Home Featured ബംഗളൂരു: കബനിയില്‍ വീണ്ടും കാമറക്ക് വിരുന്നായി കടുവയും നാലു കുഞ്ഞുങ്ങളും

ബംഗളൂരു: കബനിയില്‍ വീണ്ടും കാമറക്ക് വിരുന്നായി കടുവയും നാലു കുഞ്ഞുങ്ങളും

ബംഗളൂരു: കബനിയിലെ കാടിന്റെ മനോഹര ഫ്രെയിമായി കടുവയും നാലു കുഞ്ഞുങ്ങളും വീണ്ടും കാമറയില്‍ പതിഞ്ഞു. ചാമരാജ് നഗര്‍ എച്ച്‌.ഡി കോട്ടെ കബനി നദിയുടെ തീരത്ത് അന്തര്‍സന്തെയിലാണ് അപൂര്‍വ കാഴ്ചയൊരുങ്ങിയത്.കഴിഞ്ഞ വെള്ളിയാഴ്ച നാഗര്‍ഹോളെ ടൈഗര്‍ റിസര്‍വിലെ കബനി വനത്തിലെ വനംവകുപ്പിന്റെ ടൂറിസ്റ്റ് സഫാരി യാത്രക്കിടെയാണ് സഞ്ചാരികള്‍ക്കു മുന്നില്‍ തള്ളക്കടുവയും നാലു കുഞ്ഞുങ്ങളും പ്രത്യക്ഷപ്പെട്ടത്.

സഞ്ചാരികളുടെ കാമറയില്‍ പതിയുവോളം ഫോട്ടോക്ക് പോസ് ചെയ്ത അമ്മക്കടുവയും കുഞ്ഞുങ്ങളും പിന്നീട് പതിയെ കാട്ടിലേക്ക് കയറിപ്പോയി. കഴിഞ്ഞ സെപ്റ്റംബര്‍ 10ന് അന്തര്‍സന്തെ വനം ഡിവിഷനിലെ തന്നെ കാക്കനകോട്ടെ സഫാരി പാതയില്‍ രണ്ടു കടുവകളെയും നാലു കുഞ്ഞുങ്ങളെയും കണ്ടിരുന്നു. കഴിഞ്ഞ വര്‍ഷം തരക തടയണയുടെ തീരത്ത് കടുവ നാലു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നതായും കബനിയില്‍ ആറു മാസം മുമ്ബ് ഡി.ബി കുപ്പെ വൈല്‍ഡ് ലൈഫ് റേഞ്ചില്‍ മറ്റൊരു കടുവ നാലു കുഞ്ഞുങ്ങളെ പ്രസവിച്ചിരുന്നതായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

കബനിയിലും ബന്ദിപ്പൂരിലുമായി ദിനേന കാനന സഫാരിയുണ്ടെങ്കിലും ഇത്തരം കാഴ്ചകള്‍ അപൂര്‍വമാണ്. ആനയും കാട്ടുപോത്തും മ്ലാവും പുള്ളിമാനുമൊക്കെ സഞ്ചാരികള്‍ക്കു മുന്നില്‍ പതിവുകാഴ്ചകളാണ്. എന്നാല്‍, പുള്ളിപ്പുലി, കരിമ്ബുലി, കടുവ എന്നിവയെ കാണാനാവുന്നത് സഞ്ചാരികളുടെ ഭാഗ്യം പോലെയാണ്.കബനി തീരത്തെ ഡി.ബി കുപ്പെ റേഞ്ചിലും അന്തര്‍സന്തെ റേഞ്ചിലും അടുത്തിടെ കടുവയെയും കുഞ്ഞുങ്ങളെയും തുടര്‍ച്ചയായി കാണുന്നത് കേട്ടറിഞ്ഞ് നാഗര്‍ഹോളെയിലെ കാനന സഫാരിക്ക് തിരക്കേറിയിട്ടുണ്ട്.

ഡിസംബര്‍ ഏഴിന് ബന്ദിപ്പൂരില്‍ വനംവകുപ്പുകാര്‍ ‘സുന്ദരി ‘ എന്ന് പേരിട്ട കടുവയെയും കുഞ്ഞിനെയും സഞ്ചാരികള്‍ വനയാത്രക്കിടെ കണ്ടുമുട്ടിയിരുന്നു. മുമ്ബ് ബന്ദിപ്പൂരിനോട് ചേര്‍ന്നുകിടക്കുന്ന തമിഴ്നാടിന്റെ മുതുമലൈ കടുവ സങ്കേതത്തിലേക്ക് താവളം മാറ്റിയ സുന്ദരിയെ ഏറെ കാലത്തിനുശേഷമാണ് ബന്ദിപ്പൂര്‍ വനമേഖലയില്‍ കാണുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.പ്രിന്‍സ് എന്നുപേരുള്ള കടുവയായിരുന്നു ബന്ദിപ്പൂരില്‍ മുമ്ബ് താരം. പലപ്പോഴും സഞ്ചാരികള്‍ക്ക് കാഴ്ചവിരുന്നായി പ്രത്യക്ഷപ്പെട്ടിരുന്ന പ്രിന്‍സ് ചത്തുപോയതോടെ സുന്ദരിയാണ് ഇപ്പോള്‍ ബന്ദിപ്പൂരില്‍ സഞ്ചാരികളുടെ മനംകവരുന്നത്.

സിഗരറ്റിന്റെ ചില്ലറ വില്‍പന രാജ്യത്ത് നിരോധിച്ചേക്കും

രാജ്യത്ത് സിഗരറ്റിന്റെ ചില്ലറ വില്പന നിരോധിച്ചേക്കും. സിഗരറ്റ് ഒറ്റയായി വില്‍ക്കുന്നത് നിരോധിക്കണമെന്ന് പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിര്‍ദേശിച്ചു. ഇത് പുകയില നിയന്ത്രണ പരിപാടികളെ ബാധിക്കുന്നുവെന്നാണ് സമിതി ചൂണ്ടിക്കാട്ടുന്നത്. കൂടാതെ വിമാനത്താവളത്തിലെ സ്‌മോക്കിംഗ് സോണ്‍ അടച്ചിടാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. പൊതുബജറ്റില്‍ പുകയില ഉല്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.

യുവാക്കളിലും കൗമാരക്കാരിലും വലിയ വിഭാഗം, മുഴുവന്‍ പാക്കറ്റ് വാങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്തതിനാലും മറ്റും ഓരോന്നായി വാങ്ങിയാണ് പുകവലിക്കുന്നത്. ഇങ്ങനെ രാജ്യത്ത് സിഗരറ്റിന്റെ ഉപയോഗം കൂടുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ചില്ലറ വില്‍പന നിരോധിക്കുന്നതോടെ പുകവലി ശീലം കുറയാന്‍ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി.എസ്.ടി നടപ്പാക്കിയ ശേഷവും പുകയില ഉല്‍പന്നങ്ങളുടെ നികുതിയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

ഇത്തരമൊരു സാഹചര്യത്തില്‍ പൊതുബജറ്റില്‍ പുകയില ഉല്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കാനാണ് സാധ്യത. ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച്‌ ഓണ്‍ ക്യാന്‍സറിനെ ഉദ്ധരിച്ച്‌, മദ്യവും പുകയിലയും ഉപയോഗിക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് സമിതി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group