അമേരിക്കന്‍ ടെക് ഭീമനായ ആപ്പിളിന്റെ ഏറ്റവും വലിയ കരാര്‍ വിതരണക്കാരായ ഫോക്സ്കോണ്‍ ഇന്ത്യയില്‍ രണ്ട് വലിയ ഹോസ്റ്റലുകള്‍ നിര്‍മിക്കാനൊരുങ്ങുകയാണ്.ചെന്നൈയ്ക്കടുത്തുള്ള ഐഫോണ്‍ നിര്‍മ്മാണ കേന്ദ്രത്തിന് സമീപത്തായാണ് 60,000 തൊഴിലാളികള്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ കഴിയുന്ന രണ്ട് ഭീമന് ഹോസ്റ്റലുകള്‍ നിര്‍മിക്കുന്നതെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
20 ഏക്കര്‍ സ്ഥലത്ത് ദ്രുതഗതിയില്‍ വലിയ ഹോസ്റ്റല്‍ ബ്ലോക്കുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ ആപ്പിള്‍ ഉപകരണങ്ങളുടെ ഉല്‍പ്പാദന ശേഷി വിപുലീകരിക്കാന്‍ പദ്ധതിയിടുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തയ്വാന് കേന്ദ്രമായ ഫോക്സ്കോണിന്റെ ചെന്നൈയിലെ സ്ഥാപനത്തില്‍ നിലവില്‍ ഏകദേശം 15,000 തൊഴിലാളിള്‍ ജോലി ചെയ്യുന്നുണ്ട്.
റിപ്പോര്‍ട്ട് അനുസരിച്ച്, അടുത്ത 18 മാസത്തിനുള്ളില്‍ ഈ യൂണിറ്റുകളിലെ മൊത്തം ജീവനക്കാരുടെ എണ്ണം 70,000 കവിഞ്ഞേക്കാം.ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതി കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഫോക്സ്കോണിന്റ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതി കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഫോക്സ്കോണിന്റെ ഏറ്റവും പുതിയ നീക്കം.
ചൈനയെ മാത്രം ആശ്രയിക്കുന്നതില്‍ നിന്ന് മാറിയുള്ള ആഗോള വിതരണ ശൃംഖലകളുടെ വൈവിധ്യവല്‍ക്കരണവും പുതിയ നീക്കത്തിന് പിന്നിലുണ്ട്. ഫോക്സ്കോണിന്റെ ചൈനയിലെ പ്ലാന്റില്‍ നടന്ന തൊഴിലാളി പ്രക്ഷോഭങ്ങളും, ചൈനയിലെ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ കലാപങ്ങളും പ്രക്ഷോഭങ്ങളമുണ്ടാക്കുന്ന സാഹചര്യവുമെല്ലാം ആപ്പിളിനെ മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ ആശ്രയിക്കുന്നതിലേക്ക് നയിച്ചു.പ്രശ്നങ്ങളില്ലാതെ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ കഴിയുന്ന രാജ്യമായിരുന്ന ചൈനയില്‍ ഇപ്പോള്‍ നിരന്തരം പ്രശ്നങ്ങളും പ്രതിസന്ധികളുമുണ്ടാവുന്നത് ആപ്പിളിനെ മാറ്റി ചിന്തിപ്പിക്കുകയാണ്.
തങ്ങളുടെ ഉപകരണങ്ങള്‍ വേണ്ട സമയത്തു ലഭിക്കുന്നില്ലെന്നതാണ് ആപ്പിള്‍ ചൈനയില്‍ നിലവില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.
‘എല്ലാ ടിക്കറ്റിനും 250 രൂപ’; ആരാധകര്‍ക്ക് ക്രിസ്മസ് സമ്മാനവുമായി കേരള ബ്ലാസ്റ്റേഴ്സ്
ആരാധകര്‍ക്കുള്ള ക്രിസ്മസ് സമ്മാനം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ക്രസ്മസ് പിറ്റേന്ന് കൊച്ചിയിലെ മത്സരത്തിനുള്ള ടിക്കറ്റ് നിരക്കിലാണ് വമ്ബന്‍ പ്രഖ്യാപനം ക്ലബ് അധികൃതര്‍ നടത്തിയിരിക്കുന്നത്.ഒഡിഷ എഫ്സിക്കെതിരെ നടക്കുന്ന മത്സരത്തിന് എല്ലാ സ്റ്റാന്‍ഡുകള്‍ക്കും 250 രൂപ മാത്രമായിരിക്കും ടിക്കറ്റ് നിരക്ക്.
ആരാധകര്‍ക്ക് ക്രിസ്മസ് സമ്മാനമായാണ് ഈ പരിമിത കാല ഓഫര്‍ പ്രഖ്യാപിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രത്യേക ടിക്കറ്റ് നിരക്കിളവ് അടുത്ത ഹോം മത്സരത്തിന് മാത്രമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.