ല ഫൈനലിലുള്ളത്. ഫൈനലില്‍ അര്‍ജന്‍റീനക്കെതിരെ വ്യക്തമാ ഗെയിം പ്ലാനോടെയാവും ഫ്രാന്‍സ് ഇറങ്ങുക എന്നും അദ്ദേഹം വ്യക്തമാക്കി. കിലിയന്‍ എംബാപ്പെയും ലിയോണല്‍ മെസിയും തമ്മിലുള്ള പോരാട്ടത്തിനൊപ്പം മധ്യനിര പിടിച്ചടിക്കാന്‍ അന്‍റോണിയോ ഗ്രീസ്‌മാനും എന്‍സോ ഫെര്‍ണാണ്ടസും തമ്മിലുള്ള പോരാട്ടം കൂടിയായി ഇന്നത്തെ മത്സരം മാറും. തന്ത്രങ്ങളുടെ ആശാനായ ദെഷാമും അര്‍ജന്‍റീനയെ കൈ പിടിച്ചുയര്‍ത്തിയ ലിയോണല്‍ സ്കലോണിയും തമ്മിലുള്ള മികവിന്‍റെ മാറ്റുരയ്ക്കല്‍ കൂടിയാണ് ഇന്നത്തെ ലോക പോരാട്ടം. 

ലോകം മുഴുവന്‍ ഫുട്ബോളിലേക്ക് ചുരുങ്ങുന്ന ആ ദിവസം വന്നെത്തി. ആവേശത്തെ മുഴുവന്‍ ഒരു തമോര്‍ഗത്തമെന്നോണം ഉള്ളിലേക്ക് ആവാഹിക്കാന്‍ കഴിവുള്ള കാല്‍പന്ത് അതിന്റെ പുതിയ ലോകചാമ്ബ്യനെ തേടുമ്ബോള്‍ കണ്ണുകളെല്ലാം ഒരാളിലേക്കാണ്. എട്ട് വര്‍ഷം മുന്‍പ് മറ്റൊരു ഫൈനല്‍ ദിനത്തില്‍ കരഞ്ഞ കണ്ണുകളുമായി കളം വിട്ട ലയണല്‍ മെസ്സി.

എല്ലാം നേടിയിട്ടും, ലോകത്തെ എക്കാലത്തെയും മികച്ച താരമായിട്ടും എന്നും അകന്ന് നിന്ന് ആ കിരീടം സ്വന്തമാക്കാന്‍ വീണ്ടുമൊരു സുവര്‍ണാവസരം ഇതിഹാസ താരത്തിന്റെ അടുത്ത് എത്തിയിരിക്കുകയാണ്. ഒരു പക്ഷെ കിരീടം നേടാന്‍ ഉള്ള അവസാന അവസരം കൂടിയാണ് മുപ്പത്തിയഞ്ചുകാരന്റെ മുന്നില്‍ ഉള്ളത്. എതിരാളികളായ ഫ്രഞ്ച് പട ആവട്ടെ, അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ മാത്രം ടീം ആയി ചരിത്രത്തില്‍ ഇടം പിടിക്കാനുള്ള ഒരുക്കത്തില്‍ ആണ്.

പ്രതിഭാസമ്ബന്നമാണ് ഫ്രഞ്ച് പട. പരിക്കേറ്റ വമ്ബന്‍ താരങ്ങള്‍ കൃത്യമായ പകരക്കരെ എത്തിക്കാന്‍ അവര്‍ക്ക് തെല്ലും അമാന്തിക്കേണ്ടി വന്നില്ല. ചൗമെനി അടക്കമുള്ള യുവതാരങ്ങളെ ടീമുമായി ഇണക്കി ചേര്‍ത്ത് മികച്ച പ്രകടനം പുറത്തേടുക്കാന്‍ ദെഷാംപ്സിന്റെ തന്ത്രങ്ങള്‍ക്കായി. കൂടാതെ എമ്ബാപ്പെ അടക്കമുള്ള മുന്നേറ്റം ആരെയും ഭയപ്പെടുത്തുന്നതാണ്. ഹെഡറുകള്‍ വര്‍ഷിക്കാന്‍ ജിറൂഡും, അതിവേഗവുമായി ഡെമ്ബലേയും കൂടി ചേരുമ്ബോള്‍ അര്‍ജന്റീന ഡിഫെന്‍സിന് പിടിപ്പത് പണി ആവും.

