Home Featured ആദ്യം ഇറക്കുക പ്രിമീയം മദ്യം; ബിസിനസ് രംഗത്തേക്ക് ചുവടുവച്ച് ആര്യൻ ഖാൻ

ആദ്യം ഇറക്കുക പ്രിമീയം മദ്യം; ബിസിനസ് രംഗത്തേക്ക് ചുവടുവച്ച് ആര്യൻ ഖാൻ

മുംബൈ: റെഡ് ചില്ലീസ് എന്റർടൈൻമെന്റ്നിർമ്മിക്കുന്ന സീരീസിലൂടെ എഴുത്തുകാരനായും സംവിധായകനായും താൻ അരങ്ങേറ്റം കുറിക്കുന്നുവെന്ന് കഴിഞ്ഞ ആഴ്ച ആദ്യം ആര്യൻഖാൻ തന്നെ സ്ഥിരീകരിച്ചിരുന്നു.ഒരു മുൻനിര പ്ലാറ്റ്ഫോമിനായി 2023-ന്റെ തുടക്കത്തോടെ പദ്ധതി ആരംഭിക്കും എന്നാണ് ഇദ്ദേഹം അറിയിച്ചത്. പിതാവ് ഷാരൂഖ് ഖാനും പുതിയ രംഗത്തെക്കുള്ള മകന്റെ പ്രവേശനത്തിന് തന്റെ ആശംസകൾ അറിയിച്ചിരുന്നു.

ഇപ്പോൾ ബിസിനസ് രംഗത്തേക്കും കടക്കുകയാണ് ജൂനിയർ ഖാൻ. പങ്കാളികളായ ബണ്ടി സിംഗ്, ലെറ്റി ബ്ലാഗോവ എന്നിവരുമായി ചേർന്ന് ഡെവൊൾ ( D’YAVOL) എന്ന ഫാഷൻ ബ്രാന്റാണ് ഇദ്ദേഹം ആരംഭിച്ചിരിക്കുന്നത്. ആഡംബര ജീവിതശൈലി പിന്തുടർന്നവർക്കായുള്ള പ്രോഡക്ടുകളാണ് ഈ ബ്രാന്റിൽ നിന്നും വരുക എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്.ഫാഷൻ, ഡ്രിംഗ്സ്, എക്സ്ക്ലൂസീവ് ഇവന്റുകൾ എന്നിങ്ങനെ മികച്ച ആഗോള നിലവാരത്തിൽ ആധികാരിക ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് മൂന്ന് സംരംഭകരുടെയും ലക്ഷ്യം.

“ഞാനും എന്റെ രണ്ട് അടുത്ത സുഹൃത്തുക്കളും ഒരു ഗ്ലോബൽ ലൈഫ് സ്റ്റെൽ ബ്രാന്റ് എന്ന ലക്ഷ്യത്തിനായി കഴിഞ്ഞ അഞ്ചുകൊല്ലമായി പ്രവർത്തിക്കുകയാണ്. ഉപഭോക്താക്കൾക്ക് ലോകം വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ചത്, ഗുണ നിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത നൽകാൻ ഡെവൊൾ നൽകും’ -ആര്യൻ ഖാൻ ബ്രാന്റ് പുറത്തിറക്കുന്ന ചടങ്ങിൽ പറഞ്ഞു.എബി ഇൻ വീബ് ഇന്ത്യയുമായി സഹകരിച്ച് ഉപഭോക്താക്കൾക്കായി കൊണ്ടുവന്ന ഒരു പ്രീമിയം വോഡ്ക ഡ്രിംഗ്.

പരിമിതമായ എഡിഷൻ വസ്ത്ര ശേഖരം അനാച്ഛാദനം ചെയ്തുകൊണ്ടാണ് ഡെവൊൾ വരും മാസങ്ങളിൽ വിപണിയിൽ എത്തുക. 2023-ലും അതിനുശേഷവും, ബ്രാൻഡ് നിരവധി ആഡംബര ജീവിതശൈലി ഉൽപ്പന്ന ഓഫറുകൾ അവതരിപ്പിച്ചേക്കും.ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ ആളാണ് ആര്യൻ ഖാൻ. കരൺ ജോഹറിന്റെ കടി ഖുഷി കഭി ഗമിലെ ബാലതാരമായിരുന്നു ആര്യൻ. ചിത്രത്തിന്റെ ഓപ്പണിംഗ് സീക്വൻസിൽ ഷാരൂഖ് കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് ആര്യനാണ്.

കരൺ ജോഹറിന്റെ തന്നെ കഴി അൽവിദ നാ കെഹ്നയുടെ ഭാഗവുമായിരുന്നു ആര്യൻ. അതിൽ ഒരു രംഗത്തിൽ സോക്കർ കളിക്കുന്നത് ചിത്രീകരിച്ചെങ്കിലും പിന്നീടത് ചിത്രത്തിൽ നിന്ന് എഡിറ്റു ചെയ്തു മാറ്റുകയായിരുന്നു.ഷാരൂഖിനൊപ്പം 2004ൽ ആനിമേഷൻ സിനിമയായ ഇൻക്രെഡിബിൾസിൽ വോയ്സ്ഓവർ അരങ്ങേറ്റം കുറിച്ചു.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ ലജാവാബിന്റെ കഥാപാത്രത്തിന് എസ്ആർ ശബ്ദം നൽകിയപ്പോൾ, ആര്യൻ ചിത്രത്തിൽ മിസ്റ്റർ ഇൻക്രെഡിബിളിന്റെ മകൻ തേജിനായി ശബ്ദം നൽകി. ലയൺ കിങ്ങിന്റെ (2019) ഹിന്ദി പതിപ്പിൽ സിംബ എന്ന കഥാപാത്രത്തിനും ശബ്ദം നൽകി. ചിത്രത്തിലെ മുഫാസ എന്നകഥാപാത്രത്തിനുവേണ്ടി ഷാരൂഖ് ഖാനും ശബ്ദം നൽകിയിരുന്നു.ചുള്ളനായി ഷാരൂഖ്; ‘പഠാൻ’ വീഡിയോ സോംഗ്എത്തി.

You may also like

error: Content is protected !!
Join Our WhatsApp Group