Home Featured കർണാടകയിൽ മകൻ അച്ഛനെ കൊന്ന് 32 കഷ്ണങ്ങളാക്കി കുഴൽകിണറിൽ തള്ളി

കർണാടകയിൽ മകൻ അച്ഛനെ കൊന്ന് 32 കഷ്ണങ്ങളാക്കി കുഴൽകിണറിൽ തള്ളി

ബഗൽകോട്ട്: കർണാടകയിലെ ബഗൽകോട്ടിൽ മകൻ അച്ഛനെ കൊലപ്പെടുത്തി ശരീരം 32 കഷ്ണങ്ങളാക്കി കുഴൽ കിണറിൽ തള്ളി. 20 കാരനായ വിതല കുലാലിയാണ് അച്ഛനായ പരശുറാമിനെ കൊലപ്പെടുത്തിയത്. അച്ഛൻ മദ്യപിച്ച് വന്ന് തന്നെ നിരന്തരം അധിക്ഷേപിക്കുന്നതിൽ സഹികെട്ടാണ്കൊലപാതകമെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

കൊലപാതകം വ്യക്തമായതോടെ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പൊലീസ്ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തു. പരശുറാംഎന്നും മദ്യപിച്ച് വന്ന് മകനെ ചീത്തവിളിക്കുമായിരുന്നു. ഡിസംബർ ആറിന് അധിക്ഷേപം സഹിക്കാനാവാതെ വിതല ഇരുമ്ബ് വടി ഉപയോഗിച്ച് പരശുറാമിന്റെ തലക്കടിക്കുകയായിരുന്നു.പരശുറാമിന്റെ രണ്ട് മക്കളിൽ ഇളയവനാണ് വിതല.

ഇയാളുടെ ഭാര്യയും മൂത്തമകനും മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. കൊലപാതകത്തിന് പിന്നാലെ മൃതദേഹം 32 കഷ്ണങ്ങളാക്കി ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള ഫാമിലെ കുഴൽ കിണറിൽ തള്ളുകയായിരുന്നു.

ബന്ദിപ്പുർ വനത്തിൽ സഫാരി രണ്ട് മേഖലയിൽ വിഭജിക്കാൻ ഒരുങ്ങുന്നു

ബംഗളുരു: സംസ്ഥാനത്തെ പ്രമുഖ കടുവസങ്കേതമായ ചാമരാജനഗറിലെ ബന്ദിപ്പുർ വനത്തിലുള്ള സഫാരി രണ്ട് മേഖലകളായി വിഭജിക്കാനൊരുങ്ങി വനംവകുപ്പ്. സോൺ എ’, ‘സോൺ ബി’ എന്നിങ്ങനെയാണ് സഫാരി വിഭജിക്കുക. ഓരോസോണിലും 13 വീതം വാഹനങ്ങളിലാണ് സഫാരിനടത്തുക. ആകെ 13 റേഞ്ചുകളാണ് ബന്ദിപ്പുരിലുള്ളത്. ഇവയിൽ രണ്ടിടത്തായാണ് സഫാരിനടക്കുക.

സഫാരിയുടെ തിരക്കും ശബ്ദമലിനീകരണവും കുറയ്ക്കാനാണ് ഈ നീക്കം.നിലവിൽ, വനത്തിന്റെ എട്ടുശതമാനംഭാഗമാണ് സഫാരിക്കായി ഉപയോഗിക്കുന്നത്. സഫാരിക്കായി ആകെ 20 ശതമാനം വനഭൂമിയാണ് നീക്കിവെച്ചത്. ..എന്നാൽ, ജീവനക്കാരുടെ ക്ഷാമം, സർക്കാരിൽനിന്നുള്ളഫണ്ടിന്റെ അപര്യാപ്തത തുടങ്ങിയ കാരണത്താൽ ശേഷിക്കുന്ന 12 ശതമാനം വനഭൂമി ഇതുവരെ ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group