ടൂര്‍ണമെന്റില്‍ ഉടനീളം കളം നിറഞ്ഞു കളിച്ച്‌, ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ച താരമായ ഗ്രീസ്മാനിലും അര്‍ജന്റീന പ്രത്യേകം ശ്രദ്ധ നല്‍കേണ്ടതുണ്ട്. പല താരങ്ങള്‍ക്കും ആരോഗ്യകരമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ഇവര്‍ പരിശീലനം പുനരാരംഭിച്ചത് ഫ്രാന്‍സിന് ശുഭ സൂചനയാണ്. കുണ്ടെയും വരാനേയും തിയോ ഹെര്‍ണാണ്ടസും കൂടെ കോനാട്ടയോ ഉപമെങ്കാനോയോ വരുമ്ബോള്‍ അതി ശക്തമാണ് ഫ്രഞ്ച് ഡിഫെന്‍സ്. എങ്കിലും പ്രതിരോധം പലപ്പോഴായി വരുത്തുന്ന ചെറിയ വീഴ്ചകള്‍ തുടര്‍ന്നാല്‍ അവര്‍ക്ക് വലിയ വില കൊടുക്കേണ്ടി വരും. പോസ്റ്റിന് കീഴില്‍ ലോറിസിന്റെ സാന്നിധ്യം കൂടി ആവുമ്ബോള്‍ വീണ്ടുമൊരു കിരീടം ദെഷാംപ്സും സംഘവും സ്വപ്നം കാണുന്നുണ്ടാവും.

ഓരോ മത്സരത്തിലും പ്രകടനം മെച്ചപ്പെടുത്തിയാണ് അര്‍ജന്റീനയുടെ വരവ്. തോല്‍വിയോടെ തുടങ്ങിയ ലോകകപ്പില്‍ നീലപ്പടയുടെ പ്രഹരശേഷി ക്രൊയേഷ്യക്കെതിരെ അതിന്റെ പരകോടിയില്‍ എത്തി. ഖത്തറിലെ ഏറ്റവും മികച്ച പ്രതിരോധക്കാരില്‍ ഒരാളായ ഗ്വാര്‍ഡിയോളിനെ മറികടന്ന് മെസ്സി നല്‍കിയ അസിസ്റ്റ് താരത്തിന്റെ നിലവിലെ ഫോമിന് അടിവരയിടുന്നതാണ്. ഇത് ടീമിന് നല്‍കുന്ന ഊര്‍ജം ചെറുതല്ല. വമ്ബന്‍ താരങ്ങള്‍ നിറഞ്ഞ ഫ്രഞ്ച് ആക്രമണത്തെ തടുക്കാന്‍ സ്കലോണി മെനയുന്ന തന്ത്രങ്ങള്‍ ആവും മത്സരത്തില്‍ നിര്‍ണായകമാവാന്‍ പോവുന്നത്. വിങ്ങുകളിലൂടെയുള്ള നീക്കങ്ങള്‍ക്ക് തടയിടാന്‍ ഒരിക്കല്‍ കൂടി മൂന്ന് സെന്റര്‍ ബാക്കുകളെ അണിനിരത്താന്‍ അര്‍ജന്റീനന്‍ കോച്ച്‌ മുതിര്‍ന്നേക്കും.

