ബെംഗളൂരു: ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റി കുടക് യൂണിറ്റിന് കീഴിലുള്ള പാലിയേറ്റീവ് ഹോം കെയർ വൊളന്റിയേഴ്സിന് പരിശീലന പരിപാടി സംഘടിപ്പിച്ചു. മൂർനാട് ഹിദായത്തുൽ ഇസ്ലാം മദ്രസയിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. അഖിലേന്ത്യാ കുടവ സമാജം ജോ. സെക്രട്ടറി രാജ സുബ്ബയ്യ ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡന്റ് അബ്ദുൽമജീദ് അധ്യക്ഷനായി.
ഡോ. എം.എ. അമീറലി, ജോസ് പുളിമൂട്ടിൽ എന്നിവർ നേതൃത്വം നൽകി. എ.എ. അബ്ദുല്ല, ബഷീർ ഹാജി, സാജിർ, അഭിലാഷ്, ഉമർ ഹാജി, അഖിൽ മെട്രോ, ഷംസു, നിച്ചു മൂർനാട്, വി.വി. പ്രിൻസി എന്നിവർ സംസാരിച്ചു.
സ്മാർട്ട് പാർക്കിങ് വ്യാപിപ്പിക്കാനാകാതെ ബി. ബി. എം. പി; വീണ്ടും ടെൻഡർ ക്ഷണിച്ചു
ബെംഗളൂരു : നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി വാഹനവുമായി ഇറങ്ങുന്നവർ നേരിട്ടുകൊണ്ടിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പാർക്കിങ്. ഇത് പരിഹരിക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലിക്കെ ബി ബി എം പി. രണ്ടുവർഷംമുമ്പ് സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലെ (സി.ബി.ഡി.) പത്തുറോഡുകളിൽ ആരംഭിച്ച സ്മാർട്ട് പാർക്കിങ് പദ്ധതി നഗരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഇതുവരെ ആയില്ല.
കോർപ്പറേഷന്റെ എട്ടു സോണുകളിലും പാർക്കിങ് പദ്ധതി ആരംഭിക്കുമെന്നായിരുന്നു നേരത്തേ അധികൃതർ അറിയിച്ചിരുന്നത്.എന്നാൽ, പദ്ധതിക്കായി ടെൻഡർ ക്ഷണിച്ചിട്ടും സ്വകാര്യകമ്പനികളിൽനിന്ന് അനുകൂലപ്രതികരണം ലഭിക്കാത്തതിനാലാണ് പദ്ധതി വ്യാപിപ്പിക്കാനാകാത്തത്.
മൊബൈൽ ആപ്പ് വഴി പാർക്കിങ് സ്ഥലം കണ്ടെത്തി ഓൺലൈനായോ നേരിട്ടോ പണമടച്ച് വാഹനം പാർക്കുചെയ്യുന്ന സംവിധാനമാണിത്.നേരത്തേ ക്ഷണിച്ച ടെൻഡർ റദ്ദാക്കി ചെറിയ മാറ്റങ്ങളോടെ പുതിയ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. മുൻപരിചയം കുറഞ്ഞത് അഞ്ചുവർഷം വേണമെന്ന നിബന്ധന പുതിയ ടെൻഡറിൽ ഒഴിവാക്കി. പകരം മൂന്നുവർഷമാണ് ആവശ്യപ്പെടുന്നത്.