Home Featured ‘എല്ലാ ടിക്കറ്റിനും 250 രൂപ’; ആരാധകര്‍ക്ക് ക്രിസ്മസ് സമ്മാനവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്

‘എല്ലാ ടിക്കറ്റിനും 250 രൂപ’; ആരാധകര്‍ക്ക് ക്രിസ്മസ് സമ്മാനവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്

ആരാധകര്‍ക്കുള്ള ക്രിസ്മസ് സമ്മാനം പ്രഖ്യാപിച്ച്‌ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. ക്രസ്മസ് പിറ്റേന്ന് കൊച്ചിയിലെ മത്സരത്തിനുള്ള ടിക്കറ്റ് നിരക്കിലാണ് വമ്ബന്‍ പ്രഖ്യാപനം ക്ലബ് അധികൃതര്‍ നടത്തിയിരിക്കുന്നത്.ഒഡിഷ എഫ്‌സിക്കെതിരെ നടക്കുന്ന മത്സരത്തിന് എല്ലാ സ്റ്റാന്‍ഡുകള്‍ക്കും 250 രൂപ മാത്രമായിരിക്കും ടിക്കറ്റ് നിരക്ക്. ആരാധകര്‍ക്ക് ക്രിസ്മസ് സമ്മാനമായാണ് ഈ പരിമിത കാല ഓഫര്‍ പ്രഖ്യാപിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

പ്രത്യേക ടിക്കറ്റ് നിരക്കിളവ് അടുത്ത ഹോം മത്സരത്തിന് മാത്രമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സ് അറിയിപ്പ് പൂര്‍ണ രൂപത്തില്‍: കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌ സി, 2022 ഡിസംബര്‍ 26 ന് നടക്കുന്ന തങ്ങളുടെ അടുത്ത ഹോം മത്സരത്തിനുള്ള പ്രത്യേക ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. ഒഡീഷ എഫ്‌ സിക്കെതിരെ നടക്കുന്ന മത്സരത്തിന് എല്ലാ സ്റ്റാന്‍ഡുകള്‍ക്കും 250 രൂപ മാത്രമായിരിക്കും ടിക്കറ്റ് നിരക്ക്.

ആരാധകര്‍ക്ക് ക്രിസ്മസ് സമ്മാനമായാണ് ഈ പരിമിത കാല ഓഫര്‍ പ്രഖ്യാപിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌ സി ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നിലവില്‍ 299 രൂപ , 399 രൂപ , 499 രൂപ , 899 രൂപ എന്നീ നിരക്കുകളില്‍ വില്‍ക്കുന്ന ടിക്കറ്റുകളാണ് പ്രത്യേക ഇളവില്‍ 250 രൂപക്ക് ആരാധകര്‍ക്ക് നല്‍കുന്നത്. വി ഐ പി, വി വി ഐ പി ഹോസ്പിറ്റാലിറ്റി ടിക്കറ്റുകള്‍ക്ക് ഈ ഇളവ് ബാധകമായിരിക്കില്ല.

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ അഞ്ച് വിജയങ്ങള്‍ നേടി റെക്കോഡിട്ട ടീം, നിറഞ്ഞ ആരാധകരുടെ സാനിധ്യത്തില്‍ ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ മൂന്നാം വിജയമാണ് ലക്ഷ്യമിടുന്നത്. 26 ന് ഒഡീഷ എഫ്‌ സിക്കെതിരെ നടക്കുന്ന ഹോം മത്സരത്തിന്, മുഴുവന്‍ ടിക്കറ്റും വിറ്റുതീരുന്നത് വരെ മാത്രമായിരിക്കും ടിക്കറ്റ് നിരക്ക് ഇളവുകള്‍ ഉണ്ടാവുക.

പ്രണയത്തില്‍നിന്നു പിന്‍മാറി; പെണ്‍കുട്ടിയുടെ അമ്മയെ കഴുത്തറുത്തു കൊന്നു

ഹൈദരാബാദ് നഗരത്തിലെ മിയാപൂരിലാണു നടുക്കുന്ന സംഭവം. അതിരാവിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. മിയാപൂര്‍ അയോധ്യാ നഗറിലെ ശോഭയെന്ന 45കാരിയാണു ദാരുണമായി കൊല്ലപ്പെട്ടത്.ഇവരുടെ 19 വയസുള്ള മകള്‍ വൈഭവിയും സന്ദീപ് എന്നയാളും പ്രണയത്തിലായിരുന്നു. ആറുമാസം മുന്‍പു ബന്ധത്തില്‍ ഉലച്ചില്‍ തട്ടി.

പെണ്‍കുട്ടി പ്രണയത്തില്‍നിന്നു പിന്മാറി. ഇതിന്റെ പകയില്‍ ബുധനാഴ്ച രാവിലെ സന്ദീപ് വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.വൈഭവിയെ ആക്രമിക്കുന്നതു തടയാനെത്തിയപ്പോഴാണു ശോഭയ്ക്കു വെട്ടേറ്റത്.

കരച്ചില്‍കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ശോഭ മരിച്ചു. അമ്മയെയും മകളെയും വെട്ടിവീഴ്ത്തിയതിനുശേഷം സന്ദീപ് സ്വയം കഴുത്തുമുറിച്ച്‌ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇയാളും പെണ്‍കുട്ടിയും അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്

You may also like

error: Content is protected !!
Join Our WhatsApp Group