ഗ്രീസ്മാന് തടയിടാന്‍ പരഡെസിന്റെ സഹായവും തേടും. ഒരിക്കല്‍ കൂടി ഡി മരിയ ബെഞ്ചില്‍ നിന്നും മത്സരം ആരംഭിക്കും. എന്നും അതിനിര്‍ണായക പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുള്ള ഡി മരിയയില്‍ നിന്നും വീണ്ടുമൊരു മാജിക് ടീം പ്രതീക്ഷിക്കുന്നുണ്ട്. പോസ്റ്റിന് കീഴില്‍ മാര്‍ട്ടിനസിന്റെ വിശ്വസ്തകരങ്ങളും ടീമിന് പ്രതീക്ഷ നല്‍കുന്നു. എല്ലാത്തിനും അപ്പുറം ഏതു കെട്ടും പൊട്ടിക്കാനുള്ള ലയണല്‍ മെസ്സിയുടെ സാന്നിധ്യം കൂടി ആവുമ്ബോള്‍ എട്ട് വര്‍ഷം മുന്‍പ് കയ്യകലെ നഷ്ടമായ കനക കിരീടം ഇത്തവണ കൈപിടിയില്‍ ഒരുക്കാം എന്നു തന്നെ ആവും അര്‍ജന്റീന സ്വപ്നം കാണുന്നത്. ഞായറാഴ്ച വൈകീട്ട് 8.30ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന മത്സരം ആരംഭിക്കുന്നത്.

ജെയിംസ് കാമറൂണിന്റെ ‘ദി വേ ഓഫ് വാട്ടര്‍’ ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു

ജെയിംസ് കാമറൂണിന്റെ ‘ദി വേ ഓഫ് വാട്ടര്‍’ ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു. രണ്ടാം ദിനം നേടിയത് 45 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ഈ കുതിപ്പ് തുടര്‍ന്നാല്‍ ചിത്രം 100 കോടി ക്ലബ്ബില്‍ ഉടനെ പ്രവേശിക്കുമെന്ന് അനലിസ്റ്റുകള്‍ അറിയിച്ചു. ആന്ധ്രപ്രദേശ്, കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ ആദ്യ ദിവസം തന്നെ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ‘അവഞ്ചര്‍സ് എന്‍ഡ് ഗെയിം’ ആണ് ആദ്യ ദിന കളക്ഷനില്‍ ഇതുവരെ ഇന്ത്യയില്‍ ഒന്നാമത്.

1832 കോടി ഇന്ത്യന്‍ രൂപ ബജറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം എക്കാലത്തെയും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നാണ്. അടുത്തിടെ മികച്ച സംവിധായകന്റെയും മോഷന്‍ പിക്ചറിന്റെയും വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ നേടിയിരുന്നു. ‘അവഞ്ചര്‍സ് എന്‍ഡ് ഗെയിം’ ഇന്ത്യയില്‍ ഉണ്ടാക്കി വെച്ചിരിക്കുന്ന റെക്കോര്‍ഡ് ഉടനെ തന്നെ ‘അവതാര്‍’ തകര്‍ക്കും എന്നതില്‍ സംശയമില്ല.

അന്താരാഷ്‌ട്ര സിനിമ വിപണിയില്‍ എക്കാലത്തെയും ഏറ്റവും വലിയ പണം വാരിപ്പടമായിരുന്ന അവതാറിന്‍റെ തുടര്‍ച്ചയായ ദി വേ ഓഫ് വാട്ടര്‍ റിലീസ് ദിനം മുതല്‍ ലോകമെമ്ബാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 50.4 മില്യണ്‍ ഡോളര്‍ നേടിയത്. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.

ചിത്രത്തിന്റെ ഒന്നാം ഭാഗം ആഗോള ടിക്കറ്റ് വില്‍പ്പനയില്‍ 2.9 ബില്യണ്‍ നേടിയ സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയചിത്രമാണ്. 2012ലാണ് അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചത്. അന്നുതന്നെ ചിത്രങ്ങളുടെ റിലീസും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബര്‍ 17നും നാലാം ഭാഗം 2024 ഡിസംബര്‍ 20നും അഞ്ചാം ഭാഗം 2025 ഡിസംബര്‍ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, കൊവിഡ് പടര്‍ന്ന സാഹചര്യത്തില്‍ റിലീസുകള്‍ പ്രഖ്യാപിച്ച സമയത്ത് നടത്താനായിരുന്നില്ല. ചിത്രത്തിന്‍റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group