ബെംഗളൂരു:മൈസൂരു ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള അവശേഷിക്കുന്ന ബൈപ്പാസ് റോഡുകൾ ഈ മാസം അവസാന ത്തോടെ തുറന്നുകൊടുക്കും. മറ്റൂർ, ശ്രീരംഗപട്ടണ ബൈപാസുകളുടെ നിർമാണമാണ് ഇനി പൂർത്തിയാ കാനുള്ളത്.ബിഡദി, രാമനഗര, ചന്നപട്ടണം, മണ്ഡ്യ ബൈപ്പാസുകൾ നേരത്തെ തന്നെ തുറന്ന് നൽകിയിരുന്നു.
117 കിലോമീറ്റർ ദൂരം വരുന്ന പാത ജനുവരിയോടെ പൂർണതോതിൽ ഗതാഗതത്തിന് തുറന്നു നൽകുമെന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചിരിക്കുന്നത്.ശ്രീരംഗപട്ടണ, ബിഡദി എന്നിവിടങ്ങളിലെ ടോൾ ബൂത്തുകളുടെ പ്രവർത്തനവും ഇതിനൊപ്പം ആരംഭിക്കും. നവീകരിച്ച റോഡ് അടുത്ത വർഷം മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
മണിക്കൂറുകളോളം പണിമുടക്കി ജിമെയില്‍; ഒടുവില്‍ പ്രശ്നം പരിഹരിച്ച് ഗൂഗിള്‍
ഡല്‍ഹി: ജിമെയിലിന്റെ സേവനങ്ങള്‍ ലോകമെമ്ബാടും പ്രവര്‍ത്തനരഹിതമായി. ഗൂഗിളിന്റെ കീഴിലുള്ല ജിമെയില്‍ സേവനങ്ങളില്‍ മണിക്കൂറുകളോളമാണ് തടസ്സം നേരിട്ടത്.മെയിലുകള്‍ അയക്കുന്നതിലും സ്വീകരിക്കുന്നതിലുമാണ് സാങ്കേതികമായി തകരാര്‍ നേരിട്ടത്. ഡെസ്ക്ടോപ്പിലും മൊബൈല്‍ ഫോണിലും ശനിയാഴ്ച ഉച്ചയോടെ നേരിട്ട പ്രവര്‍ത്തന തടസ്സം ദശലക്ഷക്കണക്കിന് ഉപയോക്താക്കളെയാണ് നേരിട്ട് ബാധിച്ചത്.
തകരാറ് നേരിട്ട് മണിക്കൂറുകള്‍ കഴിഞ്ഞാണ് പ്രവര്‍ത്തനം പുനസ്ഥാപിച്ചത്.1.5 ബില്ല്യണിലധികം ഉപയോക്താക്കളുള്ള ജി മെയില്‍ ദീര്‍ഘനേരം പണിമുടക്കിയതിന് പിന്നാലെ നിരവധിപ്പേര്‍ സോഷ്യല്‍ മീഡിയയില്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. തകരാറിനെക്കുറിച്ചുള്ള പരാതികള്‍ പ്രവഹിച്ച സമയത്തും ഗൂഗിള്‍ ഔദ്യോഗികമായി പ്രതികരണം നടത്താന്‍ തയ്യാറായിരുന്നില്ല.