ബംഗളൂരുവിലെ കോളേജില്‍ മലയാളി വിദ്യാര്‍ത്ഥി കഴുത്തറുത്ത് മരിച്ച നിലയില്‍.എഎംസി കോളജിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന നിതിനെയാണ് മരിച്ച നിലയില്‍ മുറിയില്‍ കണ്ടെത്തിയത്. പന്തലായനി കാട്ടുവയല്‍ പടിഞ്ഞാറയില്‍ കൃഷ്ണ നിവാസില്‍ പ്രസൂണിന്‍റെയും ശ്രീകലയുടെയും മകനാണ് മരിച്ച നിതിന്‍.
കോളേജ് ഹോസ്റ്റലിലെ ടോയ്ലറ്റില്‍ വെച്ച് കത്തികൊണ്ട് സ്വയം കഴുത്തുറക്കുകയായിരുന്നുവെന്നും മാതാപിതാക്കളെ പിരിഞ്ഞ വിഷമത്തിലാണ് നിതിന്‍ ജീവനൊടുക്കിയതെന്നും ബംഗളൂരു പോലീസ് പറഞ്ഞു. കോളേജില്‍ പ്രവേശനം ലഭിച്ച നിതിന്‍ ഡിസംബര്‍ ഒന്നുമുതലാണ് കോളേജില്‍ വന്നുതുടങ്ങിയത്. ബുധനാഴ്ച രാവിലെ മുതല്‍ നിതിനെ കാണാനില്ലാത്തതിനെ തുടര്‍ന്ന് കൂട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോള്‍ മുറി അകത്തു നിന്നും അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് ഇവര്‍ ഹോസ്റ്റല്‍ വാര്‍ഡനെ വിവരമറിയിച്ചപ്പോള്‍ വാര്‍ഡന്‍ പോലീസില്‍ അറിയിക്കുകയായിരുന്നു,.
തുടര്‍ന്ന് അവിടെയെത്തിയ പോലീസും കോളേജ് അധികൃതരും മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് നിതിനെ ടോയ്ലറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരത്ത് വഴയിലയില്‍ യുവതിയെ നടുറോഡില്‍ വെട്ടിക്കൊന്നു; പങ്കാളി കസ്റ്റഡിയില്‍
വഴയിലയില്‍ നടുറോഡില്‍ യുവതിയെ വെട്ടികൊന്നു. വഴയിലയില്‍ റോഡരികിലായിരുന്നു ആക്രമണം നടന്നത്. നന്ദിയോട് സ്വദേശിനിയായ സിന്ധുവാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് 50 വയസുണ്ടായിരുന്നു. സംഭവത്തില്‍ പങ്കാളിയായ രാകേഷിനെ പോലീസ് കസറ്റ്ഡിയിലെടുത്തിട്ടുണ്ട്.
സംഭവം നടന്നത് ഇന്ന് രാവിലെ 9:30 നാണ്. റോഡിലൂടെ നടന്നു പോകുകയായിരുന്ന സിന്ധുവിനെ ഇവരുടെ കൂടെ താമസിച്ചിരുന്ന രാകേഷ് കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടിക്കൊലപെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ ഉടന്‍ മെഡിക്കല്‍ കോളേജില്‍ ജീവന്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് പങ്കാളിയായ രാകേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.