ഈ വര്‍ഷത്തെ മികച്ച നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഫോര്‍ബ്സ് ഇന്ത്യ.ഫോര്‍ബ്സ് പട്ടികയില്‍ രണ്ട് മലയാള ചിത്രങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ ‘റോഷാക്കും’ കുഞ്ചാക്കോ ബോബന്‍ നായകനായ ‘ന്നാ താന്‍ കേസ് കൊടും’ ആണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. വ്യത്യസ്ത ആഖ്യാനവും കഥ പറച്ചിലുമായി എത്തിയ റോഷാക്ക് സംവിധാനം ചെയ്തത് നിസാം ബഷീര്‍ ആണ്. കുഞ്ചാക്കോ വേറിട്ട ഗെറ്റപ്പില്‍ എത്തിയ ന്നാ താന്‍ കേസ് കൊട് ഒരുക്കിയത് രതീഷ് ബാലകൃഷ്ണ പൊതുവാളും ആണ്.
രാജമൗലിയുടെ ആര്‍ആര്‍ആര്‍, അമിതാഭ് ബച്ചന്റെ ഗുഡ്ബൈ, ദ സ്വിമ്മേര്‍സ്, സായ് പല്ലവിയുടെ ഗാര്‍ഖി, എവരിതിങ് എവരിവെയര്‍ ആള്‍ അറ്റ് ഒണ്‍, ആലിയ ഭട്ടിന്റെ ഗംഗുഭായ്, പ്രിസണേഴ്സ് ഓഫ് ഗോസ്റ്റ്ലാന്റ്, ടിന്‍ഡര്‍ സ്വിന്‍ഡ്ലര്‍, ഡൗണ്‍ ഫാള്‍ : ദ കേസ് എഗൈന്‍സ് ബോയ്ങ് എന്നിവയാണ് മറ്റ് മികച്ച ഇന്ത്യന്‍ ചിത്രങ്ങള്‍.
രാജമൗലിയുടെ ആർആർആർ, അമിതാഭ് ബച്ചന്റെ ഗുഡ്ബൈ, ദ സ്വിമ്മേർസ്, സായ് പല്ലവിയുടെ ഗാർഖി, എവരിതിങ് എവരിവെയർ ആൾ അറ്റ് ഒൺ, ആലിയ ഭട്ടിന്റെ ഗംഗുഭായ്, പ്രിസണേഴ്സ് ഓഫ് ഗോസ്റ്റ്ലാന്റ്, ടിൻഡർ സ്വിൻഡ്ലർ, ഡൗൺ ഫാൾ : ദ കേസ് എഗൈൻസ് ബോയ്ങ് എന്നിവയാണ് മറ്റ് മികച്ച ഇന്ത്യൻ ചിത്രങ്ങൾ.
മമ്മൂട്ടി കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമായിരുന്നു റോഷാക്കിലെ ലൂക്ക് ആന്‍റണി.യുകെ പൗരത്വമുള്ള, ദുബൈയില്‍ ബിസിനസ് ഉള്ള ലൂക്ക് അവിചാരിതമായി ഒരു നാട്ടില്‍പുറ പ്രദേശത്ത് എത്തിപ്പെടുകയാണ്. വനപാതയില്‍ തന്‍റെ കാര്‍ അപകടത്തില്‍ പെട്ടതിനെത്തുടര്‍ന്ന് ഭാര്യയെ കാണ്മാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്നതും പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറഞ്ഞത്.
ഓഗസ്റ്റ് 11നാണ് ന്നാ താന്‍ കേസ് കൊട് തിയറ്ററുകളില്‍ എത്തിയത്. തിയറ്റർ ലിസ്റ്റ് പങ്കുവച്ചു കൊണ്ടുള്ള പോസ്റ്ററിലെ ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന വാചകം റിലീസ് ദിവസം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ചിത്രം കാണരുതെന്നും ബഹിഷ്കരിക്കണമെന്നും ഉള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്നെങ്കിലും തിയറ്ററുകളില്‍ ഗംഭീര വിജയം നേടി ഈ സിനിമ.
ഹിന്ദുമതത്തിന് എതിരെന്ന് പരാതി, പഠാന്‍ സിനിമയ്ക്കെതിരെ കേസെടുത്ത് മുംബയ് പൊലീസ്
മുംബയ്: പഠാന്‍ സിനിമയ്ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ മുബയ് സ്വദേശിയുടെ പരാതിയില്‍ സിനിമയ്ക്കെതിരെ പൊലീസ് കേസെടുത്തു.
സഞ്ജയ് തിവാരിയുടെ പരാതിയിലാണ് മുംബയ് പൊലീസ് സിനിമയ്ക്കെതിരെ കേസെടുത്തത്. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന് സഞ്ജയ് തിവാരി നല്‍കിയ പരാതിയില്‍ പറയുന്നു.
ചിത്രത്തിന്റെ പ്രദര്‍ശനം തടയണം എന്നാവശ്യപ്പെട്ട് ബീഹാര്‍ മുസഫര്‍ നഗര്‍ സി.ജെ,എം,കോടതിയിലും ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. അഭിഭാഷകനായ സുധീര്‍ ഓജയാണ് മുസഫര്‍ നഗര്‍ കോടതിയില്‍ പരാതി നല്‍കിയിട്ടുള്ളത്. കേസ് ജനുവരി 3ന് പരിഗണിക്കും.
ഷാരൂഖ് ഖാന്‍ നായകനായ പഠാനിലെ ബേഷരം രംഗ് എന്ന ഗാനരംഗത്തിലെ ദീപിക പദുക്കോണിന്റെ കാവി വസ്ത്രത്തെചൊല്ലിയാണ് വിവാദം ഉടലെടുത്തത്. ഗാനംം ഹിന്ദുക്കളെ അവഹേളിക്കുന്നതും ഇന്ത്യന്‍ സംസ്കാരത്തിന് ചേരാത്തതുമാണെന്ന് ആരോപിച്ച് നിരവധി പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ചിട്ടുള്ളത്.