ബംഗളൂരു: കര്‍ണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ സുപ്രീംകോടതിവിധി വരുന്നതുവരെ കാത്തിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.ഡല്‍ഹിയില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ എന്നിവരുമായി ചര്‍ച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധിവരുന്നതുവരെ അവകാശവാദം ഉന്നയിക്കില്ലെന്ന് മുഖ്യമന്ത്രിമാര്‍ ഉറപ്പു നല്‍കിയതായും അമിത്ഷാ പറഞ്ഞു.
ഇരു സംസ്ഥാനങ്ങളിലും ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതിരിക്കാനും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ സമിതി രൂപവത്കരിക്കും.സംസ്ഥാനങ്ങള്‍ തമ്മിലുള്ള ചെറിയ പ്രശ്നങ്ങള്‍ കര്‍ണാടകത്തിലെയും മഹാരാഷ്ട്രയിലെയും മൂന്നു മന്ത്രിമാര്‍ വീതം ഒരുമിച്ചിരുന്ന് പരിഹരിക്കും.ക്രമസമാധാനനില മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ മേല്‍നോട്ടം വഹിക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടുമുണ്ടാകില്ല.
ഇരുസംസ്ഥാനങ്ങളിലെയും പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയം തീവ്രമാക്കാന്‍ ശ്രമിക്കരുതെന്നും അമിത് ഷാ പറഞ്ഞു. 1960ല്‍ മഹാരാഷ്ട്ര സ്ഥാപിതമായതുമുതല്‍ അയല്‍സംസ്ഥാനമായ കര്‍ണാടകയിലെ ബെളഗാവി (ബെല്‍ഗാം) ജില്ലയുമായി ബന്ധപ്പെട്ട് അതിര്‍ത്തി തര്‍ക്കം ഉണ്ട്.ബെളഗാവിയില്‍ 70 ശതമാനത്തോളം മറാത്ത സംസാരിക്കുന്ന ജനങ്ങള്‍ അധിവസിക്കുന്ന ഗ്രാമങ്ങളാണ്.
ഇത് തങ്ങളുടെ അധീനതയില്‍ ആക്കണമെന്നതാണ് മഹാരാഷ്ട്രയുടെ വാദം.1956ലെ സ്റ്റേറ്റ് റെകഗ്നിഷന്‍ നിയമം നടപ്പാക്കിയതിനുശേഷം കര്‍ണാടകയുമായുള്ള അതിര്‍ത്തി പുനനിര്‍ണയിക്കണമെന്നും മഹാരാഷ്ട്ര ആവശ്യപ്പെടുന്നു. അതിര്‍ത്തി തര്‍ക്കം ഈയടുത്ത് സംഘര്‍ഷത്തിലേക്ക് നീങ്ങിയിരുന്നു.
ക്ഷേത്രമുറ്റത്തിറങ്ങി ഹെലികോപ്ടര്‍; വാഹനപൂജയും കഴിച്ച് മടക്കം
ക്ഷേത്രത്തിന്റെ മുറ്റത്ത് വാഹനപൂജക്കെത്തിച്ച ‘വാഹനം’ കണ്ട് ആദ്യം തൊഴാനെത്തിയവര്‍ ഒന്നമ്ബരന്നു.മറ്റൊന്നുമല്ല, ഒരു വലിയ ഹെലികോപ്ടര്‍. തെലങ്കാനയിലാണ് സംഭവം. വ്യവസായിയായ ബോയിന്‍പള്ളി ശ്രീനിവാസ് റാവു ആണ് താന്‍ പുതിയതായി വാങ്ങിയ ഹെലികോപ്ടറുമായി വാഹന പൂജക്കെത്തിയത്.
ഇന്ത്യയില്‍ അതിവേഗം വളര്‍ന്നുവരുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്ബനിയായ പ്രതിമ ഗ്രൂപ്പിന്റെ ഉടമയാണ് ബോയിന്‍പള്ളി ശ്രീനിവാസ് റാവു. ഹൈദരാബാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള യാദാദ്രിയിലെ ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലേക്കാണ് പ്രത്യേക പൂജക്കായി എയര്‍ബസ് ACH-135എത്തിയത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഹെലികോപ്ടറില്‍ അദ്ദേഹത്തോടൊപ്പം പൂജക്ക് വന്നിരുന്നു. മൂന്ന് പുരോഹിതര്‍ ചേര്‍ന്ന് പൂജകള്‍ നിര്‍വഹിച്ചു