ബെംഗളൂരു: ക്ഷേത്രങ്ങളിലെ പരമ്ബരാഗത പൂജകളുടെ പേരുകള്‍ മാറ്റാന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ച് കര്‍ണാടക സര്‍ക്കാര്‍. മുസ്‌റൈ വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പൂജകളാണ് പുനര്‍നാമകരണം ചെയ്‌തത്. സലാം ആരതി, ദീവതിഗെ സലാം, സലാം മംഗളാരതി എന്നിങ്ങനെയുള്ള പേരുകള്‍ക്കാണ് മാറ്റമെന്ന് മുസ്‌റൈ വകുപ്പ് മന്ത്രി ശശികല ജോളി ശനിയാഴ്‌ച വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ക്ഷേത്രങ്ങളില്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും നടത്തുന്നതാണ് സലാം ആരതി, ദീവതിഗെ സലാം, സലാം മംഗളാരതി പൂജകള്‍. ദീവതിഗെ സലാം – ദീവതിഗെ നമസ്‌കാരം, സലാം മംഗളാരതി – മംഗളാരതി നമസ്‌കാരം, സലാം ആരതി – ആരതി നമസ്‌കാരം എന്നിങ്ങനെയാണ് പുതിയ പേരുകള്‍. ‘പേരുകള്‍ മാറ്റാന്‍ ഭക്തരില്‍ നിന്ന് ശക്തമായ ആവശ്യമുയരുന്നതായി മതപഠന സമിതി അംഗങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ വിശദമായ ചര്‍ച്ച നടന്നു. മറ്റൊരു ഭാഷയിലെ പദങ്ങള്‍ മാറ്റി സ്വന്തം ഭാഷയിലേക്ക് കൊണ്ടുവരുന്നതിന്‍റെ ഭാഗമാണ് പുനര്‍നാമകരണം.
പൂജ ചടങ്ങുകള്‍ പഴയപടി നടക്കും.’ – മന്ത്രി ശശികല ജോളി പറഞ്ഞു.മൈസൂര്‍ ഭരണാധികാരി ടിപ്പു സുല്‍ത്താന്‍റെ കാലത്താണ് ‘സലാം ആരതി’ ആരംഭിച്ചത്. മൈസൂരിന്‍റെ ക്ഷേമത്തിനായാണ് ടിപ്പു തന്‍റെ പേരില്‍ ആരാധന നടത്തിയത്. ബ്രിട്ടീഷുകാര്‍ക്കെതിരായ യുദ്ധത്തില്‍ അദ്ദേഹം മരിച്ചതിനുശേഷവും സംസ്ഥാനത്തെ വിവിധ ഹിന്ദു ക്ഷേത്രങ്ങളില്‍ ആചാരം തുടരുന്നുണ്ട്. ബിജെപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പേരുമാറ്റം.
ആറളം ഫാമിലും കടുവ: തെങ്ങിന് മുകളില്‍ നിന്ന് ദൃശ്യം പകര്‍ത്തി ചെത്തുതൊഴിലാളി
കണ്ണൂര്‍: ഇരിട്ടി മുണ്ടയം പറമ്ബിലെ ജനവാസ മേഖലയിലിറങ്ങിയ കടുവ ആറളം ഫാമില്‍. ചെത്തുതൊഴിലാളി അനൂപാണ് കടുവയെ ആറളം ഫാമിന് സമീപം കണ്ടത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ഒന്നാം ബ്ലോക്കില്‍ തെങ്ങ് കയറുന്നതിനിടെ അനൂപിന്റെ ശ്രദ്ധയില്‍ കടുവ പതിഞ്ഞത്. ഇതെത്തുടര്‍ന്ന് തെങ്ങിന് മുകളില്‍ നിന്ന് അനൂപ് പകര്‍ത്തിയ വീഡിയോയും പുറത്ത് വന്നു.അയ്യന്‍കുന്ന് പഞ്ചായത്തില്‍ ജനവാസ മേഖലയിലെ ഒരു കുന്നിന്‍റെ മുകളിലാണ് കടുവയുളളത് എന്നായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
അതുകൊണ്ടുതന്നെ കടുവയെ പിടികൂടാതെ കാട്ടിലേക്ക് തുരത്താനായിരുന്നു വനം വകുപ്പിന്‍റെ ശ്രമം. കടുവയെ ആദ്യം കണ്ട അയ്യന്‍കുന്ന് പഞ്ചായത്തില്‍ ഉച്ചയ്ക്ക് ശേഷം സ്‌കൂളുകള്‍ക്ക് അവധി നല്‍കുകയും കടുവയെ കണ്ട സ്ഥലങ്ങളില്‍ നാല് മണിക്ക് ശേഷം റോഡ് അടക്കുകയും ചെയ്‌തിരുന്നു. അതിനിടെയാണ് കടുവയെ ആറളം ഫാമില്‍ കണ്ടെന്ന വാര്‍ത്ത എത്തുന്നത്.